Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: accident

റോഡപകടങ്ങളിൽ പൊലിയുന്ന ജീവനുകൾ; രാജ്യത്ത് മരണസംഖ്യ ആശങ്കാജനകമായി ഉയരുന്നു

ന്യൂഡൽഹി: ഇന്ത്യയിലെ റോഡുകൾ ഓരോ വർഷവും കൂടുതൽ അപകടഭരിതമാകുന്നു എന്നതിന്റെ തെളിവുകളുമായി നാഷണൽ ക്രൈം റെക്കോർഡ്‍സ് ബ്യൂറോയുടെ ഏറ്റവും പുതിയ റിപ്പോർട്ട് പുറത്തുവന്നു. 2024-ൽ രാജ്യത്തെ വിവിധ ട്രാഫിക് അപകടങ്ങളിലായി 1.99 ലക്ഷം പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്ന ഞെട്ടിക്കുന്ന കണക്കുകളാണ് റിപ്പോർട്ടിലുള്ളത്. ഇത് പ്രതിദിനം ശരാശരി 546 പേർ റോഡുകളിൽ കൊല്ലപ്പെടുന്നു എന്ന ഭീതിദമായ അവസ്ഥയിലേക്കാണ് വിരൽ ചൂണ്ടുന്നത്. മുൻവർഷമായ 2023-നെ അപേക്ഷിച്ച് മരണനിരക്കിൽ 0.79 ശതമാനത്തിന്റെ വർധനവുണ്ടായിട്ടുണ്ട് എന്നത് റോഡ് സുരക്ഷാ സംവിധാനങ്ങൾ നേരിടുന്ന വലിയ […]
Read more

ഫുട്‌പാത്തിൽ ഉറങ്ങിക്കിടന്നവരുടെമേൽ കാർ പാഞ്ഞുകയറി; 7 പേർക്ക് പരിക്ക്

കോഴിക്കോട്: കല്ലായി പാലത്തിന് സമീപം ഫുട്പാത്തിൽ ഉറങ്ങിക്കിടന്നിരുന്ന ആളുകൾക്കിടയിലേക്ക് കാർ പാഞ്ഞുകയറി ഏഴുപേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്. അപകടം നടന്നത് ഇന്നലെ പുലർച്ചെ മൂന്നുമണിയോടെയാണ്. തമിഴ്നാട്ടിലെ കടലൂർ സ്വദേശികളായ രാമയ്യ, വീരയ്യ, ധനലക്ഷ്മി, അയ്യമ്മ, അരുമകണ്ണൻ, ശക്തിവേൽ, കാമിനി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരിൽ രാമയ്യയുടെ പരിക്ക് ഗുരുതരമാണ്. കാലിലെ എല്ലുകളും താടിയെല്ലും വാരിയെല്ലും ഒടിഞ്ഞതായി ആശുപത്രി അധികൃതർ അറിയിച്ചു. ഇയാളെ ഐസിയുവിൽ പ്രവേശിപ്പിച്ചു. അപകടത്തിന് ശേഷം കാർ നിർത്താതെ പോയെങ്കിലും മറ്റൊരു വാഹനത്തിലുണ്ടായിരുന്ന യുവാക്കൾ പിന്തുടർന്ന് […]
Read more

പാകിസ്ഥാനിൽ സ്കൂൾ മേൽക്കൂര തകർന്നു; നാല് കുട്ടികൾ മരിച്ചു

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുണ്ടായ അപകടത്തിൽ നാല് വിദ്യാർഥികൾ മരിച്ചു. ലാഹോറിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ അകലെയുള്ള ദേര ഗാസി ഖാൻ മേഖലയിലാണ് സംഭവം നടന്നത്. കൂടുതൽ പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി ആശങ്കയുണ്ട്. അപകടത്തിൽ 14 വിദ്യാർഥികൾക്കും ഒരു അധ്യാപകനും പരിക്കേറ്റു. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. പഞ്ചാബ് എമർജൻസി സർവീസായ റെസ്ക്യൂ 1122യുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. അവശിഷ്ടങ്ങൾ നീക്കം ചെയ്ത് കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാനുള്ള ശ്രമം […]
Read more

