Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ബെം​ഗളൂരുവിൽ ഇന്ന് ‘പാറ്റകൾ’ പാറും; സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബെംഗളൂരു: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച കേസിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് ബെംഗളൂരുവിൽ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി കോക്റോച്ച് ജനത പാർട്ടി (CJP). ഇന്ന് വൈകുന്നേരം 4 മണിക്ക് ബെംഗളൂരുവിലെ ഫ്രീഡം പാർക്കിലാണ് പ്രതിഷേധം നടക്കുന്നത്. പരിപാടിയിൽ നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ് പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. അദ്ദേഹം പങ്കെടുക്കുന്ന കാര്യം എക്സിലൂടെ സ്ഥിരീകരിക്കുകയും ചെയ്തു.

“സർക്കാരിന്റെ വീഴ്ചകൾക്ക് ഉത്തരവാദിത്തം ഉറപ്പാക്കാൻ ഈ സമാധാനപരമായ പ്രതിഷേധത്തെ പിന്തുണയ്ക്കുന്നു. ഞങ്ങളോടൊപ്പം ചേരുക” എന്ന് പ്രകാശ് രാജ് എക്സിൽ കുറിച്ചു. നേരത്തെ ഡൽഹിയിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് അദ്ദേഹം അറിയിച്ചിരുന്നു. എന്നാൽ ഇപ്പോഴത്തെ ബെംഗളൂരു പ്രതിഷേധത്തിൽ പങ്കെടുക്കുകയാണ്.

ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചുവരികയാണ്. ഇതിനകം ഡൽഹി, പൂനെ, ലഖ്നൗ, അമൃത്സർ എന്നിവിടങ്ങളിൽ പ്രതിഷേധങ്ങൾ നടന്നിട്ടുണ്ട്. ഇന്ന് ഹൈദരാബാദിലും പ്രതിഷേധം നടക്കുന്നു. ജൂൺ 20ന് ഡൽഹിയിൽ വീണ്ടും വലിയ പ്രതിഷേധം സംഘടിപ്പിക്കാനാണ് സംഘടനയുടെ പദ്ധതി. രാജി ലഭിക്കുംവരെ പ്രതിഷേധം തുടരുമെന്ന് CJP സ്ഥാപകൻ അഭിജിത് ദീപ്കെ അറിയിച്ചു.

Advertisement
WhiteswanTV Footer