Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

തിരഞ്ഞെടുപ്പ് ക്രമക്കേട് ആരോപണം; പ്രതിപക്ഷം തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കണമെന്ന് സിജെപി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: തിരഞ്ഞെടുപ്പുകളിൽ ക്രമക്കേട് നടക്കുന്നുവെന്ന് വ്യക്തമായിട്ടും പ്രതിപക്ഷ പാർട്ടികൾ മത്സരിക്കുന്നത് തുടരുന്നത് ശരിയല്ലെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ. ക്രമക്കേടുകൾക്കെതിരെ നടപടിയില്ലാതെ തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നത് അതിന് കൂട്ടുനിൽക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.

തങ്ങളെ ബാധിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രം ക്രമക്കേടിനെതിരെ പ്രതിഷേധിക്കുകയും മറ്റ് സംസ്ഥാനങ്ങളിൽ നടക്കുന്ന കാര്യങ്ങളിൽ മൗനം പാലിക്കുകയും ചെയ്യുന്ന രീതി രാഷ്ട്രീയ പാർട്ടികൾക്ക് തുടരാനാകില്ലെന്നും ദിപ്കെ പ്രതികരിച്ചു. പ്രതിപക്ഷം എത്രകാലം ഇങ്ങനെ സഹിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം ചോദിച്ചു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് സിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. 48 മണിക്കൂറിനുള്ളിൽ രാജിവയ്ക്കണമെന്നാണ് സംഘടനയുടെ ആവശ്യം. രാജിവച്ചില്ലെങ്കിൽ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും സിജെപി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എസ്ഐആർ നിർത്തിവയ്ക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

അതേസമയം, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. കഴിഞ്ഞ പത്ത് മാസത്തിനിടെ 14 തവണ കമ്മീഷൻ തീരുമാനങ്ങളിൽ മറ്റ് രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും വിയോജിപ്പ് രേഖപ്പെടുത്തിയെന്നാണ് റിപ്പോർട്ട്.

പശ്ചിമ ബംഗാളിലെ വോട്ടർമാർക്കെതിരായ അപ്പീലുകൾ, പുതിയ വോട്ടർമാർക്കുള്ള ഫോം ആറിലെ ചോദ്യങ്ങൾ, പോർട്ടലിന്റെ നിയന്ത്രണം കേന്ദ്രീകരിച്ചുള്ള തീരുമാനങ്ങൾ തുടങ്ങിയ വിഷയങ്ങളിലാണ് കമ്മീഷനിൽ അഭിപ്രായവ്യത്യാസമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ.

തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നതയുടെ വിവരങ്ങൾ പുറത്തു വന്നതോടെയാണ് സിജെപി വീണ്ടും സമര പ്രഖ്യാപനവുമായി രംഗത്തു വന്നത്. ഗോവയിൽ 97 വോട്ടർമാരെ പട്ടികയിൽ ഉൾപ്പെടുത്താത്തതിനെ രണ്ട് കമ്മീഷണർമാർ ഒന്നിലധികം തവണ ചോദ്യം ചെയ്തു. ഫോം 6 ലെ മാറ്റങ്ങൾ നിയമവിരുദ്ധമെന്ന് കമ്മീഷണർമാർ ഗ്യാനേഷ് കുമാറിനെ നേരിട്ട് അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ നിർദ്ദേശങ്ങൾ അവഗണിച്ചതിലുള്ള കടുത്ത അതൃപ്തി കമ്മീഷണർമാർ പ്രകടിപ്പിച്ചു. ഭിന്നത സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നതിനിടെ ഗ്യാനേഷ് കുമാറിന്‍റെ ഇന്നത്തെ പരിപാടികൾ റദ്ദാക്കി. ജെൻസിയുമായുള്ള ഇന്നത്തെ സംവാദവും 28ന് വാരണാസിയിൽ നിശ്ചയിച്ചിരുന്ന പരിപാടിയുമാണ് റദ്ദാക്കിയത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix