Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മാസപ്പടി കേസ്; പിണറായി വിജയൻ നാളെ ഇഡിക്ക് മുന്നിൽ ഹാജരാകില്ല

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: സിഎംആർഎൽ– എക്സാലോജിക് മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ഇഡിക്ക് മുന്നിൽ ഹാജരാകില്ല. ഇതുസംബന്ധിച്ച് അദ്ദേഹം ഇഡിക്ക് കത്ത് നൽകി. സുപ്രീംകോടതി ഉത്തരവും നിയമസഭാ സമ്മേളനവും ഹാജരാകാനാകാത്തതിന്റെ കാരണങ്ങളായി കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിൽ പതിച്ച നോട്ടീസിൽ ഒക്ടോബർ 23ന് രാവിലെ 11 മണിക്ക് കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകാനാണ് നിർദേശിച്ചിരുന്നത്. സേവനങ്ങൾ നൽകാതെ പിണറായി വിജയന്റെ മകൾ വീണയ്ക്ക് മാസപ്പടി ലഭിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസിലാണ് ഇഡി നോട്ടീസ് നൽകിയത്. അതേസമയം, പിണറായി വിജയനും മകൾ വീണയ്ക്കും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരായ വിജിലൻസ് അന്വേഷണത്തിൽ സുപ്രീംകോടതി ഒരാഴ്ചത്തേക്ക് സ്റ്റേ അനുവദിച്ചിരുന്നു.

കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ പിണറായി നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് പരിഗണിക്കേണ്ടതായിരുന്നുവെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. വിജിലൻസിന് അന്വേഷണവുമായി മുന്നോട്ടുപോകാമെന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കുകയും കേസിൽ പ്രതികളുടെ ഭാഗം കൂടി കേൾക്കാൻ നിർദേശിക്കുകയും ചെയ്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix