ഇടുക്കിയിൽ 18കാരിയെ കൊന്ന് കത്തിച്ച സംഭവം; ആൺസുഹൃത്ത് അറസ്റ്റിൽ
ഇടുക്കി: ഇടുക്കി പാമ്പ്ളയിൽ പതിനെട്ടുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം പെട്രോൾ ഒഴിച്ച് കത്തിച്ച സംഭവത്തിൽ പത്തൊൻപതുകാരനായ ആൺസുഹൃത്ത് അറസ്റ്റിൽ. തമിഴ്നാട് ബോഡിനായ്ക്കന്നൂർ സ്വദേശിനി നിത്യയാണ് കൊല്ലപ്പെട്ടത്. രാജാക്കാട് സ്വദേശിയായ നിഷാന്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പാമ്പ്ള ചെക്ക്പോസ്റ്റിന് സമീപം ഡാമിനരികിലാണ് നിത്യയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പ്രതി കുറ്റം സമ്മതിച്ചതായാണ് പൊലീസിന്റെ വിശദീകരണം. തിങ്കളാഴ്ചയാണ് നിത്യയെ കാണാതായത്. തുടർന്ന് ബന്ധുക്കൾ തേനി പൊലീസിൽ പരാതി നൽകിയിരുന്നു. ഒക്ടോബർ 14ന് ഡാമിന് സമീപത്തുകൂടി പോയ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. […]
Read more