Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: rape

പ്രണയം നടിച്ച് 300 പെൺകുട്ടികളുടെ വിഡിയോകൾ കൈക്കലാക്കി; യുവാവ് പിടിയിൽ

മുംബൈ: മഹാരാഷ്ട്രയിലെ അമരാവതിയിൽ നിന്ന് പുറത്തുവരുന്നത് മനസ്സാക്ഷിയെ മരവിപ്പിക്കുന്ന വാർത്തകളാണ്. പ്രായപൂർത്തിയാകാത്ത നൂറ്റിയെൺപതോളം പെൺകുട്ടികളെ പ്രണയം നടിച്ച് വശത്താക്കി ലൈംഗികമായി ചൂഷണം ചെയ്യുകയും അവരുടെ അശ്ലീല ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക് മെയിലിംഗിലൂടെ വേശ്യാവൃത്തിക്ക് നിർബന്ധിക്കുകയും ചെയ്ത സംഭവം വലിയ തോതിലുള്ള ജനരോഷത്തിനാണ് വഴിതുറന്നിരിക്കുന്നത്. പരത്വാഡ സ്വദേശിയായ മുഹമ്മദ് അയാസ് എന്ന തൻവീർ എന്ന യുവാവാണ് ഈ ക്രൂരമായ കുറ്റകൃത്യങ്ങളുടെ പിന്നിലെ പ്രധാന സൂത്രധാരൻ എന്ന് പോലീസ് കണ്ടെത്തിയിരിക്കുന്നു. ബിജെപി രാജ്യസഭാ എംപി അനിൽ ബോൻഡെ നൽകിയ പരാതിയുടെ […]
Read more

വിവാഹ വാഗ്ദാനം നൽകി പീഡനം; അഭിഭാഷകനെതിരെ കുറ്റപത്രം സമർപ്പിച്ചു

കൊച്ചി: പീഡനക്കേസിൽ അഭിഭാഷകനെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. മലപ്പുറം നിലമ്പൂർ സ്വദേശിയായ കെ.വൈ. റാഹിബിനെതിരെയാണ് നടപടി. വിവാഹ വാഗ്ദാനം നൽകി പീഡനം, നിർബന്ധിത ഗർഭഛിദ്രം, തെളിവ് നശിപ്പിക്കൽ, ഭവനഭേദനം, മോഷണം എന്നിവയുള്‍പ്പെടെ ഗുരുതര കുറ്റങ്ങളാണ് ചുമത്തിയത്. അതേസമയം, തന്നെ ആക്രമിക്കുകയും സാമ്പത്തിക തട്ടിപ്പ് നടത്തുകയും ചെയ്തുവെന്നാരോപിച്ച് പ്രതി നൽകിയ പരാതി വ്യാജമാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു. പരാതിക്കാരിയെയും മറ്റ് രണ്ട് പേരെയും പ്രതികളാക്കി വ്യാജക്കേസ് നൽകിയതാണെന്ന് സിറ്റി പൊലീസ് കമ്മീഷണറുടെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. പരാതിക്കാരിക്കെതിരായ […]
Read more

മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണവുമായി അതിജീവിതയുടെ സുഹൃത്ത്

​തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ പെൺകുട്ടികളെയും പരാതി നൽകാൻ സാധ്യതയുള്ളവരെയും രാഹുലും സംഘവും അതിരൂക്ഷമായി ഭീഷണിപ്പെടുത്തുന്നതായി വെളിപ്പെടുത്തൽ. കേസിലുടനീളം അതിജീവിതമാർക്കൊപ്പം നിലയുറപ്പിച്ച ഷെമീർ ടി.പി. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നത്.​തിരഞ്ഞെടുപ്പ് സമയത്ത് സ്റ്റാർ ക്യാമ്പയിനറായി തിളങ്ങേണ്ടിയിരുന്ന തനിക്ക് വീട്ടിൽ ഒളിച്ചിരിക്കേണ്ടി വന്നതിന്റെ അമർഷവും ദേഷ്യവും രാഹുൽ ഈ പെൺകുട്ടികളോട് തീർക്കുകയാണെന്ന് ഷെമീർ ആരോപിക്കുന്നു. വോട്ടെടുപ്പിന് മുൻപ് ഏതെങ്കിലും ഒരു പെൺകുട്ടിയെക്കൊണ്ട് പരാതി പിൻവലിപ്പിക്കാൻ രാഹുൽ […]
Read more

ഐടി കമ്പനിയിൽ വനിതാ ജീവനക്കാർക്ക് നേരെ ലൈംഗിക പീഡനം;ടീം ലീഡർ അടക്കം ആറ് പേർ പിടിയിൽ

​മുംബൈ: നാസിക്കിലെ ഒരു പ്രമുഖ ഐടി കമ്പനിയിൽ വനിതാ ജീവനക്കാരെ നാല് വർഷത്തോളമായി ലൈംഗികമായും മാനസികമായും പീഡിപ്പിച്ചിരുന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. സംഭവവുമായി ബന്ധപ്പെട്ട് കമ്പനിയിലെ ടീം ലീഡർ ഉൾപ്പെടെ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ലൈംഗിക പീഡനം, മതവികാരം വ്രണപ്പെടുത്തൽ, വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഇവർക്കെതിരെ ഒൻപതോളം കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ​കമ്പനിയിലെ ഒരു ഉദ്യോഗസ്ഥൻ വനിതാ ജീവനക്കാരിയെ വിവാഹവാഗ്ദാനം നൽകി വർഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഈ […]
Read more

പീഡനപരാതിയിൽ അണ്ണാ സർവകലാശാല അധ്യാപകൻ അറസ്റ്റിൽ

ചെന്നൈ: വിദ്യാർഥിനിയുടെ ലൈംഗികപീഡനപരാതിയെ തുടർന്ന് അണ്ണാ സർവകലാശാലയിലെ അധ്യാപകൻ ജ്ഞാനവേൽ ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തു. സർവകലാശാലയിലെ അവസാനവർഷ എൻജിനിയറിങ് വിദ്യാർഥിനിയാണ് ചെന്നൈ സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകിയത്. സംഭവത്തെ തുടർന്ന് സർവകലാശാലയ്ക്കുമുന്നിൽ വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തി. അധ്യാപകനെതിരെ വകുപ്പുതല നടപടിയും കർശന ശിക്ഷയും ആവശ്യപ്പെട്ട് വിദ്യാർഥികൾ പ്രതിഷേധിച്ചു. സാഹചര്യം ഗുരുതരമായതോടെ പോലീസ് അന്വേഷണം ഊർജിതമാക്കി. തുടർന്ന് തിരുനെൽവേലിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന ജ്ഞാനവേലിനെ പിടികൂടുകയായിരുന്നു. സർവകലാശാല സസ്‌പെൻഡ് ചെയ്തതിനു പിന്നാലെയായിരുന്നു അറസ്റ്റ്. ചെന്നൈ കോട്ടൂർപുരം വനിതാ […]
Read more

പീഡനം, ബ്ലാക്ക്‌മെയില്‍, നരബലി… ആള്‍ദൈവത്തിന് എതിരെ ഗുരുതര കേസുകള്‍

മുംബൈ: നാസിക്കിൽ പീഡനക്കേസിൽ അറസ്റ്റിലായ ‘ആൾദൈവം’ അശോക് കുമാർ ഖരാട്ട് നരബലി നടത്തിയിട്ടുണ്ടോയെന്ന സംശയത്തിൽ പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം. ഗർഭിണിയെ ഉൾപ്പെടെ ഒട്ടേറെപ്പേരെ പീഡിപ്പിച്ച ഖരാട്ടിനെതിരെ ഇതുവരെ 6 പീഡനക്കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭീഷണിപ്പെടുത്തി പണം തട്ടൽ ഉൾപ്പെടെ മറ്റു 2 കേസുകൾ വേറെ. രാഷ്ട്രീയ നേതാക്കളും മന്ത്രിമാരും വിനോദ, വ്യവസായ മേഖലയിലെ പ്രമുഖരും ഉൾപ്പെടെ ഉന്നതരുമായി അടുത്ത ബന്ധം പുലർത്തുന്ന ഖരാട്ട് മർച്ചന്റ് നേവിയിൽനിന്നു വിരമിച്ച ശേഷമാണ് ആത്മീയരംഗത്ത് സജീവമായത്. ഈശനേശ്വർ മഹാദവേ ക്ഷേത്രം ട്രസ്റ്റിയായിരിക്കെയാണ് […]
Read more

വിവാഹവാഗ്ദാനം നൽകി രണ്ടുയുവതികളെ പീഡിപ്പിച്ചു; ജിം ട്രൈനെർ അറസ്റ്റിൽ

തൃശ്ശൂർ: രണ്ടുയുവതികളെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ ജിംനേഷ്യം പരിശീലകൻ അറസ്റ്റിൽ. തൃശ്ശൂർ ചേർപ്പ് സ്വദേശി അജ്മലിനെയാണ് നെടുപുഴ പോലീസ് അറസ്റ്റ്‌ചെയ്തത്.കൂർക്കഞ്ചേരിയിലെ ഒരു ജിംനേഷ്യത്തിലെ പരിശീലകനാണ് അജ്മൽ. ഇയാൾ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് ആരോപിച്ച് രണ്ടുയുവതികളാണ് പോലീസിൽ പരാതി നൽകിയത്. തുടർന്ന് പോലീസ് കേസെടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു. ഒരേസമയമാണ് അജ്മൽ രണ്ടുയുവതികളുമായി അടുപ്പം പുലർത്തിയിരുന്നത്. എന്നാൽ, യുവതികൾ ഇക്കാര്യം പരസ്പരം അറിഞ്ഞിരുന്നില്ല. അടുത്തിടെയാണ് യുവതികൾ രണ്ടുപേരും അജ്മൽ തങ്ങളെ കബളിപ്പിക്കുകയാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് രണ്ടുപേരും പോലീസിൽ പരാതി […]
Read more

ആൺകുട്ടികളോട് ലൈംഗികാതിക്രമം: 72-കാരന് മൂന്നുവർഷം തടവും പിഴയും

ഇടുക്കി: ചെറുതോണിയിൽ സ്കൂൾ വിദ്യാർഥികളായ ആൺകുട്ടികളോട് ലൈംഗികാതിക്രമം നടത്തിയകേസിൽ എഴുപത്തിരണ്ടുകാരനായ വ്യാപാരിക്ക് മൂന്നുവർഷം തടവും 20,000 രൂപ പിഴയും വിധിച്ചു. ഇടുക്കി തങ്കമണി സ്വദേശി കാഞ്ഞിരന്താനത്തു വീട്ടിൽ ചാക്കോ മത്തായി(72)യെയാണ് ഇടുക്കി അതിവേഗ പോക്സോ കോടതി ജഡ്ജ് ഡി.എസ്. നോബൽ ശിക്ഷിച്ചത്. 2025-ലാണ് കേസിനാസ്പദമായ സംഭവം. തങ്കമണി സ്കൂളിന്റെ പരിസരത്ത് പഴയ പോലീസ്‌സ്റ്റേഷന് സമീപം വ്യാപാരസ്ഥാപനം നടത്തിയിരുന്ന ഇയാൾ കടയിൽ സാധനങ്ങൾ വാങ്ങാൻവരുന്ന ചില ആൺകുട്ടികളോട് മോശമായി പെരുമാറുകയായിരുന്നു. നിരന്തരം ഇപ്രകാരംചെയ്യുന്ന ഇയാളെ ആൺകുട്ടികൾ കൂട്ടത്തോടെയെത്തി ചോദ്യംചെയ്തു. […]
Read more

17 കാരിയെ പീഡിപ്പിക്കാൻ ശ്രമം; റിട്ട പ്രിൻസിപ്പലായ മോട്ടിവേഷനൽ സ്പീക്കർ അറസ്റ്റിൽ

കണ്ണൂർ : പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മോട്ടിവേഷനൽ സ്പീക്കറായ, ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പൽ അറസ്റ്റിൽ. മുഴക്കുന്ന് എടത്തൊട്ടി കൊട്ടയാടിലെ കുന്നത്ത് വീട്ടിൽ കെ.സി. ഷാജുവിനെയാണ് (59) മുഴക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രിൻസിപ്പലായി വിരമിച്ച ശേഷം ഷാജു ഹയർ സെക്കൻഡറി വകുപ്പ് കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസലിങ് സംസ്ഥാന ഫാക്കൽറ്റിയായി പ്രവർത്തിച്ചുവരികയായിരുന്നു. വിദ്യാഭ്യാസ വകുപ്പിനു വേണ്ടി ബോധവൽക്കരണ ക്ലാസുകളും എടുത്തിരുന്നു. പതിനേഴുകാരിയെ വീട്ടിലെത്തി പീഡിപ്പിച്ചുവെന്നാണ് പരാതി. ഇയാൾക്കെതിരെ മുൻപും ഇത്തരം പരാതി […]
Read more

33 കുട്ടികളെ പീഡിപ്പിച്ച് ദൃശ്യങ്ങൾ വിറ്റു : ഉത്തർപ്രദേശിൽ ദമ്പതികൾക്ക് വധശിക്ഷ

ലഖ്‌നൗ : മുപ്പത്തിമൂന്ന് കുട്ടികളെ അതിക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കി ദൃശ്യങ്ങൾ ഡാർക്ക് വെബ് വഴി വിദേശ രാജ്യങ്ങളിൽ വിൽപന നടത്തിയ കേസിൽ ദമ്പതികൾക്ക് വധശിക്ഷ. ഉത്തർപ്രദേശ് ബന്ദയിലെ ജലസേചന വകുപ്പ് മുൻ ജൂനിയർ എഞ്ചിനീയർ രാംഭവൻ, ഭാര്യ ദുർഗാവതി എന്നിവരെയാണ് ബന്ദയിലെ പ്രത്യേക പോക്സോ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. പ്രതികളുടെ കുറ്റകൃത്യങ്ങൾ അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്ന് നിരീക്ഷിച്ചാണ് കോടതി കടുത്ത ശിക്ഷാ നടപടി സ്വീകരിച്ചത്. പ്രതികൾ കുട്ടികളോട് കാണിച്ച ക്രൂരതയുടെ ആസൂത്രിത സ്വഭാവവും പൈശാചികതയും സമാനതകളില്ലാത്തതാണെന്ന് കോടതി പറഞ്ഞു. […]
Read more

Recent News

Advertisement
WhiteswanTV Footer