ആപ്പിളിന്റെ അടുത്ത പ്രധാന ഐഫോൺ ഇവന്റ് സെപ്റ്റംബർ 9ന് നടക്കുമെന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ്. ഇന്ത്യൻ സമയം രാത്രി 10.30-നാണ് ‘സർപ്രൈസ് ആൻഡ് ഷൈൻ’ ഇവന്റ് ക്രമീകരിച്ചിരിക്കുന്നത്. പുതിയ ആപ്പിൾ സിഇഒ ജോൺ ടെർനസിന്റെ നേതൃത്വത്തിൽ നടക്കുന്ന ആദ്യത്തെ വലിയ ഐഫോൺ ലോഞ്ച് കൂടിയാണിത്.
ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് എന്നിവ സെപ്റ്റംബറിൽ തന്നെ എത്തുമ്പോൾ, സാധാരണ ഐഫോൺ 18ന്റെ റിലീസ് 2027 ലേക്ക് മാറ്റിയേക്കാനാണ് സാധ്യത. പതിവ് ലോഞ്ച് പ്ലാനുകളിലും മാറ്റങ്ങളുണ്ടായേക്കും. വിലയോ ഔദ്യോഗിക സവിശേഷതകളോ ആപ്പിൾ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഉയർന്ന ഘടകച്ചെലവും കൂടുതൽ മെമ്മറി അപ്ഡേറ്റുകളും കാരണം ഐഫോൺ 18 പ്രോ സീരീസിന് മുൻ മോഡലുകളെ അപേക്ഷിച്ച് വിലകൂടാൻ സാധ്യതയുണ്ട്.
ഐഫോൺ 18 പ്രോ ഇന്ത്യയിൽ ഏകദേശം 1.34 ലക്ഷം രൂപ മുതലായിരിക്കാം ലഭ്യമാകുക. ഐഫോൺ 18 പ്രോ മാക്സിന് ഫൈനൽ കോൺഫിഗറേഷനെ ആശ്രയിച്ച് ഏകദേശം 1.55 ലക്ഷം മുതൽ 1.70 ലക്ഷം രൂപ വരെ വില വന്നേക്കാം.


