മാസം തികയാതെ ജനിച്ച കുഞ്ഞിന് ശസ്ത്രക്രിയയിലൂടെ പുതുജീവൻ
ആലപ്പുഴ: അതീവ ഗുരുതരാവസ്ഥയിൽ ജനിച്ച നവജാതശിശുവിന് വിദഗ്ധ ചികിത്സയിലൂടെ പുതുജീവൻ നൽകി ആലപ്പുഴ വണ്ടാനം സർക്കാർ ടി.ഡി. മെഡിക്കൽ കോളേജ് ആശുപത്രി. ജന്മനാ ഗുരുതരമായ ഡയഫ്രാമാറ്റിക് ഹെർണിയ ബാധിച്ച ആൺകുഞ്ഞിനാണ് അടിയന്തര ശസ്ത്രക്രിയയിലൂടെയും തീവ്രപരിചരണത്തിലൂടെയും ജീവൻ രക്ഷിക്കാനായത്. എന്നാൽ ആരോഗ്യനില മെച്ചപ്പെട്ട കുഞ്ഞിനെ മാതാപിതാക്കൾ ഉപേക്ഷിച്ചതിനെ തുടർന്ന് തുടർസംരക്ഷണത്തിനായി ആലപ്പുഴ ശിശുക്ഷേമ സമിതിക്ക് കൈമാറി. ഗർഭകാല പരിശോധനകൾ നടത്താതിരുന്ന അമ്മയ്ക്ക് 30–32 ആഴ്ച മാത്രം വളർച്ചയുള്ളപ്പോഴാണ് കുഞ്ഞ് ജനിച്ചത്. ജനനസമയത്ത് കുഞ്ഞിന് 1.3 കിലോഗ്രാം മാത്രമായിരുന്നു ഭാരം. […]
Read more