ദേശീയപാത സർവീസ് റോഡ് നിർമാണത്തിലെ അപാകത; ലോറിയുടെ ടയർ റോഡിൽ താഴ്ന്നു

കൊല്ലം: ദേശീയപാതയിലെ പൊയിൽക്കാവ് അണ്ടർപാസിന് സമീപം സർവീസ് റോഡിൽ ലോറിയുടെ ടയർ താണതിനെ തുടർന്ന് വലിയ ഗതാഗതക്കുരുക്ക് ഉണ്ടായി. റോഡ് നിർമാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. സംഭവത്തെ തുടർന്ന് യാത്രക്കാർക്കും വാഹനങ്ങൾക്കും കിഴക്കോട്ടും തെക്കോട്ടും പോകാൻ ബുദ്ധിമുട്ട് നേരിട്ടു. സർവീസ് റോഡിന് വേണ്ടത്ര പ്രാധാന്യം നൽകുന്നില്ലെന്ന് കരാർ ഏറ്റെടുത്ത വാഗാഡ് കമ്പനിയ്‌ക്കെതിരെ നാട്ടുകാർ വിമർശനം ഉയർത്തി. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന യാത്രക്കാർക്ക് പൊയിൽക്കാവിൽ ബസ് കയറാൻ പോലും ബുദ്ധിമുട്ടാണെന്ന് നാട്ടുകാർ പറയുന്നു. പൊരിവെയിലത്ത് ഹൈവേയിൽ […]
Read more

മസ്കറ്റിൽ കാർ പാലത്തിനടിയിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവർക്ക് പരിക്ക്

മസ്കറ്റ്: ആമിറാത്ത് മേഖലയിലെ ഹൈം പ്രദേശത്ത് കാർ പാലത്തിനടിയിലേക്ക് മറിഞ്ഞ് അപകടം. ബുധനാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട കാർ പാലത്തിന്റെ കൈവരിയിൽ ഇടിച്ച് താഴേക്ക് മറിഞ്ഞതാണ് അപകടകാരണം. വിവരം ലഭിച്ചതോടെ മസ്‌കത്ത് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.പരിക്കേറ്റ ഡ്രൈവറെ വാഹനത്തിൽ നിന്ന് പുറത്തെടുത്ത് പ്രാഥമിക ചികിത്സ നൽകിയ ശേഷം കൂടുതൽ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
Read more

പ്രശസ്‌ത ചലച്ചിത്ര നിർമ്മാതാവ് ആർ ബി ചൗധരി വാഹനാപകടത്തിൽ മരിച്ചു

ജോധ്പൂർ: പ്രശസ്ത തമിഴ് ചലച്ചിത്ര നിർമ്മാതാവ് ആർ ബി ചൗധരി അന്തരിച്ചു. രാജസ്ഥാനിലെ ജോധ്പൂരിൽ ഉണ്ടായ വാഹനാപകടത്തിലാണ് അദ്ദേഹം മരിച്ചത്. 72 വയസായിരുന്നു. തമിഴ് നടൻ ജീവയുടെ പിതാവാണ് ആർ ബി ചൗധരി. സൂപ്പർ ഗുഡ് ഫിലിംസ് സ്ഥാപകനായിരുന്ന അദ്ദേഹം തമിഴിന് പുറമേ തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളിലും നിരവധി സിനിമകൾ നിർമ്മിച്ചിട്ടുണ്ട്. നാല് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ ഏകദേശം 99 ചിത്രങ്ങൾ അദ്ദേഹം നിർമ്മിച്ചു. നാട്ടാമൈ, സൂര്യവംശം, തുള്ളാത്ത മനവും തുള്ളും, ആനന്ദം, തിരുപ്പാച്ചി, ഷാജഹാൻ, […]
Read more

സ്കൂട്ടറിൽ കാറിടിച്ച് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

തിരുവനന്തപുരം: ബാലരാമപുരത്തിന് സമീപം നടന്ന വാഹനാപകടത്തിൽ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചു. കല്ലിയൂർ പെരിങ്ങമ്മല സ്വദേശി എസ്. മധു (47) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്കാണ് അപകടം ഉണ്ടായത്. ബാലരാമപുരം ഉച്ചക്കക്കട റോഡിലെ സിസിലിപുരം റോഡിൽ വെച്ചാണ് സംഭവം. വിഴിഞ്ഞം ഭാഗത്ത് നിന്ന് ബാലരാമപുരം ഭാഗത്തേക്ക് വന്ന കാർ, എതിർദിശയിൽ വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മധു റോഡിലേക്ക് തെറിച്ചുവീണു. തലയ്ക്കും ശരീരത്തും ഗുരുതരമായി പരിക്കേറ്റു. നാട്ടുകാർ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. […]
Read more

ചൈനയിലെ പടക്ക നിർമ്മാണശാലയിൽ സ്ഫോടനം; 21 പേർ കൊല്ലപ്പെട്ടു

ബീജിംഗ്: മധ്യ ചൈനയിലെ ഹുനാൻ പ്രവിശ്യയിലെ പടക്ക നിർമ്മാണശാലയിൽ ഉണ്ടായ വൻ സ്ഫോടനത്തിൽ 21 പേർ മരിച്ചു. 61 പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. 2026 മെയ് 4 തിങ്കളാഴ്ച വൈകുന്നേരം പ്രാദേശിക സമയം 4.40ഓടെയാണ് അപകടം സംഭവിച്ചത്. ലിയുയാങ് നഗരത്തിലെ ‘ഹുവാഷെങ് ഫയർവർക്സ് മാനുഫാക്ചറിംഗ്’ എന്ന സ്ഥാപനത്തിലാണ് സ്ഫോടനം ഉണ്ടായത്. ചൈനയിലെ പടക്ക നിർമ്മാണത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് ഈ പ്രദേശം. സ്ഫോടനത്തെ തുടർന്ന് ഫാക്ടറി കെട്ടിടങ്ങൾ പൂർണ്ണമായും തകരുകയും അവശിഷ്ടങ്ങൾ സമീപ പ്രദേശങ്ങളിലേക്ക് ചിതറുകയും ചെയ്തു. […]
Read more

മുക്കത്ത് കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം; 4 പേർക്ക് പരിക്ക്

കോഴിക്കോട്: മുക്കം പ്രദേശത്ത് കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് അപകടം. രണ്ട് കന്യാസ്ത്രീകളുൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് സംഭവം ഉണ്ടായത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read more

വാട്ടർ ടാങ്ക് പടികൾ തകർന്ന് വീണ് 10 വയസുകാരൻ മരിച്ചു

ലഖ്നൗ: ഉത്തർപ്രദേശിലെ സിദ്ധാർത്ഥ്‌നഗർ ജില്ലയിൽ പ്രവർത്തനരഹിതമായ പഴയ വാട്ടർ ടാങ്കിന്റെ പടികൾ തകർന്നുണ്ടായ അപകടത്തിൽ 10 വയസുകാരൻ മരിച്ചു. പ്രദേശവാസിയായ സിദ്ധാർഥ് ആണ് മരിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽപ്പെട്ട മറ്റു നാല് കുട്ടികളിൽ ഗോലു (12), സണ്ണി (14) എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ഗോരഖ്പൂരിലേക്ക് മാറ്റി. ടാങ്കിന് മുകളിൽ കുടുങ്ങിയ പവൻ (14), ഷബാൻ (12) എന്നിവരെ ഞായറാഴ്ച പുലർച്ചെ സൈനിക ഹെലികോപ്റ്ററിന്റെ സഹായത്തോടെ രക്ഷപ്പെടുത്തി. ഏകദേശം 15 മിനിറ്റ് നീണ്ട രക്ഷാപ്രവർത്തനത്തിലൂടെയാണ് […]
Read more

Recent News

Advertisement
WhiteswanTV Footer