പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ഡിവൈഎഫ്ഐ നേതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. പാലക്കാട് ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തിലെ 13-ാം വാർഡ് അംഗവും ഡിവൈഎഫ്ഐ നേതാവുമായ ചങ്ങ്തൊടിയിൽ സുജിത്തിനെതിരെയാണ് ശ്രീകൃഷ്ണപുരം പോലീസ് കേസെടുത്തത്.
ശ്രീകൃഷ്ണപുരം സ്വദേശിനിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ചാത്തൻകുന്നിലുള്ള പ്രതിയുടെ വീട്ടിലും മറ്റ് സ്ഥലങ്ങളിലുമായി എത്തിച്ച് പലതവണ പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.
സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






