Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Abhijeet Deepke

അനുമതിയില്ലാതെ സ്‌കൂളിൽ അതിക്രമിച്ച് കയറി; ദീപ്കെയ്ക്കെതിരെ കേസ്

മുംബൈ: അനുമതിയില്ലാതെ സർക്കാർ സ്കൂളിൽ പ്രവേശിച്ച് ഔദ്യോഗിക പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തിയെന്നാരോപിച്ച് കോക്രോച്ച് ജനതാ പാർട്ടി കൺവീനർ അഭജീത് ദിപ്കെക്കും പാർട്ടി പ്രവർത്തകർക്കുമെതിരെ മഹാരാഷ്ട്ര പൊലീസ് കേസെടുത്തു. ലാത്തൂർ ജില്ലയിലെ ഔസ പൊലീസ് സ്റ്റേഷനിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. അഭജീത് ദിപ്കെ, പാർട്ടി പ്രവർത്തകൻ അജിങ്ക്യ ഷിൻഡെ എന്നിവരടക്കം സിജെപി പ്രവർത്തകർക്കെതിരെയാണ് കേസ്. ഔസയ്ക്കടുത്തുള്ള ജാവലിയിലെ ജില്ലാ പരിഷത്ത് ഉറുദു സ്കൂളിൽ എത്തിയ സംഘം അധ്യാപകരുടെ ഔദ്യോഗിക ജോലികൾ തടസ്സപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് ആരോപണം. സ്കൂളിലെ അധ്യാപിക സയ്യിദ് […]
Read more

പാറ്റകൾ വിജയിച്ചു, ജനാധിപത്യവും; മരിച്ചവരുടെ ചിത്രം ഉയർത്തി ദീപ്കെ

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിന് പിന്നാലെ ജന്തർ മന്തറിലെ സമരവേദിയിൽ സിജെപി (കോക്രോച്ച് ജനതാ പാർട്ടി) പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി. ‘നമ്മൾ ലക്ഷ്യം നേടി. ധർമേന്ദ്ര പ്രധാനെ രാജിവെപ്പിക്കാൻ കഴിഞ്ഞു’ എന്ന് സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ പറഞ്ഞു. സമാധാനപരമായ പ്രതിഷേധത്തിലൂടെ ലക്ഷ്യം നേടാനാകുമെന്ന് മഹാത്മാ ഗാന്ധിയിൽ നിന്ന് പഠിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. നീറ്റ് പരീക്ഷാ വിഷയവുമായി ബന്ധപ്പെട്ട് മരിച്ച വിദ്യാർഥികളുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു പ്രവർത്തകരുടെ ആഘോഷം. ഈ വിദ്യാർഥികൾക്ക് വേണ്ടിയുള്ള […]
Read more

സിജെപി പാർലമെന്റ് മാർച്ചിനിടെ സംഘർഷം; പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി

ന്യൂഡൽഹി: സിജെപിയുടെ നേതൃത്വത്തിൽ നടന്ന ‘ചലോ സംസദ്’ പ്രതിഷേധ മാർച്ചിനിടെ പൊലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷം. പാർലമെന്റിന് സമീപം സ്ഥാപിച്ച ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ച പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. പാർലമെന്റിന് മുന്നിൽ പ്രതിഷേധത്തിന് അനുമതി നൽകിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് നടപടി സ്വീകരിച്ചത്. മാർച്ചിൽ ഏകദേശം 8,000 പേർ പങ്കെടുത്തതായി അധികൃതർ അറിയിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് ഡൽഹിയിൽ കനത്ത സുരക്ഷ ഒരുക്കുകയും ചില മെട്രോ സ്റ്റേഷനുകൾ അടയ്ക്കുകയും ചെയ്തു. പ്രതിഷേധം സമാധാനപരമായിരിക്കുമെന്ന് സിജെപി നേരത്തെ […]
Read more

നാളെ മുതൽ രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് സിജെപി

ന്യൂഡൽഹി: നീറ്റ് പരീക്ഷയിലെ ചോദ്യപേപ്പർ ചോർച്ചയും മറ്റ് ക്രമക്കേടുകളും ചൂണ്ടിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കാക്ക്രോച്ച് ജനതാ പാർട്ടി രാജ്യവ്യാപക പ്രതിഷേധ പരിപാടികൾ പ്രഖ്യാപിച്ചു. നാളെ പൂനെയിൽ നിന്ന് സമരത്തിന് തുടക്കമിടുമെന്നും തുടർന്ന് ലഖ്നൗ, അമൃത്സർ, ബെംഗളൂരു, ജയ്പൂർ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കുമെന്നും സംഘടന അറിയിച്ചു. നീറ്റ് പരീക്ഷയിലെ ചോദ്യപേപ്പർ ചോർച്ച, സാങ്കേതിക തകരാറുകൾ, ഭരണപരമായ വീഴ്ചകൾ എന്നിവ കാരണം ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി അപകടത്തിലായതായി സംഘടന ആരോപിച്ചു. […]
Read more

അഭിജിത് ദീപ്കെ സംസ്ഥാനങ്ങളിൽ നേരിട്ടെത്തും;നീക്കങ്ങൾ പ്രഖ്യാപിച്ച് സിജെപി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയും സിബിഎസ്ഇ വിഷയങ്ങളും ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് നടന്ന പ്രതിഷേധത്തിന് പിന്നാലെ സമരം കൂടുതൽ ശക്തമാക്കുമെന്ന് കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി) അറിയിച്ചു. രാജി ആവശ്യം അംഗീകരിക്കാത്ത പക്ഷം വിവിധ സംസ്ഥാനങ്ങളിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കുമെന്ന് പാർട്ടി മുന്നറിയിപ്പ് നൽകി. സമരത്തിന്റെ ഭാഗമായി പാർട്ടി നേതാവ് അഭിജിത് ദീപ്കെ വിവിധ സംസ്ഥാനങ്ങളിൽ നേരിട്ട് എത്തി പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകും. ഡൽഹി ഉൾപ്പെടെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും യുവാക്കളെ […]
Read more

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് അനുമതി

ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) ഡൽഹിയിൽ പ്രതിഷേധം സംഘടിപ്പിക്കുന്നു. പാർട്ടിയുടെ സ്ഥാപകനായ അഭിജീത് ദീപ്‌കെ അമേരിക്കയിൽ നിന്ന് ഡൽഹിയിലെത്തി പ്രതിഷേധത്തിൽ പങ്കെടുക്കും. ജന്തർ മന്ദറിൽ രാവിലെ നടക്കുന്ന പ്രതിഷേധത്തിന് ഡൽഹി പോലീസ് അനുമതി നൽകിയതായി പാർട്ടി അറിയിച്ചു. പുസ്തകവും ദേശീയപതാകയും കൈയിൽ കരുതി പ്രതിഷേധത്തിൽ പങ്കെടുക്കണമെന്ന് അഭിജീത് ദീപ്‌കെ സമൂഹമാധ്യമത്തിലൂടെ ആഹ്വാനം ചെയ്തു. പോലീസുകാർക്ക് ആദരസൂചകമായി പൂക്കൾ നൽകണമെന്നും സമരം സമാധാനപരമായി നടത്തണമെന്നും […]
Read more

Recent News

Advertisement
WhiteswanTV Footer