Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: arrest

കുവൈത്തിൽ വൻ ലഹരിവേട്ട; ഒരു സ്ത്രീ ഉൾപ്പെടെ 13 പേർ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ ലഹരിമരുന്ന് കടത്തിനും വിൽപ്പനയ്ക്കുമെതിരെ ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ നടത്തിയ വ്യാപക പരിശോധനയിൽ ഒരു സ്ത്രീ ഉൾപ്പെടെ 13 പേർ അറസ്റ്റിൽ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി രജിസ്റ്റർ ചെയ്ത പത്ത് വ്യത്യസ്ത കേസുകളിലാണ് പ്രതികളെ പിടികൂടിയത്. ലോക്കൽ കൺട്രോൾ, ഇന്റർനാഷണൽ കൺട്രോൾ, ഓപ്പറേഷൻസ് വിഭാഗങ്ങൾ സംയുക്തമായി നടത്തിയ പരിശോധനയിലാണ് വൻ ലഹരിമരുന്ന് ശേഖരം പിടികൂടിയത്. 4.48 കിലോഗ്രാം മെത്താംഫെറ്റാമൈൻ, 4.87 കിലോഗ്രാം ഹാഷിഷ്, മൂന്ന് ഗ്രാം കൊക്കെയ്ൻ, 14,500 ലിറിക്ക ക്യാപ്സ്യൂളുകൾ, […]
Read more

തൃത്താലയിൽ10 ലക്ഷത്തിലേറെ രൂപയുടെ MDMA പിടികൂടി; മൂന്ന് പേർ അറസ്റ്റിൽ

പാലക്കാട്: തൃത്താല കുമരനല്ലൂരിൽ വൻ ലഹരിവേട്ട. 10 ലക്ഷത്തിലേറെ രൂപ വിലവരുന്ന എംഡിഎംഎ പൊലീസ് പിടികൂടി. കെട്ടിടത്തിന്റെ അഴുക്കുചാലിലും വിവിധ ഭാഗങ്ങളിലെ വിടവുകളിലുമാണ് ലഹരിമരുന്ന് സൂക്ഷിച്ചിരുന്നത്. സംഭവത്തിൽ കുമരനല്ലൂർ സ്വദേശിയുൾപ്പെടെ മൂന്ന് പേരെ തൃത്താല പൊലീസ് പിടികൂടി. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പൊലീസ് പരിശോധന. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശവാസിയായ മുഹമ്മദ് റാഫിയെയും രണ്ട് കൂട്ടുകാരെയും പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. ഇവരെ പിന്തുടർന്നാണ് കുമരനല്ലൂർ വെള്ളാളൂർ ഭാഗത്തെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പൊലീസ് എത്തിയത്. […]
Read more

കട്ടപ്പനയിൽ 20 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

ഇടുക്കി: കട്ടപ്പനയിൽ 20 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. കല്ലുകുന്ന് പീടികപുരയിടത്തിൽ അഖിൽ സുരേഷ് (30) ആണ് കട്ടപ്പന പൊലീസിന്റെ പിടിയിലായത്. വിൽപ്പനയ്ക്കായി കഞ്ചാവുമായി കട്ടപ്പനയിലെത്തിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം. കട്ടപ്പന എസ്.ഐ. എബി ജോർജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അഖിൽ സുരേഷിനെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ പേരിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നും ഇയാളെ ഗുണ്ടാ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
Read more

ഒഡീഷയിൽനിന്ന് കഞ്ചാവുമായി എത്തി; 23 വർഷമായി ഒളിവിലായിരുന്ന പ്രതി പിടിയിൽ

തിരുവനന്തപുരം: ഒഡീഷയിൽനിന്ന് കഞ്ചാവുമായി തലസ്ഥാനത്ത് എത്തിയ നാലംഗ സംഘത്തിലെ ഒരാൾ 23 വർഷമായി ഒളിവിലായിരുന്ന കേസിലെ പ്രതിയെന്ന് പൊലീസ്. ബീമാപള്ളി സ്വദേശി നൗഷാദ് (40) ആണ് പഴയ കേസിൽ ഒളിവിലായിരുന്നത്. 2003ൽ സ്ഫോടകവസ്തു കൈവശം വച്ചതിന് കോവളം പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുണ്ടായിരുന്നെന്ന് കോവളം സി.ഐ. വി.എം. ശ്രീകുമാർ പറഞ്ഞു. തിങ്കളാഴ്ച വൈകിട്ട് കോവളം പോറോട് പാലത്തിന് സമീപം 3.6 കിലോഗ്രാം കഞ്ചാവുമായാണ് നൗഷാദുൾപ്പെടെ നാലുപേരെ പൊലീസ് പിടികൂടിയത്. സിറ്റി ഡാൻസാഫ് സംഘം പിടികൂടിയ സംഘത്തെ തുടർനടപടികൾക്കായി […]
Read more

മകളുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ച് പിതാവ്; ഒളിവിൽ കഴിഞ്ഞ പ്രതിയെ പിടികൂടി

മലപ്പുറം: മകളുടെ ദേഹത്ത് തിളച്ച കഞ്ഞിവെള്ളം വീണ് ഗുരുതരമായി പൊള്ളലേറ്റ സംഭവത്തിൽ പിതാവ് അറസ്റ്റിൽ. ഊർങ്ങാട്ടിരി പഞ്ചായത്തിലെ കക്കാടംപൊയിൽ കരിമ്പ് ഉന്നതിയിലെ നാടുവാഴി വീട്ടിൽ എം. മജു (47) ആണ് അറസ്റ്റിലായത്. മദ്യപിച്ച് വീട്ടിലെത്തിയ മജു ഭാര്യയുമായി വഴക്കുണ്ടാക്കുന്നതിനിടെ അടുപ്പിലുണ്ടായിരുന്ന തിളച്ച കഞ്ഞിവെള്ളം ഭാര്യയുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. ഭാര്യ പെട്ടെന്ന് ഒഴിഞ്ഞുമാറിയതോടെ പുറകിലുണ്ടായിരുന്ന എട്ടുവയസ്സുകാരിയായ മകളുടെ ദേഹത്താണ് തിളച്ച വെള്ളം വീണത്. കുട്ടിയുടെ കാലിന് ഗുരുതരമായി പൊള്ളലേറ്റു. പരിക്കേറ്റ കുട്ടിയെ മജു തന്നെയാണ് ആദ്യം ആശുപത്രിയിലെത്തിച്ചത്. എന്നാൽ […]
Read more

വാഹന പരിശോധനയ്ക്കിടെ പോലീസുകാരനെ ഇടിച്ചു; കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ

കോട്ടയം: പാലാ ആർ.വി. ജംഗ്ഷനിൽ വാഹന പരിശോധനയ്ക്കിടെ പോലീസുകാരനെ കാർ ഇടിപ്പിച്ച് പരിക്കേൽപ്പിച്ചു. കഞ്ചാവ് കടത്താൻ ശ്രമിച്ച സംഘമാണ് പോലീസുകാരനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചതെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട നടക്കൽ കണിയാംകുന്നേൽ ഷാഹിദ്, തൊടുപുഴ വെങ്ങല്ലൂർ പുത്തൻവീട്ടിൽ അജ്മൽ, എറണാകുളം നെട്ടൂർ വെട്ടിക്കാട്ടുപറമ്പിൽ മുഹമ്മദ് സഹൽ എന്നിവരാണ് അറസ്റ്റിലായത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിൽനിന്ന് 400 ഗ്രാം കഞ്ചാവും പോലീസ് പിടികൂടി. എറണാകുളത്തുനിന്ന് ഈരാറ്റുപേട്ടയിലേക്ക് വിൽപ്പനയ്ക്കായി കൊണ്ടുപോകുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്. […]
Read more

തൃക്കാക്കര മോർഫിങ് കേസ്; ഒരു വിദ്യാർഥി കൂടി കസ്റ്റഡിയിൽ

കൊച്ചി: തൃക്കാക്കരയിൽ കോളേജ് വിദ്യാർഥികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ ഒരു വിദ്യാർഥി കൂടി പോലീസ് കസ്റ്റഡിയിൽ. ചെങ്ങന്നൂർ സ്വദേശിയും മറ്റൊരു കോളേജിലെ വിദ്യാർഥിയുമായ സനീഷിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഡിജിറ്റൽ ഉപകരണങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. കേസിൽ നേരത്തെ തിരുവനന്തപുരം സ്വദേശിയും തൃക്കാക്കര ഭാരതമാതാ കോളേജിലെ രണ്ടാംവർഷ വിദ്യാർഥിയുമായ ശ്രീഹരിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ ഒന്നാം പ്രതിയായ ശ്രീഹരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സനീഷിനെ കസ്റ്റഡിയിലെടുത്തത്. ശ്രീഹരിയുടെ മൊഴി കേന്ദ്രീകരിച്ച് […]
Read more

കുന്നംകുളം വാഹനാപകടം; കാർ ഡ്രൈവർ ബെൻ അറസ്റ്റിൽ

തൃശൂർ: കുന്നംകുളത്ത് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ കാർ ഡ്രൈവർ അറസ്റ്റിൽ. കുന്നംകുളം പൊലീസ് ബെൻ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. അപകടത്തിൽ ചാവക്കാട് എടക്കഴിയൂർ സ്വദേശികളായ മുനീർ, ഭാര്യ ഷിഫ്ന, ഇവരുടെ മൂന്ന് വയസ്സുള്ള മകൻ എമ്മിൽ ഐബക്ക് എന്നിവരാണ് മരിച്ചത്. മദ്യലഹരിയിൽ അമിതവേഗത്തിലെത്തിയ കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ബുള്ളറ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്. മുനീറും ഷിഫ്നയും സംഭവസ്ഥലത്തുവെച്ചും മകൻ എമ്മിൽ ഐബക്ക് ആശുപത്രിയിലെത്തിച്ച ശേഷവുമാണ് മരിച്ചത്. അപകടസമയത്ത് കാറിൽ നാല് പേരുണ്ടായിരുന്നു. ഇവരിൽ മൂന്ന് പേരെ ഇന്നലെ […]
Read more

കാട്ടൂരിൽ ലഹരിവേട്ട; 20 ഗ്രാം MDMA യുമായി രണ്ടുപേർ അറസ്റ്റിൽ

തൃശൂർ: ഇരിങ്ങാലക്കുട കാട്ടൂരിൽ ലഹരിമരുന്ന് വേട്ട. എടതിരിഞ്ഞി വടക്കുമുറി സ്വദേശി മിഥുന്റെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ 20 ഗ്രാം എംഡിഎംഎ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മിഥുനെയും ഇയാൾക്ക് ലഹരിമരുന്ന് എത്തിച്ചുനൽകിയെന്നാരോപിക്കുന്ന എടതിരിഞ്ഞി പോത്താനി സ്വദേശി അനന്തകൃഷ്ണനെയും (25) കാട്ടൂർ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎയ്ക്ക് പുറമെ ഇലക്ട്രോണിക് ത്രാസ്, ലഹരിമരുന്ന് ചില്ലറ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 56 സിപ് ലോക്ക് കവറുകൾ, വിൽപ്പനയിലൂടെ അനധികൃതമായി സമ്പാദിച്ചതെന്ന് സംശയിക്കുന്ന 1,36,700 രൂപ എന്നിവയും പൊലീസ് […]
Read more

വായ്പ തിരിച്ചടവ് മുടങ്ങി; യുവതിയെ വിവസ്ത്രയാക്കി മർദിച്ചെന്ന് പരാതി, നാലുപേർ അറസ്റ്റിൽ

ബെം​ഗളൂരു: വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ യുവതിയെ വിവസ്ത്രയാക്കി മർദിക്കുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. സംഭവത്തിൽ രണ്ട് സ്ത്രീകളടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. നസ്രത്ത്, രേഷ്മ, സുഹൈൽ, സെയ്ഫ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ ബന്ദിയാക്കിയ യുവതിയെ പൊലീസ് മോചിപ്പിച്ചു. ബെംഗളൂരുവിൽ താമസിക്കുന്ന യുവതിയാണ് ക്രൂരമർദനത്തിനിരയായത്. രണ്ടുവർഷം മുൻപ് രേഷ്മയിൽനിന്ന് ഒരു ലക്ഷം രൂപയും നസ്രത്തിൽനിന്ന് 50,000 രൂപയും യുവതി വായ്പയായി വാങ്ങിയിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്ന് കഴിഞ്ഞ ആറുമാസമായി പലിശ അടയ്ക്കാൻ സാധിച്ചിരുന്നില്ല. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix