Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പ്രിയങ്കാ ഗാന്ധിയുടെ മകന്റെ ചിത്രങ്ങള്‍ക്ക് പ്രദര്‍ശനത്തില്‍ വിലക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ മകനും വൈൽഡ്-സ്ട്രീറ്റ് ഫോട്ടോഗ്രാഫറുമായ റെയ്‌ഹാൻ വദ്രയുടെ 75 ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിന് വിലക്ക്. ന്യൂഡൽഹിയിലെ ബിക്കാനീർ ഹൗസിൽ നടക്കുന്ന ‘നോ ഐഡിയ ഈസ് ഫൈനൽ’ എന്ന ചിത്രപ്രദർശനത്തിൽനിന്നാണ് ഡൽഹി സമരചിത്രങ്ങൾ ഉൾപ്പെടെയുള്ളവ നീക്കംചെയ്യാൻ നിർദേശിച്ചത്.

പ്രദർശനം ആരംഭിക്കാൻ അഞ്ചു മണിക്കൂർ മാത്രം ബാക്കിനിൽക്കെയാണ് അധികൃതർ ഈ നിലപാടെടുത്തത്. ആകെ പ്രദർശിപ്പിക്കാൻ നിശ്ചയിച്ചിരുന്ന 105 ഫോട്ടോഗ്രാഫുകളിൽ 75 എണ്ണവും നീക്കംചെയ്തതോടെ, ഗാലറിയുടെ ചുമരുകളിൽ ആണികളും ഒഴിഞ്ഞ ഇടങ്ങളുമാണ് കൂടുതൽ. ചിത്രങ്ങൾ മാറ്റാത്ത പക്ഷം പരിപാടി റദ്ദാക്കുമെന്ന് സംഘാടകർ ഭീഷണിപ്പെടുത്തിയതായും റെയ്‌ഹാൻ സാമൂഹികമാധ്യമത്തിലൂടെ അറിയിച്ചു.

സന്ദർശകർക്കായി നൽകിയ കാറ്റലോഗിൽ ഒഴിവാക്കപ്പെട്ട ചിത്രങ്ങളുടെ വിവരങ്ങളും ഉണ്ട്. ഡൽഹി ജന്തർമന്തറിലടക്കം നടന്ന യുവജന പ്രക്ഷോഭങ്ങളുടെ ദൃശ്യങ്ങളാണ് പ്രധാനമായും മാറ്റാൻ ആവശ്യപ്പെട്ടത്. ഇവയ്ക്ക് അമിത രാഷ്ട്രീയസ്വഭാവമുണ്ടെന്നും വേദി അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നുമാണ് ബിക്കാനീർ ഹൗസ് മാനേജ്‌മെന്റിന്റെ വാദം.

എന്നാൽ, മുൻകൂട്ടി നൽകിയ ലേഔട്ടിൽ എതിർപ്പ് ഉന്നയിക്കാതിരുന്ന അധികൃതർ, ഉദ്ഘാടനത്തിന് തൊട്ടുമുൻപുമാത്രം തീരുമാനം അടിച്ചേൽപ്പിക്കുകയായിരുന്നെന്ന് റെയ്‌ഹാൻ വദ്ര പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix