Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ജയിച്ച് കരുത്തോടെ ക്രൊയേഷ്യ, മൊറോക്കോയെ തളച്ച് നോർവെ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ സ്ലൊവേനിയയെ ഒന്നിനെതിരെ രണ്ടു ഗോളിന് തോല്‍പ്പിച്ച് ക്രൊയേഷ്യ. ലൂക്ക മോഡ്രിച്ചിന്റെയും മരിയോ പസലിച്ചിന്റെയും ഗോളിലാണ് ക്രൊയേഷ്യൻ ജയം. സ്ലൊവനേയിക്കുവേണ്ടി ആന്ദ്രെസ് സ്‌പോറര്‍ ഗോള്‍ നേടി. ഇഞ്ചുറി ടൈമിലാണ് വിജയ​ഗോൾ പിറന്നത്. മറ്റൊരു മത്സരത്തിൽ ആഫ്രിക്കൻ ചാമ്പ്യന്മാരായ മൊറോക്കോയെ സമനിലയിൽ പിടിച്ച് നോർവെ. ബ്രഹിം ഡയസിന്റെ ഗോളിലാണ് എട്ടാം മിനിറ്റില്‍ മൊറോക്കോ ലീഡെടുത്തത്. എന്നാല്‍ 75-ാം മിനിറ്റില്‍ മാര്‍ട്ടിന്‍ ഒഡെഗാര്‍ഡിലൂടെ നോര്‍വേ തിരിച്ചടിച്ചു.

മറ്റ് മത്സരങ്ങളിൽ എക്വഡോര്‍ എതിരില്ലാത്ത മൂന്നുഗോളിനാണ് ഗ്വാട്ടിമലയെ തോല്‍പ്പിച്ചത്. കൊളംബിയ മറുപടിയില്ലാത്ത രണ്ടുഗോളിന് ജോര്‍ദാനെയും തോല്‍പ്പിച്ചു. ഗ്രീസിനെ ഏകപക്ഷീയമായ ഒരുഗോളിന് ഇറ്റലി കീഴടക്കി. ഇന്ന് രാത്രി നടക്കുന്ന സൗഹൃദ മത്സരങ്ങളില്‍ നെതര്‍ലന്‍ഡ്‌സ്-ഉസ്‌ബെകിസ്താനെയും ഫ്രാന്‍സ്-വടക്കന്‍ അയര്‍ലന്‍ഡിനെയും നേരിടും. നാളെ രാവിലെ 7.30ന് നടക്കുന്ന മത്സരത്തില്‍ സ്‌പെയിന്റെ എതിരാളികൾ പെറുവാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix