Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ക്ഷേത്രത്തിനുള്ളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പുണെ: പുണെ ജില്ലയിലെ പിംപ്രി-ചിഞ്ച്‌വാഡിലെ ശിവക്ഷേത്രത്തിനുള്ളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. മെട്രോ നിർമാണ സ്ഥലത്ത് കരാർ തൊഴിലാളിയായി ജോലി ചെയ്യുന്ന വിശാൽ സിങ്ങാണ് അറസ്റ്റിലായത്. ഒക്ടോബർ 10ന് രാവിലെ 11.07ഓടെ നിഗ്ഡി പ്രദേശത്തുള്ള ക്ഷേത്രത്തിലായിരുന്നു സംഭവം.

ക്ഷേത്രത്തിനുള്ളിലെ അതിക്രമത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. ദൃശ്യങ്ങളിൽ പെൺകുട്ടി ക്ഷേത്രത്തിനുള്ളിൽ പ്രാർഥിക്കുന്നതും പ്രാർഥന കഴിഞ്ഞ് മടങ്ങാൻ ഒരുങ്ങുന്നതിനിടെ ഓറഞ്ച് ജാക്കറ്റ് ധരിച്ച യുവാവ് ക്ഷേത്രത്തിലേക്ക് കടന്നുവരുന്നതും കാണാം.

പെൺകുട്ടി തനിച്ചാണെന്ന് മനസ്സിലാക്കിയ യുവാവ് കുട്ടിയുടെ കൈയിൽ പിടിച്ച് അതിക്രമത്തിന് ശ്രമിക്കുകയായിരുന്നു. എന്നാൽ പെൺകുട്ടി ശക്തമായി പ്രതിരോധിച്ച് യുവാവിനെ തള്ളിമാറ്റി രക്ഷപ്പെട്ടു. ഇതോടെ യുവാവ് ക്ഷേത്രത്തിൽനിന്ന് കടന്നുകളഞ്ഞു.

സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രതിയെ ഉടൻ കസ്റ്റഡിയിലെടുത്തതായി നിഗ്ഡി പൊലീസ് സീനിയർ ഇൻസ്പെക്ടർ മഹേഷ് ബൻസോഡെ അറിയിച്ചു. സ്ത്രീത്വത്തെ അപമാനിച്ചതുമായി ബന്ധപ്പെട്ട ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകൾ പ്രകാരവും പോക്സോ നിയമപ്രകാരവും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix