പത്തനംതിട്ട പീഡനക്കേസിൽ ട്വിസ്റ്റ്! കസ്റ്റഡിയിലെടുത്ത ആറുപേരെയും പോലീസ് വിട്ടയച്ചു
കോന്നി: പത്തനംതിട്ടയിൽ13 വയസ്സുകാരിയെ സഹപാഠികൾ പീഡിപ്പിച്ചുവെന്ന കേസിൽ കസ്റ്റഡിയിലെടുത്ത ആറു പേരെയും താത്കാലികമായി വിട്ടയച്ചു. മൊഴിയും സാഹചര്യങ്ങളും പൊരുത്തപ്പെടാത്ത സാഹചര്യത്തിലാണ് പോലീസ് നടപടി. പരാതിയിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി. സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിനിടെയായിരുന്നു പെൺകുട്ടി ഞെട്ടിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തിയത്. തുടർന്ന് പോലീസ് പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ട് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തു. പ്രായപൂർത്തിയാകാത്ത നാല് പേരുൾപ്പെടെ ആറുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ അറസ്റ്റിലേക്ക് നീങ്ങുന്നതിന് തെളിവുകൾ പര്യാപ്തമല്ലാതെ വരികയും പെൺകുട്ടിയുടെ മൊഴിയിൽ വൈരുധ്യമുണ്ടാകുകയും […]
Read more
