Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: CJP

തിരഞ്ഞെടുപ്പ് ക്രമക്കേട് ആരോപണം; പ്രതിപക്ഷം തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കണമെന്ന് സിജെപി

ന്യൂഡൽഹി: തിരഞ്ഞെടുപ്പുകളിൽ ക്രമക്കേട് നടക്കുന്നുവെന്ന് വ്യക്തമായിട്ടും പ്രതിപക്ഷ പാർട്ടികൾ മത്സരിക്കുന്നത് തുടരുന്നത് ശരിയല്ലെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ. ക്രമക്കേടുകൾക്കെതിരെ നടപടിയില്ലാതെ തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നത് അതിന് കൂട്ടുനിൽക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. തങ്ങളെ ബാധിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രം ക്രമക്കേടിനെതിരെ പ്രതിഷേധിക്കുകയും മറ്റ് സംസ്ഥാനങ്ങളിൽ നടക്കുന്ന കാര്യങ്ങളിൽ മൗനം പാലിക്കുകയും ചെയ്യുന്ന രീതി രാഷ്ട്രീയ പാർട്ടികൾക്ക് തുടരാനാകില്ലെന്നും ദിപ്കെ പ്രതികരിച്ചു. പ്രതിപക്ഷം എത്രകാലം ഇങ്ങനെ സഹിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം ചോദിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ […]
Read more

ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് സിജെപി; 48 മണിക്കൂർ അന്ത്യശാസനം

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സിജെപി. 48 മണിക്കൂറിനുള്ളിൽ രാജിവെക്കണമെന്നാണ് സംഘടനയുടെ ആവശ്യം. രാജിവെക്കാത്ത പക്ഷം രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും സിജെപി മുന്നറിയിപ്പ് നൽകി. എസ്.ഐ.ആർ നടപടികൾ നിർത്തിവെക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലവിലെ തെരഞ്ഞെടുപ്പ് രീതിയിൽ മാറ്റം വരുത്തണമെന്നും സിജെപി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് നടപടികളുമായി ബന്ധപ്പെട്ട് കൂടുതൽ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംഘടന രംഗത്തെത്തിയിരിക്കുന്നത്.ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സിജെപി. 48 മണിക്കൂറിനുള്ളിൽ രാജിവെക്കണമെന്നാണ് […]
Read more

ട്രൈബൽ സ്കൂളുകളിലെ പ്രശ്നങ്ങൾ തുറന്നു കാട്ടും; ‘ആദിവാസി സ്കൂൾ ടീക് കരോ’ ക്യാമ്പയിനുമായി CJP

ന്യൂഡൽഹി: രാജ്യത്തെ ആദിവാസി സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളും വിദ്യാഭ്യാസ സാഹചര്യങ്ങളും പരിശോധിക്കുന്നതിനായി ‘ആദിവാസി സ്കൂൾ ടീക് കരോ’ ക്യാമ്പയിനുമായി സിജെപി. നാഗ്പൂരിൽ നടന്ന പരിപാടിയിൽ സിജെപി കൺവീനർ അഭിജീത് ദീപ്കെയാണ് ക്യാമ്പയിൻ പ്രഖ്യാപിച്ചത്. രാജ്യത്തെ വിവിധ ട്രൈബൽ സ്കൂളുകൾ സിജെപി പ്രവർത്തകർ സന്ദർശിക്കുകയും അവിടുത്തെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കി പൊതുശ്രദ്ധയിൽ കൊണ്ടുവരാൻ ഇടപെടുകയും ചെയ്യുമെന്ന് അഭിജീത് ദീപ്കെ പറഞ്ഞു. മഹാരാഷ്ട്രയിലടക്കം നിരവധി ട്രൈബൽ സ്കൂളുകൾ വിദ്യാഭ്യാസത്തിന് അനുയോജ്യമല്ലാത്ത സാഹചര്യത്തിലാണെന്നും ചില സ്കൂളുകളുടെ അവസ്ഥ മന്ത്രിമാരുടെ വളർത്തുമൃഗങ്ങൾക്ക് പോലും […]
Read more

