ന്യൂഡല്‍ഹി: എംപ്ലോയിമെന്റ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്)ല്‍ ശമ്പളപരിധി ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍. നിലവിലുള്ള 15,000ത്തില്‍ നിന്ന് 25,000 ആക്കിയാണ് ശമ്പളപരിധി ഉയര്‍ത്തിയത്. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് ഇപിഎഫ് ഉയര്‍ത്താനുള്ള തീരുമാനം പ്രഖ്യാപിച്ചത്.
12 വര്‍ഷത്തിന് ശേഷമാണ് ഇപിഎഫിലെ ശമ്പളപരിധിയില്‍ മാറ്റം വരുത്തുന്നത്. ഇതോടെ 51 ലക്ഷം പേര്‍ക്ക് ഇപിഎഫിന്റെ കവറേജ് ലഭിക്കും. സാമൂഹിക സുരക്ഷ കൂടുതല്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കമെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു.
2004 മുതല്‍ 2014 വരെ ഇപിഎഫ് ശമ്പളപരിധി ഉയര്‍ത്തിയിരുന്നില്ല. 2014ലാണ് ശമ്പളപരിധി 15,000 രൂപയായി ഉയര്‍ത്തുന്നത്. ഇതിന് ശേഷമാണ് ഇപിഎഫ്ഒ ശമ്പളപരിധി ഉയര്‍ത്തുന്നത്. ഇതോടെ സര്‍ക്കാറിന്റെ ഇപിഎഫ്ഒയിലേക്കുള്ള വിഹിതം 11,339 കോടിയായി ഉയരും. അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള വിഹിതം 56,696 കോടിയായും ഉയരും.












