സംവദിക്കുന്നതിനിടെ അഭിജിത് ദീപ്‌കെയ്ക്ക് ദേഹാസ്വാസ്ഥ്യം
മുംബൈ: സിജെപി സ്ഥാപകൻ അഭിജിത് ദീപ്‌കെയ്ക്ക് ദേഹാസ്വാസ്ഥ്യം. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലെ വീട്ടിൽ പിന്തുണയ്ക്കാൻ എത്തിയവരുമായി സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം. രാവിലെ 11.45ഓടെ വീട്ടിലെ പാർക്കിങ് ഏരിയയിലേക്ക് എത്തിയ ദീപ്‌കെ, കുറച്ച് സമയം കഴിഞ്ഞപ്പോൾ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. തുടർന്ന് അദ്ദേഹത്തെ വീട്ടിന്റെ പിറകിലേക്ക് കൊണ്ടുപോയി. അവിടെവച്ച് അദ്ദേഹം ഛർദ്ദിച്ചതായാണ് വിവരം. ഇതിന് ശേഷം മാധ്യമങ്ങളെയും മറ്റ് സന്ദർശകരെയും കാണാതെ അദ്ദേഹം വീടിനുള്ളിലേക്ക് മടങ്ങി. മകന് സുഖമില്ലെന്നും ഡോക്ടർമാരെ വിവരം അറിയിച്ചിട്ടുണ്ടെന്നും ഉടൻ അവർ വീട്ടിലെത്തി പരിശോധിക്കുമെന്നും പിതാവ് […]
Read more