ബലാഘാട്ടിൽ അഭിജിത് ദിപ്കെയ്‌ക്കെതിരെ പ്രതിഷേധം

ഭോപ്പാൽ: മധ്യപ്രദേശിലെ ബലാഘാട്ടിൽ കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദിപ്കെയ്‌ക്കെതിരെ പ്രതിഷേധം. രോഗബാധയെ തുടർന്ന് ആദിവാസി കുട്ടികൾ മരിച്ച പ്രദേശം സന്ദർശിക്കാനെത്തിയപ്പോഴാണ് ഒരു സംഘം ആളുകൾ അദ്ദേഹത്തെ ചോദ്യം ചെയ്തത്. രാഷ്ട്രീയ നേട്ടത്തിനായാണോ ഇവിടെ എത്തിയതെന്ന് ചോദിച്ചായിരുന്നു പ്രതിഷേധം. സ്വയം സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർമാരെന്ന് വിശേഷിപ്പിക്കുന്നവരാണ് ദിപ്കെയെ ചോദ്യം ചെയ്തതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സാംക്രമിക രോഗങ്ങളെ തുടർന്ന് ബലാഘാട്ടിൽ നിരവധി ആദിവാസി വിദ്യാർഥികൾ മരിച്ചതായാണ് റിപ്പോർട്ടുകൾ. പ്രദേശത്ത് 30-ലധികം കുട്ടികൾ മരിച്ചതായും റിപ്പോർട്ടുകളുണ്ട്. […]
Read more

ഡല്‍ഹിയിലെ അപകടം; ഒരു കോടി നഷ്ടപരിഹാരം നൽകണമെന്ന് സിജെപി

ന്യൂഡൽഹി: ദക്ഷിണപടിഞ്ഞാറൻ ഡൽഹിയിലെ സത്യനികേതനിൽ പഴക്കമുള്ള കെട്ടിടം തകർന്നുവീണ് ഏഴ് പേർ മരിച്ച സംഭവത്തിൽ വിവിധ ആവശ്യങ്ങളുമായി സിജെപി രംഗത്ത്. മരിച്ച വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതവും പരിക്കേറ്റവർക്ക് 20 ലക്ഷം രൂപ വീതവും നഷ്ടപരിഹാരം നൽകണമെന്ന് സിജെപി ആവശ്യപ്പെട്ടു. പിജി മാഫിയക്കെതിരെ ക്രിമിനൽ അന്വേഷണം നടത്തണമെന്നും അപകടസാധ്യതയുള്ള പിജികളിൽ താമസിക്കുന്നവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റണമെന്നും സിജെപി ആവശ്യപ്പെട്ടു. സർക്കാർ സർവകലാശാലകളിലെ ഹോസ്റ്റൽ സൗകര്യങ്ങൾ അടിയന്തരമായി വർധിപ്പിക്കണമെന്നും സിജെപി സഹ കൺവീനർ സൗരവ് ദാസ് […]
Read more

CJPക്ക് മുന്നില്‍ മുട്ടുമടക്കി ഡല്‍ഹി പൊലീസ്; ദലിത് പെണ്‍കുട്ടിയുടെ പിതാവിനെ ആക്രമിച്ച BJPക്കാരെ പിടികൂടും

ന്യൂഡല്‍ഹി: സിജെപി പ്രതിഷേധത്തിന് മുന്നില്‍ മുട്ടുമടക്കി ഡല്‍ഹി പൊലീസ്. സിജെപി സമരത്തില്‍ അണിനിരന്ന ദലിത് പെണ്‍കുട്ടിയുടെ പിതാവിനെ ക്രൂരമായി ആക്രമിച്ച് തലയ്ക്ക് പരിക്കേല്‍പ്പിച്ച പ്രതികളെ പിടികൂടുമെന്ന് പൊലീസ് ഉറപ്പുനല്‍കി. സിജെപി നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് ഉറപ്പ്. ഇതേത്തുടര്‍ന്ന് പൊലീസ് സ്റ്റേഷന് മുന്നില്‍ സിജെപി തുടങ്ങിയ പ്രതിഷേധം താത്കാലികമായി അവസാനിപ്പിച്ചു. ജന്തര്‍ മന്തറിലെ സമരത്തില്‍ പങ്കെടുത്ത ദലിത് വിദ്യാര്‍ഥിയുടെ പിതാവിനെയാണ് ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ച് തലയോട്ടി തകര്‍ത്തത്. നിഷു ആസാദ് എന്ന കുട്ടിയുടെ പിതാവിനെ ആക്രമിച്ചെന്നും ബിജെപി നേതാക്കളായ […]
Read more

ഡൽഹിയിൽ വീണ്ടും സി.ജെ.പി പ്രതിഷേധം; പോലീസ് സ്റ്റേഷൻ ഉപരോധിച്ചു

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വീണ്ടും സി.ജെ.പി പ്രതിഷേധം. ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ കോക്രോച്ച് ജനതാ പാർട്ടി പ്രവർത്തകൻ നിഷു ആസാദിന്റെ പിതാവ് സഞ്ജയ് കുമാറിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ നടപടി ആവശ്യപ്പെട്ടാണ് പ്രവർത്തകർ പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷൻ ഉപരോധിച്ചത്. അശുതോഷ് രങ്ക, സൗരവ് ദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം. നൂറുകണക്കിന് പ്രവർത്തകർ പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്. പ്രദേശത്ത് കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. കുറ്റം പരസ്യമായി സമ്മതിക്കുന്ന സാഹചര്യത്തിലും ബി.ജെ.പിയുടെ നിർദേശപ്രകാരം ഡൽഹി പോലീസ് നടപടിയെടുക്കുന്നില്ലെന്നാണ് […]
Read more

CJPയിൽ പിളർപ്പ്; ദീപ്കെ ടീം കെജ്‌രിവാൾ ആയെന്ന് ആരോപണം, CJP-D രൂപീകരിച്ച് വിമത വിഭാഗം

ന്യൂഡല്‍ഹി: വിമത നീക്കത്തെ തുടർന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി പിളര്‍ന്നു. അഭിജിത് ദീപകേ നയിക്കുന്ന സിജെപി, ടീം കെജ്‌രിവാളാണെന്ന് ആരോപിച്ചാണ് വിമതരുടെ നീക്കം. സിജെപി വോളന്റിയറായിരുന്ന മനീഷ് ബ്രഹ്മ്ഭട്ടിന്റെ നേതൃത്വത്തില്‍ CJP-D (കോക്രോച്ച് ജനതാ പാര്‍ട്ടി ഡെമോക്രാറ്റിക്ക്) എന്ന പുതിയ കൂട്ടായ്മ രൂപീകരിച്ചു. പ്രതിഷേധക്കാരെ എല്ലാം തഴയുന്ന നിലപാടാണ് അഭിജിത് ദീപ്ക സ്വീകരിച്ചതെന്ന് ബ്രഹ്മ്ഭട്ട് ആരോപിക്കുന്നു. യുവജനങ്ങള്‍ നയിച്ച് ഒരു പ്രസ്ഥാനത്തെ ടീം കെജ്‌രിവാളാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. സിജെപിയുടെ നേതൃത്വത്തിലുള്ളവര്‍ മുമ്പ് ആം ആദ്മി പാര്‍ട്ടിയുമായി […]
Read more

രണ്ടാംഘട്ട ഡൽഹി പ്രതിഷേധ മാർച്ച് പിൻവലിച്ച് സിജെപി; കേസുകൾ റദ്ദാക്കി സുപ്രീം കോടതി

ന്യൂഡൽഹി: സെപ്റ്റംബർ 5ന് ഡൽഹിയിൽ നടത്താനിരുന്ന പ്രതിഷേധ മാർച്ച് പിൻവലിക്കുന്നതായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സുപ്രീം കോടതിയെ അറിയിച്ചു. ജൂലൈ 20ന് ജന്തർ മന്തറിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എഫ്‌ഐആറുകൾ പിൻവലിക്കുമെന്നതടക്കമുള്ള കേന്ദ്ര സർക്കാരിന്റെ ഉറപ്പുകളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. സിജെപിക്ക് നൽകിയ ഉറപ്പുകളിൽ കേന്ദ്ര സർക്കാർ ഉറച്ചുനിൽക്കുമെന്ന് കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് പ്രതിഷേധ മാർച്ച് പിൻവലിക്കുന്നതായി പാർട്ടി വ്യക്തമാക്കിയത്. സിജെപി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകൾ സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തു. […]
Read more

അനുമതിയില്ലാതെ സ്‌കൂളിൽ അതിക്രമിച്ച് കയറി; ദീപ്കെയ്ക്കെതിരെ കേസ്

മുംബൈ: അനുമതിയില്ലാതെ സർക്കാർ സ്കൂളിൽ പ്രവേശിച്ച് ഔദ്യോഗിക പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തിയെന്നാരോപിച്ച് കോക്രോച്ച് ജനതാ പാർട്ടി കൺവീനർ അഭജീത് ദിപ്കെക്കും പാർട്ടി പ്രവർത്തകർക്കുമെതിരെ മഹാരാഷ്ട്ര പൊലീസ് കേസെടുത്തു. ലാത്തൂർ ജില്ലയിലെ ഔസ പൊലീസ് സ്റ്റേഷനിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. അഭജീത് ദിപ്കെ, പാർട്ടി പ്രവർത്തകൻ അജിങ്ക്യ ഷിൻഡെ എന്നിവരടക്കം സിജെപി പ്രവർത്തകർക്കെതിരെയാണ് കേസ്. ഔസയ്ക്കടുത്തുള്ള ജാവലിയിലെ ജില്ലാ പരിഷത്ത് ഉറുദു സ്കൂളിൽ എത്തിയ സംഘം അധ്യാപകരുടെ ഔദ്യോഗിക ജോലികൾ തടസ്സപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് ആരോപണം. സ്കൂളിലെ അധ്യാപിക സയ്യിദ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix