Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സിജെപി പാർലമെന്റ് മാർച്ചിനിടെ സംഘർഷം; പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: സിജെപിയുടെ നേതൃത്വത്തിൽ നടന്ന ‘ചലോ സംസദ്’ പ്രതിഷേധ മാർച്ചിനിടെ പൊലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷം. പാർലമെന്റിന് സമീപം സ്ഥാപിച്ച ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ച പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി.

പാർലമെന്റിന് മുന്നിൽ പ്രതിഷേധത്തിന് അനുമതി നൽകിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് നടപടി സ്വീകരിച്ചത്. മാർച്ചിൽ ഏകദേശം 8,000 പേർ പങ്കെടുത്തതായി അധികൃതർ അറിയിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് ഡൽഹിയിൽ കനത്ത സുരക്ഷ ഒരുക്കുകയും ചില മെട്രോ സ്റ്റേഷനുകൾ അടയ്ക്കുകയും ചെയ്തു.

പ്രതിഷേധം സമാധാനപരമായിരിക്കുമെന്ന് സിജെപി നേരത്തെ പൊലീസിനെ അറിയിച്ചിരുന്നു. എന്നാൽ, സമരക്കാരെ നേരിടാൻ കല്ലുകൾ നിറച്ച വാഹനങ്ങൾ പൊലീസ് തയ്യാറാക്കി നിർത്തിയിരുന്നുവെന്നാണ് സംഘടനയുടെ ആരോപണം.

സോനം വാങ്ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി ആങ്മോ, നടൻ പ്രകാശ് രാജ്, തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര, എ.എസ്.പി നേതാവ് ചന്ദ്രശേഖർ ആസാദ്, എഎപി നേതാവ് ഗോപാൽ റായ്, നടി ശബാന ആസ്മി എന്നിവർ പ്രതിഷേധത്തിന് പിന്തുണ അറിയിച്ച് സ്ഥലത്തെത്തി.

അതേസമയം, പാർലമെന്റിലേക്ക് മാർച്ചിന് അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ സുപ്രീം കോടതിയിലേക്കും ഇ.ഡി. ഓഫീസിലേക്കും പ്രതിഷേധ മാർച്ച് നടത്തണമെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടു.

നീറ്റ് പരീക്ഷാ ക്രമക്കേടുകളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് സിജെപി മാർച്ച് സംഘടിപ്പിച്ചത്. പാർലമെന്റ് സമ്മേളനം ആരംഭിക്കുന്ന സാഹചര്യത്തിൽ ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നുവെന്നും, ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നതുമാണ്.

Advertisement
WhiteswanTV Footer