Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: rape

16കാരിയെ ബലമായി ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിന് 18 വര്‍ഷം തടവ്

കണ്ണൂര്‍: പതിനാറുകാരിയെ ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിന് 18 വര്‍ഷം തടവും 1.25 ലക്ഷം രൂപ പിഴയും. ഏറ്റുകുടുക്ക മഞ്ചപ്പറമ്പ് മാത്തില്‍ കയനി വീട്ടില്‍ സി.അക്ഷയ് ബാബുവിനെയാണ് (27) തളിപ്പറമ്പ് പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്. 2023 ജൂലൈ മാസത്തില്‍ ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ ബലമായി ബൈക്കില്‍ കയറ്റി ഒഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പീഡന വിവരം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും സമൂഹ മാധ്യമത്തിലൂടെ അശ്ലീല വിഡിയോകളും ചിത്രങ്ങളും അയച്ചുകൊടുക്കുകയും ചെയ്തതിരുന്നു.
Read more

15കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പ്രതിക്ക് ഇരട്ട ജീവപര്യന്തം വിധിച്ച് പോക്‌സോ കോടതി

പാലക്കാട്: 15 വയസ്സുകാരിയെ താമസ സ്ഥലത്തെത്തിച്ച് ലൈംഗികാതിക്രമം നടത്തി ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തവും 43 വര്‍ഷം കഠിനതടവും ശിക്ഷ വിധിച്ച് പോക്‌സോ കോടതി. എഴുവന്തല സ്വദേശി മണികണ്ഠനെയാണ് പട്ടാമ്പി പോക്‌സോ കോടതിയുടെ ചാര്‍ജ് ഉള്ള പാലക്കാട് പോക്‌സോ കോടതി ജഡ്ജി സഞ്ജു ശിക്ഷിച്ചത്. ജീവപര്യന്തം ശിക്ഷക്ക് പുറമെ പ്രതിക്ക് 4 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. തടവ് ശിക്ഷ അനുഭവിച്ചതിന് ശേഷം ജീവപര്യന്തം ശിക്ഷ അനുഭവിക്കണമെന്നാണ് ശിക്ഷാ വിധിയിലെ വ്യവസ്ഥ. പിഴ ഒടുക്കിയില്ലെങ്കില്‍ 3 […]
Read more

പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസ്; 61 വയസ്സുകാരന് മരണംവരെ തടവ്

ചെറുതോണി: പതിനാലുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ 61 വയസ്സുകാരന് മരണംവരെ ഇരട്ടജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും. ഇടുക്കി പടമുഖം ചെരുവില്‍ വീട്ടില്‍ ബേബി (61)യെ ആണ് പൈനാവ് അതിവേഗ കോടതി ശിക്ഷിച്ചത്. 2021 ഫെബ്രുവരിയിൽ ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ ആള്‍താമസമില്ലാത്ത വീട്ടിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് ഗര്‍ഭിണിയായ കുട്ടിയെ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ആശുപത്രിയിലാക്കി. ആശുപത്രി അധികൃതരാണ് പോലീസില്‍ അറിയിച്ചത്. പെണ്‍കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയോട് കോടതി […]
Read more

വെന്റിലേറ്ററില്‍ എയര്‍ഹോസ്റ്റസിനെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പിടികൂടി

ദില്ലി: എയര്‍ഹോസ്റ്റസ് വെന്റിലേറ്ററില്‍ വച്ച് ലൈംഗിക പീഡനത്തിന് ഇരയായ സംഭവത്തില്‍ പ്രതിയെ പിടികൂടി. ആശുപത്രിയില്‍ ടെക്‌നീഷ്യനായി ജോലി ചെയ്തിരുന്ന ദീപക് എന്നയാളാണ് പിടിയിലായത്.ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് വെന്റിലേറ്ററില്‍ കഴിയുന്ന എയര്‍ഹോസ്റ്റസ് ലൈംഗിക പീഡനത്തിന് ഇരയായത്. പരാതി നല്‍കി അഞ്ച് ദിവസത്തിനുശേഷമാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഏപ്രില്‍ ആറിന് പീഡിപ്പിക്കപ്പെട്ടെന്നാണ് എയര്‍ഹോസ്റ്റസ് നല്‍കിയ പരാതിയില്‍ പറയുന്നത്. ഏപ്രില്‍ 13 ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷമാണ് യുവതി ഭര്‍ത്താവിനോട് ഇക്കാര്യം പറഞ്ഞത്. പിന്നാലെ […]
Read more

ആളൊഴിഞ്ഞ ട്രെയിനിൽ 55കാരി ബലാത്സംഗത്തിനിരയായ കേസ്; ആർപിഎഫ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

ബാന്ദ്ര: മുംബൈയിലെ ബാന്ദ്ര ടെർമിനസിൽ ആളൊഴിഞ്ഞ ട്രെയിനിൽ 55കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവത്തിൽ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ആർപിഎഫ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. ഫെബ്രുവരി 1ന് രാത്രിയിലാണ് റെയിൽവേ ചുമട്ടുതൊഴിലാളി 55 കാരിയെ ബലാത്സംഗം ചെയ്തത്. സംഭവത്തെ തുടർന്ന് അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്ലാറ്റ്ഫോമിലെ സുരക്ഷാ ചുമതല വഹിച്ചിരുന്ന ആർപിഎഫ് ഉദ്യോഗസ്ഥനെതിരെയും നടപടി സ്വീകരിച്ചത്. പീഡനത്തിനിരയായ 55കാരി കഴിഞ്ഞ ആഴ്ച ബന്ധുവിനൊപ്പം മറ്റൊരു സംസ്ഥാനത്ത് നിന്ന് മഹാരാഷ്ട്രയിലെത്തിയ ആളാണ്. ശനിയാഴ്ച തിരികെ […]
Read more

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അധ്യാപകനെതിരെ പോക്സോ കേസ്; സംഭവം മറച്ചുവെച്ച പ്രിൻസിപ്പലിനെതിരേയും നടപടി

തിരുവനന്തപുരം: പതിനൊന്ന് വയസുകാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അധ്യാപകനെതിരെ പോക്സോ വകുപ്പ് പ്രകാരം ജാമ്യമില്ലാ കേസെടുത്തു. വട്ടിയൂർക്കാവ് സ്വദേശി അരുൺ മോഹൻ (32) എതിരെയാണ് കേസെടുത്തത്. മണക്കാട് സ്‌കൂളിലെ വിദ്യാർത്ഥിനിയെ നിരന്തരമായി പീഡിപ്പിച്ച കാര്യം കൂട്ടുകാരോടും ആയയോടും വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് അവർ വിവരം പ്രിൻസിപ്പലിനെ അറിയിച്ചു, എന്നാൽ പ്രിൻസിപ്പൽ ഇത് രഹസ്യമാക്കി പൊലീസിൽ പരാതി നൽകാൻ തയാറായില്ലെന്നാണ് കണ്ടെത്തൽ. അധ്യാപകനെ റിമാൻഡ് ചെയ്തതു. കുറ്റകൃത്യം മറച്ചുവെച്ചതിന് സ്‌കൂൾ പ്രിൻസിപ്പലിനെതിരെയും കേസ് രജിസ്റ്റർ ചെയ്തു. പ്രിൻസിപ്പലിനെ […]
Read more

പുത്തൻവേലിക്കരയിൽ നാല് വയസുകാരിയെ പീഡിപ്പിച്ച കേസ്; ഒരാൾ അറസ്റ്റിൽ

കൊച്ചി: എറണാകുളം പുത്തൻവേലിക്കരയിൽ നാലു വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രാദേശിക സി.പി.എം പ്രവർത്തകനും സിനിമ മേക്കപ്പ് കലാകാരനുമായ സുബ്രഹ്മണ്യനെ ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന സുബ്രഹ്മണ്യനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. സുഹൃത്തിന്റെ മകളായ നാല് വയസുകാരിയെ പീഡിപ്പിച്ചെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. ചെങ്ങമനാട് പൊലീസ് കേസിൽ എഫ്ഐആർ തയ്യാറാക്കിയതോടെയാണ് സുബ്രഹ്മണ്യൻ ഒളിവിൽ പോയത്. സിപിഎം ഇയാളെ സംരക്ഷിക്കുന്നുവെന്നാരോപിച്ച് പ്രാദേശികമായി കോൺഗ്രസ് അടക്കം കുട്ടിയുടെ കുടുംബവും മുന്നോട്ടുവന്നിരുന്നു. കേസിന്റെ പശ്ചാത്തലത്തിൽ സി.പി.എം ബ്രാഞ്ച് […]
Read more

പത്തനംതിട്ട കൂട്ടബലാത്സംഗം; ദേശിയ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

ദില്ലി: പത്തനംതിട്ട കൂട്ടബലാൽസം​ഗ കേസിൽ സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. രണ്ടാഴ്ചയ്ക്കുള്ളിൽ വിശദമായ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ട് ഡിജിപിക്കും, ചീഫ് സെക്രട്ടറിക്കും ഇതിനോടകം നോട്ടീസ് നൽകി. കേസന്വേഷത്തിലെ നിലവിലെ സ്ഥിതി, പെൺകുട്ടിയുടെ ആരോഗ്യ സ്ഥിതി, ചികിത്സ, കൗൺസിലിംഗ്, നഷ്ടപരിഹാരം എന്നിവ സംബന്ധിച്ചും വിവരങ്ങൾ കൈമാറാനും നി‍ർദേശം നൽകിയിട്ടുണ്ട്. മാധ്യമവാർത്തകൾ പരി​ഗണിച്ചാണ് നടപടി എടുത്തിരിക്കുന്നത്. പെൺകുട്ടിയുടെ മാനുഷിക അവകാശങ്ങൾ ലംഘിക്കപ്പെട്ടെന്ന് കമ്മീഷൻ നിരീക്ഷിച്ചു. പത്തനംതിട്ടയിൽ 62 പേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് കായികതാരമായ ദളിത് പെൺകുട്ടി ശിശുക്ഷേമ […]
Read more

പത്തനംതിട്ടയില്‍ 13കാരിയെ പീഡിപ്പിച്ച കേസില്‍ 40 പ്രതികള്‍

പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ 40 പേര്‍ക്കെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത് ഇലവുംതിട്ട പോലീസ് .13 വയസ് മുതലാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായിരുന്നത്. തുടര്‍ന്ന് അഞ്ച് വര്‍ഷത്തിനിടെ 60ലേറെ പേര്‍ പീഡിപ്പിച്ചതായാണ് പരാതി. ശിശുക്ഷേമ സമിതിയുടെ ഇടപെടലിനെ തുടര്‍ന്ന് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പത്തനംതിട്ട പൊലീസും കേസെടുത്തിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ 62 പ്രതികളുണ്ടെന്നാണ് പൊലീസ് നല്‍കുന്ന സൂചന.പത്തനംതിട്ട ഇലവുംതിട്ട സ്വദേശിനിയുടെ പരാതിയെ തുടർന്നാണ് നടപടി. 18 കാരിയായ പെണ്‍കുട്ടി ശിശുക്ഷേമ സമിതിയോടാണ് പീഡനവിവരം വെളിപ്പെടുത്തിയത്. […]
Read more

പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ പിതാവിന് ഇരട്ട ജീവപര്യന്തം

മലപ്പുറം:പെരിന്തല്‍മണ്ണയില്‍ പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ പിതാവിന് ഇരട്ട ജീവപര്യന്തം.ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി എസ് സൂരജ് ശിക്ഷിച്ചത്.കാളികാവ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് 42കാരനെ ശിക്ഷിക്കാനായി വിധിച്ചത്.ഇരട്ട ജീവപര്യന്തത്തിനു പുറമെ 38 വര്‍ഷം കഠിന തടവും 2,75,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷവും ഒന്‍പത് മാസവും അധിക തടവും അനുഭവിക്കണം. 016 മുതല്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷം പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്.രണ്ട് പോക്സോ വകുപ്പ് പ്രകാരം ഇരട്ട ജീവപര്യന്തവും രണ്ട് ലക്ഷം […]
Read more

Recent News

Advertisement
WhiteswanTV Footer