Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മാസം തികയാതെ ജനിച്ച കുഞ്ഞിന് ശസ്ത്രക്രിയയിലൂടെ പുതുജീവൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: അതീവ ഗുരുതരാവസ്ഥയിൽ ജനിച്ച നവജാതശിശുവിന് വിദഗ്ധ ചികിത്സയിലൂടെ പുതുജീവൻ നൽകി ആലപ്പുഴ വണ്ടാനം സർക്കാർ ടി.ഡി. മെഡിക്കൽ കോളേജ് ആശുപത്രി. ജന്മനാ ഗുരുതരമായ ഡയഫ്രാമാറ്റിക് ഹെർണിയ ബാധിച്ച ആൺകുഞ്ഞിനാണ് അടിയന്തര ശസ്ത്രക്രിയയിലൂടെയും തീവ്രപരിചരണത്തിലൂടെയും ജീവൻ രക്ഷിക്കാനായത്. എന്നാൽ ആരോഗ്യനില മെച്ചപ്പെട്ട കുഞ്ഞിനെ മാതാപിതാക്കൾ ഉപേക്ഷിച്ചതിനെ തുടർന്ന് തുടർസംരക്ഷണത്തിനായി ആലപ്പുഴ ശിശുക്ഷേമ സമിതിക്ക് കൈമാറി.

ഗർഭകാല പരിശോധനകൾ നടത്താതിരുന്ന അമ്മയ്ക്ക് 30–32 ആഴ്ച മാത്രം വളർച്ചയുള്ളപ്പോഴാണ് കുഞ്ഞ് ജനിച്ചത്. ജനനസമയത്ത് കുഞ്ഞിന് 1.3 കിലോഗ്രാം മാത്രമായിരുന്നു ഭാരം. സെപ്റ്റംബർ ഒൻപതിന് പുലർച്ചെ ജനിച്ച കുഞ്ഞിന് മണിക്കൂറുകൾക്കുള്ളിൽ കടുത്ത ശ്വാസതടസ്സവും രക്തചംക്രമണത്തിലെ പ്രശ്നങ്ങളും അനുഭവപ്പെട്ടു. തുടർന്ന് രാവിലെ എട്ടുമണിയോടെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരിശോധനയിൽ വയറിനുള്ളിലെ അവയവങ്ങൾ നെഞ്ചിലേക്ക് തള്ളിനിൽക്കുന്ന ഗുരുതരമായ ഡയഫ്രാമാറ്റിക് ഹെർണിയയാണെന്ന് കണ്ടെത്തി. അടിയന്തര ചികിത്സയും കൃത്രിമ ശ്വാസസഹായവും നൽകി കുഞ്ഞിന്റെ ആരോഗ്യനില സ്ഥിരപ്പെടുത്തിയ ശേഷം ജനിച്ച് അഞ്ചാം ദിവസം ശസ്ത്രക്രിയ നടത്തി.

പീഡിയാട്രിക് സർജറി വിഭാഗത്തിലെ ഡോ. ആതിയ പർവീൺ, ഡോ. ഷിർബിൻ ജോ മാത്യൂസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. അനസ്തേഷ്യ, ശിശുരോഗം, നഴ്സിങ് വിഭാഗങ്ങളിലെ ജീവനക്കാരും ചികിത്സയിൽ പങ്കാളികളായി. ശസ്ത്രക്രിയയ്ക്കുശേഷം അഞ്ചാം ദിവസം കുഞ്ഞിന് നൽകിയിരുന്ന കൃത്രിമ ശ്വാസസഹായം നിർത്താനായി.

നിലവിൽ കുഞ്ഞിന്റെ ശരീരഭാരം വർധിക്കുന്നുണ്ടെന്നും സാധാരണ നിലയിൽ പാൽ കുടിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും മാതാപിതാക്കൾ കുഞ്ഞിനെ ഏറ്റെടുക്കാൻ തയ്യാറാകാത്തതിനെ തുടർന്നാണ് ശിശുക്ഷേമ സമിതിക്ക് കൈമാറിയത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix