കോഴിക്കോട്: ഉദ്ഘാടന ചടങ്ങിനിടെ വഴുതിവീണ് കുന്ദമംഗലം എംഎൽഎ എം.എ. റസാഖ് മാസ്റ്റർക്ക് പരിക്കേറ്റു. കാലിനാണ് പരിക്കേറ്റത്. വ്യാഴാഴ്ച വൈകിട്ട് പെരുവയലിൽ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം. ചടങ്ങിനിടെ കാൽ വഴുതി വീണതിനെ തുടർന്ന് എംഎൽഎയുടെ കാലിന് പരിക്കേൽക്കുകയായിരുന്നു. തുടർന്ന് കാലിൽ പ്ലാസ്റ്റർ ഇട്ടു.
കായികമേളയുടെ സംഘാടക സമിതി ചെയർമാൻ കൂടിയാണ് റസാഖ് മാസ്റ്റർ. പരിക്കേറ്റതിനെ തുടർന്ന് വാർത്താസമ്മേളനത്തിന് വീൽചെയറിലാണ് അദ്ദേഹം എത്തിയത്. കാലിൽ പ്ലാസ്റ്ററിട്ട നിലയിലായിരുന്നു എംഎൽഎ വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്.




