അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 111 ഡോളർ കടന്നപ്പോൾ അമേരിക്കൻ വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (WTI) ക്രൂഡിന്റെ വില 99 ഡോളറിനടുത്തെത്തി.
സൗദി അറേബ്യയ്ക്കു നേരെയുണ്ടായ ആക്രമണങ്ങളും മധ്യപൂർവേഷ്യയിൽ രൂക്ഷമാകുന്ന സംഘർഷങ്ങളുമാണ് എണ്ണവില ഉയരാൻ പ്രധാന കാരണം. മേഖലയിലെ സംഘർഷം ആഗോള എണ്ണ വിതരണത്തെ ബാധിക്കുമെന്ന ആശങ്ക വിപണിയിൽ ശക്തമായിട്ടുണ്ട്.
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ബ്രെന്റ് ക്രൂഡ് വില 2.58 ശതമാനം ഉയർന്ന് ബാരലിന് 111.63 ഡോളറിലെത്തി. എണ്ണ വിതരണ ശൃംഖലയിൽ തടസ്സങ്ങളുണ്ടായാൽ ആഗോള സമ്പദ്‌വ്യവസ്ഥ വീണ്ടും പ്രതിസന്ധിയിലാകുമെന്ന ആശങ്കയും നിലനിൽക്കുന്നു. എണ്ണവിലയിലെ വർധന തുടർന്നാൽ ഇന്ധനവിലയിലും ഗതാഗതച്ചെലവിലും മറ്റ് ഉൽപ്പന്നങ്ങളുടെ വിലയിലും സമ്മർദമുണ്ടാകാൻ സാധ്യതയുണ്ട്.




