Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സിന്നാർ വൈദ്യുതി കരാർ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം; 2027 ജനുവരി മുതൽ വൈദ്യുതി ലഭിക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സിന്നാർ വൈദ്യുതി കരാർ പദ്ധതി വേഗത്തിൽ നടപ്പാക്കാൻ നിർദേശം നൽകി മുഖ്യമന്ത്രി. കരാർ ഒപ്പിടുന്നത് വൈകുന്ന സാഹചര്യത്തിലാണ് അടിയന്തരമായി നടപടികൾ പൂർത്തിയാക്കാൻ മുഖ്യമന്ത്രി നിർദേശിച്ചത്. യൂണിറ്റിന് 5.18 രൂപ നിരക്കിൽ 540 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കുന്നതാണ് ദീർഘകാല കരാർ. സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കുകളിലൊന്നാണിതെന്നാണ് വിലയിരുത്തൽ.

കരാറിൽ എത്രയും വേഗം ഒപ്പിടണമെന്ന് നേരത്തെ വൈദ്യുതി റെഗുലേറ്ററി കമ്മീഷനും നിർദേശിച്ചിരുന്നു. എന്നാൽ കെഎസ്ഇബി തലത്തിൽ തീരുമാനമെടുക്കുന്നത് വൈകുകയായിരുന്നു. ഇതോടെയാണ് കരാർ നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ ഇടപെടൽ ഉണ്ടായത്.

മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും ഡൽഹിയിലെത്തി എൻടിപിസി ചെയർമാനുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് കരാറിന് ധാരണയായത്. യൂണിറ്റിന് 5.18 രൂപ നിരക്കിൽ 540 മെഗാവാട്ട് വൈദ്യുതി കേരളത്തിന് ഉറപ്പാക്കുന്നതാണ് പദ്ധതി.

നേരത്തെ 270 മെഗാവാട്ട് വൈദ്യുതി യൂണിറ്റിന് 5.18 രൂപ നിരക്കിൽ ലഭ്യമാക്കാമെന്ന് മുൻ കെഎസ്ഇബി ചെയർമാൻ എം.ജി. രാജമാണിക്യത്തിന് ഉറപ്പ് ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കരാർ രേഖകൾ കെഎസ്ഇബിക്ക് കൈമാറുകയും ചെയ്തിരുന്നു. എന്നാൽ തുടർനടപടികളിൽ കെഎസ്ഇബി തീരുമാനം വൈകിപ്പിക്കുകയായിരുന്നു.

സിന്നാർ വൈദ്യുതി കരാറിൽ അടിയന്തരമായി തീരുമാനമെടുക്കണമെന്ന് റെഗുലേറ്ററി കമ്മീഷൻ ഉത്തരവിലും വ്യക്തമാക്കിയിരുന്നു. എന്നിട്ടും നടപടികൾ നീണ്ടുപോയത് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.

2027 ജനുവരി മുതൽ വൈദ്യുതി ലഭ്യമായിത്തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാർച്ചോടെ 540 മെഗാവാട്ട് വൈദ്യുതി പൂർണമായി ലഭ്യമാകുന്നതോടെ സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിൽ വലിയ ആശ്വാസമുണ്ടാകുമെന്നാണ് വിലയിരുത്തൽ.

കരാർ യാഥാർഥ്യമാകുന്നതോടെ ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങുന്നതിലുള്ള ആശ്രിതത്വം കുറയ്ക്കാനും കെഎസ്ഇബിയുടെ സാമ്പത്തിക ബാധ്യത നിയന്ത്രിക്കാനും കഴിയുമെന്നാണ് പ്രതീക്ഷ. കുറഞ്ഞ നിരക്കിൽ ദീർഘകാലത്തേക്ക് വൈദ്യുതി ഉറപ്പാക്കുന്ന പദ്ധതി സംസ്ഥാനത്തിന്റെ ഊർജപ്രതിസന്ധിക്ക് പരിഹാരമാകുമോയെന്നാണ് ഇനി അറിയേണ്ടത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix