Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അഭിജീത് ദീപ്‌കെയും നേഹ ബോറയും കസ്റ്റഡിയില്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം തുടരവെ സിജെപി നേതാവ് അഭിജീത് ദീപ്കെയെയും ഇടത് നേതാവ് നേഹാ ബോറയേയും കസ്റ്റഡിയിൽ എടുത്ത് ഡൽഹി പൊലീസ്. ഇന്ന് വൈകുന്നേരം കോണാട്ട് പ്ലേസില്‍ തിരംഗ മാർച്ചിന് എത്തിച്ചേരാൻ കോക്രോച്ച് ജനതാ പാർട്ടി ആഹ്വാനം ചെയ്തിരിക്കെയാണ് നടപടി. ത്രിവര്‍ണ്ണ പതാകയുമായി എത്താനാണ് സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ ആഹ്വാനം ചെയ്തിരിക്കുന്നത്. അതിനിടെ അഭിജീത്ത് ദീപ്കെയുടെ വസതിയിലെത്തിയ പൊലീസ് നോട്ടീസ് നൽകി. ഐസ നേതാവ് നേഹ ബോറയെ മണ്ഡി ഹൌസ് ഭാഗത്തു നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു. ബലമായി പിടിച്ച് വാഹനത്തിൽ കയറ്റുകയായിരുന്നു. ഐസ പ്രവർത്തകർ പൊലീസ് വാഹനം തടഞ്ഞു.

സ്ഥലത്ത് സിസിടിവി ഉൾപ്പെടെ പ്രവർത്തകരെ കസ്റ്റഡിയിലെടുക്കുന്നതിനായി ബസുകളും സജ്ജീകരിച്ചിട്ടുണ്ട്. കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. എങ്കിലും ദേശീയപതാകയുമേന്തി മാർച്ചുമായി പ്രവർത്തകർ മുന്നോട്ട് നീങ്ങുകയാണ്. ദേശീയ പതാകയേന്തിയവരെ പിടിച്ചു മാറ്റാൻ പൊലീസ് ശ്രമിക്കുകയാണ്. അതേസമയം, പിരിഞ്ഞു പോകാതെ വിദ്യാർഥികൾ മുന്നോട്ട് നീങ്ങുകയാണ്. കൂടുതൽ സൈന്യത്തെ സ്ഥലത്ത് വിന്യസിച്ച് കസ്റ്റഡിയിലെടുത്ത് നീക്കാനാണ് പൊലീസിന്റെ ശ്രമം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix