Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Prakash Raj

ബെം​ഗളൂരുവിൽ ഇന്ന് ‘പാറ്റകൾ’ പാറും; സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

ബെംഗളൂരു: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച കേസിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് ബെംഗളൂരുവിൽ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി കോക്റോച്ച് ജനത പാർട്ടി (CJP). ഇന്ന് വൈകുന്നേരം 4 മണിക്ക് ബെംഗളൂരുവിലെ ഫ്രീഡം പാർക്കിലാണ് പ്രതിഷേധം നടക്കുന്നത്. പരിപാടിയിൽ നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ് പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. അദ്ദേഹം പങ്കെടുക്കുന്ന കാര്യം എക്സിലൂടെ സ്ഥിരീകരിക്കുകയും ചെയ്തു. “സർക്കാരിന്റെ വീഴ്ചകൾക്ക് ഉത്തരവാദിത്തം ഉറപ്പാക്കാൻ ഈ സമാധാനപരമായ പ്രതിഷേധത്തെ പിന്തുണയ്ക്കുന്നു. ഞങ്ങളോടൊപ്പം ചേരുക” എന്ന് പ്രകാശ് രാജ് […]
Read more

ഗവർണറുടെ നടപടി അങ്ങേയറ്റം വെറുപ്പുണ്ടാക്കുന്നത്: പ്രകാശ് രാജ്

വിജയ് സർക്കാർ രൂപീകരിക്കാൻ ഉന്നയിച്ച അവകാശവാദം ഗവർണർ അംഗീകരിക്കാത്തതിനെതിരെ നടൻ പ്രകാശ് രാജ്. ഗവർണറുടെ നിലപാട് ഭരണഘടനാ വിരുദ്ധവും അംഗീകരിക്കാനാകാത്തതുമാണെന്ന് അദ്ദേഹം പ്രതികരിച്ചു. ഗവർണറുടെ നടപടി “അറപ്പുളവാക്കുന്നതാണ്” എന്നും ജനഹിതം നേടിയ വിജയ്‌യെ നിയമസഭയിൽ തന്റെ അവകാശം വിനിയോഗിക്കാൻ അനുവദിക്കണമെന്നും പ്രകാശ് രാജ് പറഞ്ഞു. നിലവിൽ ടിവികെയ്ക്ക് 108 എംഎൽഎമാരാണുള്ളത്. കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകൾ ആവശ്യമാണെന്ന് ഗവർണർ വ്യക്തമാക്കി. കോൺഗ്രസിലെ 5 അംഗങ്ങൾ ഉൾപ്പെടെ 113 എംഎൽഎമാർ ഒപ്പിട്ട പിന്തുണ കത്ത് വിജയ് ഗവർണർക്ക് നൽകിയിരുന്നു. […]
Read more

വിജയ് തരംഗത്തെ വിമർശിച്ച് പ്രകാശ് രാജ്; വിമർശനങ്ങളുമായി ആരാധകർ

ചെന്നൈ: നടൻ വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം (ടിവികെ) തമിഴ്നാട്ടിൽ വലിയ ഒറ്റകക്ഷിയായി ഉയർന്നതിന് പിന്നാലെ നടൻ പ്രകാശ് രാജ് നടത്തിയ പ്രതികരണം വിവാദമായി. തമിഴ്നാട് രാഷ്ട്രീയം ഇപ്പോൾ ആരാധക കേന്ദ്രീകൃതമായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു. കാമരാജ് തോറ്റ മണ്ണാണിതെന്നും ഇപ്പോൾ മുഖ്യമന്ത്രി എം കെ സ്റ്റാലിനും പരാജയം നേരിട്ടിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമൂഹം രാഷ്ട്രീയമായി പ്രബുദ്ധരാകുന്നതിനുപകരം ആരാധകവൃന്ദമായി ചുരുങ്ങുന്ന അവസ്ഥയാണെന്നതാണ് തന്റെ പ്രധാന ആശങ്കയെന്നും പ്രകാശ് രാജ് വ്യക്തമാക്കി. ജനങ്ങളെ രാഷ്ട്രീയമായി ബോധവൽക്കരിക്കുന്നത് […]
Read more

രാഘവ് ഛദ്ദക്കെതിരെ പരിഹാസവുമായി നടൻ പ്രകാശ് രാജ്

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയിൽ നിന്ന് ബിജെപിയില്‍ ചേരുകയാണെന്ന് പ്രഖ്യാപിച്ച രാജ്യസഭാ എംപി രാഘവ് ഛദ്ദക്കെതിരെ പരിഹാസവുമായി രംഗത്ത് വന്നിരിക്കുകയാണ് നടന്‍ പ്രകാശ് രാജ്. ആം ആദ്മി പാര്‍ട്ടി മൂല്യങ്ങളില്‍ നിന്ന് വ്യതിചലിച്ചതിനാലാണ് താന്‍ ബിജെപിയില്‍ ചേരുന്നത് എന്ന് രാഘവ് ഛദ്ദ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് പ്രകാശ് രാജിന്റെ പ്രതികരണം. കുറ്റകൃത്യങ്ങള്‍ തടയുക എന്ന ആശയത്തില്‍ നിന്ന് പൊലീസ് സേന വ്യതിചലിച്ചതിനാല്‍ അതുകൊണ്ട് രാഘവ് ഛദ്ദ ദാവൂദ് ഇബ്രാഹിമിനൊപ്പം ചേരുന്നു എന്നാണ് പ്രകാശ് രാജിന്റെ പരിഹാസം. ആം ആദ്മി […]
Read more

വിജയ്‌ക്കെതിരെ പ്രകാശ് രാജ്; രാഷ്ട്രീയം വേറെ, സിനിമ വേറെ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരെഞ്ഞെടുപ്പിന് മുന്നോടിയായി വാക് പോര് കടുപ്പിക്കുകയാണ് നേതാക്കൾ. ഇപ്പോഴിതാ,നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്‌ക്കെതിരെ രൂക്ഷ വിമർശവുമായി രംഗത്ത് വന്നിരിക്കുകയാണ് നടൻ പ്രകാശ് രാജ്. സിനിമയും രാഷ്ട്രിയവും രണ്ടാണെന്നും, സിനിമയിൽ ചെയ്യുന്ന റോളുകൾക്ക് താൻ വിസിലടിക്കാം, പക്ഷെ നാട് വിട്ടുകൊടുക്കില്ല എന്നും പ്രകാശ് രാജ് പറഞ്ഞു. സിനിമയില്‍ മുഖ്യമന്ത്രിയായെന്ന് കരുതി രാഷ്ട്രീയത്തിലെത്തിയാല്‍ ഉടന്‍ മുഖ്യമന്ത്രിയായെന്ന് സ്വയം കരുതരുതെന്നും പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു. സിനിമയില്‍ വിജയ്ക്ക് ഒരു ഡോക്ടറോ എഞ്ചിനീയറോ മുഖ്യമന്ത്രിയോ ആകാം. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix