ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരെഞ്ഞെടുപ്പിന് മുന്നോടിയായി വാക് പോര് കടുപ്പിക്കുകയാണ് നേതാക്കൾ. ഇപ്പോഴിതാ,നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്‌ക്കെതിരെ രൂക്ഷ വിമർശവുമായി രംഗത്ത് വന്നിരിക്കുകയാണ് നടൻ പ്രകാശ് രാജ്. സിനിമയും രാഷ്ട്രിയവും രണ്ടാണെന്നും, സിനിമയിൽ ചെയ്യുന്ന റോളുകൾക്ക് താൻ വിസിലടിക്കാം, പക്ഷെ നാട് വിട്ടുകൊടുക്കില്ല എന്നും പ്രകാശ് രാജ് പറഞ്ഞു. സിനിമയില്‍ മുഖ്യമന്ത്രിയായെന്ന് കരുതി രാഷ്ട്രീയത്തിലെത്തിയാല്‍ ഉടന്‍ മുഖ്യമന്ത്രിയായെന്ന് സ്വയം കരുതരുതെന്നും പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു. സിനിമയില്‍ വിജയ്ക്ക് ഒരു ഡോക്ടറോ എഞ്ചിനീയറോ മുഖ്യമന്ത്രിയോ ആകാം. എന്നാല്‍ തമിഴ്നാട് പല പ്രശ്നങ്ങളും നേരിട്ടപ്പോള്‍ എവിടെയായിരുന്നുവെന്നും പ്രകാശ് രാജ് നടനോട് ചോദിച്ചു. തമിഴ്നാട് തെരഞ്ഞെടുപ്പിന് മുന്നോടിയായി പളനിയില്‍ സിപിഐ എം സ്ഥാനാര്‍ത്ഥി എന്‍ പാണ്ടിക്കുവേണ്ടി പ്രചാരണം നടത്തുന്നതിനിടെയാണ് പ്രകാശ് രാജിന്റെ വിമര്‍ശനം.




