Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: CMRL EXALOGIC CASE

സിഎംആർഎൽ–എക്സാലോജിക് കേസ്; പിണറായി വിജയന്റെ അപ്പീൽ ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: സിഎംആർഎൽ–എക്സാലോജിക് കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയൻ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. പി.എ. മുഹമ്മദ് റിയാസ്, ടി. വീണ എന്നിവരുടെ അപ്പീലുകളും കോടതിയുടെ പരിഗണനയ്ക്ക് വരും. സുപ്രീം കോടതിയുടെ നിർദേശപ്രകാരമാണ് അപ്പീലുകൾ വീണ്ടും പരിഗണിക്കുന്നത്. അപ്പീലുകളിൽ സംസ്ഥാന വിജിലൻസിന്റെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും നിലപാട് കോടതി തേടിയേക്കും. സിംഗിൾ ബെഞ്ചിൽ ഹർജി നൽകിയ കെ.എം. ഷാജഹാനോടും മറുപടി ആവശ്യപ്പെട്ടേക്കും. അപ്പീലുകൾ മെറിറ്റിന്റെ അടിസ്ഥാനത്തിൽ പരിഗണിക്കണമെന്ന സുപ്രീം […]
Read more

മാസപ്പടി കേസ്; പിണറായി വിജയൻ നാളെ ഇഡിക്ക് മുന്നിൽ ഹാജരാകില്ല

കൊച്ചി: സിഎംആർഎൽ– എക്സാലോജിക് മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ഇഡിക്ക് മുന്നിൽ ഹാജരാകില്ല. ഇതുസംബന്ധിച്ച് അദ്ദേഹം ഇഡിക്ക് കത്ത് നൽകി. സുപ്രീംകോടതി ഉത്തരവും നിയമസഭാ സമ്മേളനവും ഹാജരാകാനാകാത്തതിന്റെ കാരണങ്ങളായി കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിൽ പതിച്ച നോട്ടീസിൽ ഒക്ടോബർ 23ന് രാവിലെ 11 മണിക്ക് കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകാനാണ് നിർദേശിച്ചിരുന്നത്. സേവനങ്ങൾ നൽകാതെ പിണറായി വിജയന്റെ മകൾ വീണയ്ക്ക് മാസപ്പടി ലഭിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസിലാണ് ഇഡി നോട്ടീസ് […]
Read more

കോൺ​ഗ്രസിൽ കുഴൽനാടൻ ഒറ്റപ്പെടുന്നോ? എന്തുകൊണ്ടാണ് പിണറായിക്ക് അനുകൂലമായി ചെന്നിത്തലയും സതീശനും തിരിഞ്ഞത്?

സിഎംആര്‍എൽ കേസിൽ കോൺഗ്രസിൽ ഒറ്റപ്പെട്ട് മാത്യു കുഴൽനാടൻ. പിണറായി വിജയനെതിരെ എഫ്ഐആര്‍ ഇട്ട് അന്വേഷണം തുടങ്ങാത്തതിനെ ചൊല്ലി കോൺഗ്രസ് പാർലമെന്‍ററി പാർട്ടിയോഗത്തിൽ പ്രതിഷേധിച്ച കുഴൽനാടന്‍റെ നിലപാടിനെ മുഖ്യമന്ത്രി വി.ഡി സതീശൻ അടക്കമുള്ളവർ എതിർത്തതോടെയാണ് പിണറായിയുടെ പേരിൽ കോൺ​ഗ്രസിനുള്ളിൽ തന്നെയുള്ളവർ രണ്ട് ടീമായി മാറുന്നത്. സർക്കാർ നിലപാടിന് ഒപ്പം നിൽക്കണമെന്ന് kpcc പ്രസിഡന്റ് കൂടിയായ മന്ത്രി സണ്ണി ജോസഫ് ആവശ്യപ്പെട്ടു. പിന്നാലെ പാർലമെന്‍ററി പാർട്ടി യോഗത്തിൽ നിന്ന് കുഴൽനാടൻ ഇറങ്ങിപ്പോവുകയായിരുന്നു. കേസില്‍ പിണറായി വിജയനെതിരെയുള്ള കോണ്‍ഗ്രസ് നിലപാടുകളില്‍ വന്‍ […]
Read more

പിണറായി വിജയൻ പ്രതിപക്ഷ നേതൃ പദവി രാജിവെക്കുമോ? ഇനി പ്രതീക്ഷ സുപ്രീം കോടതിയിൽ; ചെന്നിത്തലയും സതീശനും തള്ളിയ കുഴൽനാടന്റെ അടുത്ത നീക്കമെന്ത്?

CMRL– എക്‌സാലോജിക്, ഹവാലക്കേസുകളിൽ പഴുതടച്ചുള്ള നിയമപോരാട്ടവുമായി തന്നെ മുന്നോട്ട് പോകാനാണ് സിപിഎം തീരുമാനം. ഈ നടക്കുന്നതെല്ലാം EDയുടെ രാഷ്ട്രീയ വേട്ടയെന്ന നിലപാട് തന്നെയാണ് ഇപ്പോഴും പാർട്ടിയുടേത്. അതിനാൽ തന്നെ അഴിമതിക്കേസിൽ പ്രതിയാക്കിയെങ്കിലും പ്രതിപക്ഷനേതാവ് പദവിയിൽനിന്ന് പിണറായി വിജയൻ മാറിനിൽക്കില്ല. ലാവ്‌ലിൻ കേസിൽ പ്രതിയാക്കിയപ്പോൾ, പിണറായി വിജയൻ പാർട്ടി സെക്രട്ടറിയായിരുന്നു. സെക്രട്ടറി സ്ഥാനം ഒഴിയേണ്ടതില്ലെന്നും ഔദ്യോഗിക ഭരണപദവികൾ വഹിക്കുമ്പോഴാണ് അത്തരം പ്രശ്‌നങ്ങളുള്ളതെന്നുമായിരുന്നു അന്നത്തെ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞത്. ഇപ്പോൾ പിണറായി പ്രതിപക്ഷനേതാവ് എന്ന ഔദ്യോഗിക പദവിയിലാണ്. […]
Read more

സിഎംആർഎൽ–എക്സാലോജിക് ഇടപാട്; പിണറായി വിജയനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്ന് രമേശ് ചെന്നിത്തല

ഇടുക്കി: സിഎംആർഎൽ– എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നിയമനടപടികളുമായി സർക്കാർ മുന്നോട്ടുപോകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തിങ്കളാഴ്ച തന്നെ എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്നും മന്ത്രി അറിയിച്ചു. ഈ വിഷയത്തിൽ സർക്കാർ അപ്പീൽ നൽകേണ്ട ആവശ്യമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ തുടർ നിയമനടപടികൾ വേഗത്തിലാക്കാനാണ് സർക്കാർ നീക്കമെന്നാണ് മന്ത്രിയുടെ പ്രതികരണം.
Read more

മാസപ്പടി കേസ്; പിണറായിക്കും റിയാസിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: സിഎംആർഎൽ– എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസിനും തിരിച്ചടി. ഇരുവർക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കത്തിന്റെ അടിസ്ഥാനത്തിൽ കേസ് അന്വേഷണത്തിൽ കാലതാമസം നേരിടുന്നതിനെ ചോദ്യം ചെയ്ത് പൊതുപ്രവർത്തകൻ കെ.എം. ഷാജഹാൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് എ. ബദറുദ്ദീൻ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ച് വിധി പുറപ്പെടുവിച്ചത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ തുടർ നിയമനടപടികൾക്ക് […]
Read more

ED കേസിൽ പിണറായിക്കും റിയാസിനുമെതിരെ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍; കേസ് രജിസ്റ്റര്‍ ചെയ്യും

തിരുവനന്തപുരം: സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാടു കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മന്ത്രി റിയാസിനുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍. ഇഡിയുടെ കത്തില്‍ കേസ് എടുക്കാമെന്ന നിയമോപേദശം ലഭിച്ചതിനെ തുടര്‍ന്ന് ഇന്ന് മുഖ്യമന്ത്രി വിഡി സതീശന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാനാണ് ആഭ്യന്തരമന്ത്രി ഡിജിപിക്ക് നിര്‍ദേശം നിര്‍ദേശം നല്‍കിയത്‌. കേസ് അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണസംഘം രൂപികരിക്കുമെന്നാണ് വിവരം. അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്നായിരുന്നു […]
Read more

സതീശൻ- ചെന്നിത്തല ചർച്ച; മാസപ്പടിക്കേസിലെ ശുപാർശക്കത്തിന്മേൽ സർക്കാർ തീരുമാനം ഉടനുണ്ടായേക്കും

തിരുവനന്തപുരം: സിഎംആർഎൽ– എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, ടി. വീണ, പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കണമെന്ന ഇഡി ശുപാർശയിൽ സംസ്ഥാന സർക്കാർ ഉടൻ തീരുമാനമെടുത്തേക്കും. ഇഡി കൈമാറിയ റിപ്പോർട്ടിൽ ഉന്നയിച്ച കാര്യങ്ങൾ നിയമപരമായി പരിശോധിച്ച ശേഷമായിരിക്കും തുടർനടപടി. ഇഡി സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ കത്തിലാണ് കേസെടുത്ത് അന്വേഷണം നടത്തണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. അന്വേഷണത്തിനിടെ ലഭിച്ച വിവരങ്ങളും രേഖകളും അടിസ്ഥാനമാക്കിയാണ് ശുപാർശയെന്നാണ് ഇഡി വ്യക്തമാക്കിയിരിക്കുന്നത്. […]
Read more

CMRL- എക്‌സേലോജിക്‌ കേസ്; യുഡിഎഫ് സര്‍ക്കാറിന്‍റേത് മെല്ലെപ്പോക്കെന്ന് കെ. സുരേന്ദ്രന്‍

കോഴിക്കോട്: സിഎംആർഎൽ കേസിൽ കേസെടുക്കണമെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ശുപാർശ യുഡിഎഫ് സർക്കാർ ലാഘവത്തോടെയാണ് കാണുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. അഴിമതി നിരോധന നിയമപ്രകാരം അന്വേഷിക്കേണ്ട വിവരങ്ങളാണ് ഇഡി സർക്കാരിന് നൽകിയതെന്നും അദ്ദേഹം പറഞ്ഞു. കേസിൽ സർക്കാർ മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നതെന്നും അന്വേഷണം നീട്ടിക്കൊണ്ടുപോകാനാണ് ശ്രമമെന്നും സുരേന്ദ്രൻ ആരോപിച്ചു. വീണ വിജയന്റെ കമ്പനി സിഎംആർഎല്ലിൽ നിന്ന് സ്വീകരിച്ച മൂന്ന് കോടി രൂപ സേവനത്തിനുള്ള പ്രതിഫലമല്ലെന്നും അധികാര ദുർവിനിയോഗത്തിലൂടെ സംസ്ഥാനത്തിന് നഷ്ടമുണ്ടാക്കി വാങ്ങിയ കൈക്കൂലിയാണെന്നും അദ്ദേഹം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix