Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അഭിജിത് ദീപ്കെ സംസ്ഥാനങ്ങളിൽ നേരിട്ടെത്തും;നീക്കങ്ങൾ പ്രഖ്യാപിച്ച് സിജെപി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയും സിബിഎസ്ഇ വിഷയങ്ങളും ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് നടന്ന പ്രതിഷേധത്തിന് പിന്നാലെ സമരം കൂടുതൽ ശക്തമാക്കുമെന്ന് കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി) അറിയിച്ചു.

രാജി ആവശ്യം അംഗീകരിക്കാത്ത പക്ഷം വിവിധ സംസ്ഥാനങ്ങളിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കുമെന്ന് പാർട്ടി മുന്നറിയിപ്പ് നൽകി. സമരത്തിന്റെ ഭാഗമായി പാർട്ടി നേതാവ് അഭിജിത് ദീപ്കെ വിവിധ സംസ്ഥാനങ്ങളിൽ നേരിട്ട് എത്തി പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകും.

ഡൽഹി ഉൾപ്പെടെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും യുവാക്കളെ ഏകോപിപ്പിച്ച് കൂടുതൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് പാർട്ടിയുടെ തീരുമാനം. വരും ദിവസങ്ങളിൽ രാജ്യവ്യാപകമായി യുവാക്കളെ അണിനിരത്തിയുള്ള വലിയ പ്രതിഷേധ പരിപാടികൾ നടത്തുമെന്നും സിജെപി വ്യക്തമാക്കി.
മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള സമരം കൂടുതൽ വ്യാപിപ്പിക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നതെന്ന് നേതാക്കൾ അറിയിച്ചു.

Advertisement
WhiteswanTV Footer