Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: CJP

ദേശീയതാത്പര്യം പരിഗണിച്ച് രാജി വെച്ചതായി ധർമേന്ദ്ര പ്രധാൻ

ന്യൂഡൽഹി: ജന്തർമന്തറിൽ കഴിഞ്ഞ പത്തുദിവസമായി നടക്കുന്ന വിദ്യാർത്ഥി പ്രതിഷേധങ്ങളിലെ സാഹചര്യങ്ങളിൽ ദുഃഖം രേഖപ്പെടുത്തി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. ദേശീയ താത്പര്യം മുൻനിർത്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജിക്കത്ത് നൽകിയതെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു. രണ്ട് പേജുള്ള രാജിക്കത്തിൽ രാജ്യത്തെ വിദ്യാർത്ഥികളെയും യുവാക്കളെയും അഭിസംബോധന ചെയ്താണ് ധർമേന്ദ്ര പ്രധാൻ തന്റെ തീരുമാനം വ്യക്തമാക്കിയത്. ജന്തർമന്തറിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും നിലനിൽക്കുന്ന സാഹചര്യങ്ങൾ കണക്കിലെടുത്താണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യം രാജ്യവിരുദ്ധ ശക്തികൾ മുതലെടുക്കരുതെന്നും […]
Read more

പാറ്റകൾ വിജയിച്ചു, ജനാധിപത്യവും; മരിച്ചവരുടെ ചിത്രം ഉയർത്തി ദീപ്കെ

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിന് പിന്നാലെ ജന്തർ മന്തറിലെ സമരവേദിയിൽ സിജെപി (കോക്രോച്ച് ജനതാ പാർട്ടി) പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി. ‘നമ്മൾ ലക്ഷ്യം നേടി. ധർമേന്ദ്ര പ്രധാനെ രാജിവെപ്പിക്കാൻ കഴിഞ്ഞു’ എന്ന് സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ പറഞ്ഞു. സമാധാനപരമായ പ്രതിഷേധത്തിലൂടെ ലക്ഷ്യം നേടാനാകുമെന്ന് മഹാത്മാ ഗാന്ധിയിൽ നിന്ന് പഠിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. നീറ്റ് പരീക്ഷാ വിഷയവുമായി ബന്ധപ്പെട്ട് മരിച്ച വിദ്യാർഥികളുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു പ്രവർത്തകരുടെ ആഘോഷം. ഈ വിദ്യാർഥികൾക്ക് വേണ്ടിയുള്ള […]
Read more

ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തിലുറച്ച് സിജെപി; ഇന്നും ചര്‍ച്ച

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ജന്തർ മന്തറിൽ സിജെപിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധം ശക്തമാകുന്നു. സമരവുമായി ബന്ധപ്പെട്ട് സിജെപി പ്രതിനിധികളുമായി കേന്ദ്രസർക്കാർ ഇന്ന് വീണ്ടും ചർച്ച നടത്തും. ഉച്ചയ്ക്ക് 3.30-നാണ് ചർച്ച നിശ്ചയിച്ചിരിക്കുന്നത്. മന്ത്രിയുടെ രാജിയെന്ന ആവശ്യത്തിൽ സിജെപി ഉറച്ചുനിൽക്കുന്നതിനാൽ ധാരണയായില്ലെങ്കിൽ രാജ്യവ്യാപക സമരത്തിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി ജെ.പി. നദ്ദയുമായി നടന്ന ചർച്ചയിൽ, ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകുക, സമരത്തിൽ […]
Read more

സിജെപി സമരത്തിന് ഐക്യദാർഢ്യം; വേടന്റെ ‘ആസാദി യാത്ര’ ഇന്ന്

കൊച്ചി: ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് റാപ്പർ വേടന്റെ നേതൃത്വത്തിൽ ഇന്ന് കൊച്ചിയിൽ ‘ആസാദി യാത്ര’ നടക്കും. വൈകിട്ട് 3 മണിക്ക് ഭരണഘടന ഉയർത്തിപ്പിടിച്ചാണ് പദയാത്ര സംഘടിപ്പിക്കുന്നത്. ഡൽഹിയിലെ സമരത്തെ പിന്തുണച്ച് കഴിഞ്ഞ ദിവസം പനമ്പിള്ളി നഗറിൽ നടന്ന പരിപാടിയിൽ വേടൻ പങ്കെടുത്തിരുന്നു. ഈ പരിപാടി പൊലീസിന്റെ അനുമതിയില്ലാതെ നടത്തിയെന്നാരോപിച്ച് എറണാകുളം ടൗൺ സൗത്ത് പൊലീസ് കേസെടുത്തു. വേടന്റെ മാനേജർ വിഗ്നേഷിനെയും കണ്ടാലറിയാവുന്ന 99 പേരെയും പ്രതികളാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസെടുത്തതിന് പിന്നാലെയാണ് […]
Read more

കേന്ദ്രം വഴങ്ങുന്നു; സിജെപി പ്രതിനിധികളുമായി ചര്‍ച്ച ഇന്ന്

ന്യൂഡൽഹി: ഡൽഹിയിൽ സമരം തുടരുന്ന സിജെപി പ്രതിനിധികളുമായി കേന്ദ്ര സർക്കാർ ഇന്ന് നിർണായക ചർച്ച നടത്തും. ഉച്ചയ്ക്ക് 12.30ന് കോൺസ്റ്റിറ്റിയൂഷൻ ക്ലബ്ബിൽ നടക്കുന്ന ചർച്ചയിൽ കേന്ദ്രത്തെ പ്രതിനിധീകരിച്ച് ജെ.പി. നദ്ദയും ജിതേന്ദ്ര സിങ്ങും പങ്കെടുക്കുമെന്നാണ് വിവരം. നിഷ്പക്ഷ വേദിയിൽ ചർച്ച വേണമെന്ന സിജെപിയുടെ ആവശ്യം കേന്ദ്രം അംഗീകരിച്ചതോടെയാണ് കൂടിക്കാഴ്ചയ്ക്ക് വഴിയൊരുങ്ങിയത്. ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യം സിജെപി ചർച്ചയിൽ ഉന്നയിക്കുമെന്നാണ് സൂചന. രാജ്യവ്യാപക പ്രതിഷേധത്തിന് മറ്റ് പ്രതിപക്ഷ സംഘടനകളുമായി ചേർന്ന് നീങ്ങാനാണ് സിജെപിയുടെ തീരുമാനം. സമരവേദി രാവിലെ […]
Read more

സിജെപി സമരത്തെ പിന്തുണച്ച് നടത്തിയ പരിപാടിക്കെതിരെ കേസ്

കൊച്ചി: നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷാ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് കൊച്ചിയിൽ നടന്ന പരിപാടിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. റാപ്പർ വേടൻ പങ്കെടുത്ത പനമ്പള്ളി നഗറിലെ പ്രതിഷേധ പരിപാടിയുമായി ബന്ധപ്പെട്ടാണ് നടപടി. വേടന്റെ മാനേജർ വിഗ്നേഷിനെയും കണ്ടാലറിയാവുന്ന 99 പേരെയും പ്രതികളാക്കിയാണ് എറണാകുളം ടൗൺ സൗത്ത് പൊലീസ് കേസ് എടുത്തത്. പൊലീസിന്റെ മുൻകൂർ അനുമതിയില്ലാതെ പരിപാടി നടത്തിയെന്നാണ് കേസ്. ജൂലൈ 22-ന് ഡൽഹിയിൽ സിജെപിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാർത്ഥി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് കൊച്ചിയിൽ ‘പാട്ടും പ്രതിഷേധവും’ എന്ന […]
Read more

ജന്തർ മന്തർ പ്രതിഷേധം: പെല്ലറ്റ് വെടിയേറ്റ് വിദ്യാർഥിയുടെ കാഴ്ച നഷ്ടമായതായി കുടുംബം

ന്യൂഡൽഹി: വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ ഉന്നയിച്ച് വിദ്യാർഥികൾ നടത്തിയ ‘സംസദ് ചലോ’ മാർച്ചിനിടെ പൊലീസ് നടത്തിയ നടപടിയിൽ പെല്ലറ്റ് വെടിയേറ്റ് ഒരു വിദ്യാർഥിക്ക് വലതുകണ്ണിന്റെ കാഴ്ച നഷ്ടമായതായി കുടുംബം അറിയിച്ചു. ഡൽഹിയിലെ ജന്തർ മന്തറിൽ ജൂൺ 20-ന് നടന്ന പ്രതിഷേധത്തിനിടെയാണ് സംഭവം. നജഫ്‌ഗഡ് സ്വദേശിയും ഡൽഹി സർവകലാശാലയിലെ ഓപ്പൺ ലേണിങ് വിഭാഗം വിദ്യാർഥിയുമായ സാഹിൽ ലോചാബ് (25) ആണ് ഗുരുതരമായി പരിക്കേറ്റത്. പൊലീസ് പോയിന്റ് ബ്ലാങ്കിൽ പെല്ലറ്റ് വെടിയുതിർത്തെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ സാഹിലിന്റെ മുഖം, […]
Read more

വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ രാജ്യവിരുദ്ധ പ്രക്ഷോഭമാക്കി മാറ്റാൻ ശ്രമമെന്ന് വേടൻ

കൊച്ചി: ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പ്രതിഷേധത്തെ രാജ്യവിരുദ്ധ പ്രക്ഷോഭമായി മാറ്റാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് റാപ്പര്‍ വേടന്‍. മോശം വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരെയും സര്‍ക്കാരിനെതിരെയുമാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നതെന്നും ജനാധിപത്യ വിശ്വാസികളായ ആര്‍ക്കും ഈ സാഹചര്യത്തില്‍ വെറുതെയിരിക്കാനാവില്ലെന്നും വേടന്‍ പറഞ്ഞു. കല ആളുകളിലേക്ക് പെട്ടെന്ന് എത്തിപ്പെടുന്ന ഒഒന്നാണ്. അതിലൂടെ പറയുന്ന ആശയങ്ങളും രാഷ്ട്രീയവും കൂടുതല്‍ ആളുകളിലേക്കെത്തും. വിദ്യാര്‍ത്ഥി പ്രതിഷേധത്തെ പിന്തുണയ്ക്കുന്നവര്‍ക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണം ഒരു പ്രൊപ്പഗാണ്ടയാണ്. എനിക്കും തെറിവിളി അഭിഷേകമാണ്. ഇത് സാധാരണമായി മാറി. അതൊക്കെ കടന്നുവരിക […]
Read more

ഒടിവിന് ബാൻഡ് എയ്ഡ് ഒട്ടിക്കുന്നത് പോലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം: സിജെപി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണത്തിനെതിരെ കോക്രോച്ച് ജനതാ പാർട്ടി. മോദിയുടെ പ്രതികരണം ഒടിവിന് ബാൻഡ് എയ്ഡ് ഒട്ടിക്കുന്നതിന് സമാനമാണെന്ന് സിജെപി വിമർശിച്ചു. യുവാക്കളുടെ ഭാവിക്ക് കൂടുതൽ പ്രാധാന്യം നൽകേണ്ടത് വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ സ്ഥാനത്തേക്കാൾ പ്രധാനമാണെന്നും സിജെപി വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ പ്രതികരണം ക്രൂരമായ തമാശയാണെന്നും, സമരത്തിന്റെ യഥാർഥ ആവശ്യങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്നും പാർട്ടി ആരോപിച്ചു. ചോദ്യപേപ്പർ ചോർച്ച നിയമപരമായ പ്രശ്നമല്ലെന്നും, സംവിധാനത്തിന്റെ പരാജയമാണെന്നും സിജെപി പറഞ്ഞു. […]
Read more

‘സിനിമാക്കാർക്ക് എതിരെയുള്ള പ്രതിഷേധം ദൗർഭാഗ്യകരം’: മന്ത്രി പി സി വിഷ്ണുനാഥ്

തിരുവനന്തപുരം: സിജെപി പ്രതിഷേധത്തെ അനുകൂലിച്ചതിന്റെ പേരിൽ സിനിമാ താരങ്ങൾക്കെതിരെ നടക്കുന്ന പ്രതിഷേധം ജനാധിപത്യ വിരുദ്ധമാണെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്. അഭിപ്രായം പറയാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും, ചലച്ചിത്ര പ്രവർത്തകരെ ലക്ഷ്യമിട്ടുള്ള പ്രതിഷേധങ്ങൾ ദൗർഭാഗ്യകരമാണെന്നും മന്ത്രി വ്യക്തമാക്കി. ശബരിമല സ്വർണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ അറസ്റ്റിലും മന്ത്രി പ്രതികരിച്ചു. പ്രത്യേക അന്വേഷണ സംഘം സ്വതന്ത്രമായി പ്രവർത്തിക്കുന്നതിന്റെ തെളിവാണ് അറസ്റ്റെന്നും, അന്വേഷണത്തിൽ സർക്കാർ യാതൊരു ഇടപെടലും നടത്തുന്നില്ലെന്നും വിഷ്ണുനാഥ് പറഞ്ഞു. അന്വേഷണം ആവശ്യമായാൽ പി.എസ്. പ്രശാന്തിന് […]
Read more

Recent News

Advertisement
WhiteswanTV Footer