കോഴിക്കോട്: നാദാപുരത്ത് നിയന്ത്രണം വിട്ട കാർ വസ്ത്ര വ്യാപാര സ്ഥാപനത്തിലേക്ക് ഇടിച്ചുകയറി. ഇന്നെലെ രാത്രി ഉണ്ടായ അപകടത്തിൽ “ലാകോസ്” എന്ന കടയ്ക്ക് കേടുപാടുകൾ സംഭവിച്ചു. അപകടസമയത്ത് കടയിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. സാധാരണയായി രാത്രി വൈകിയും സ്ഥാപനം പ്രവർത്തിക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. കാറിലുണ്ടായിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തിന്റെ കാരണം സംബന്ധിച്ച് കൂടുതൽ അന്വേഷണം തുടരുകയാണ്.






