Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: epfo

പിഎഫ്: ജോലിനഷ്ടമായാൽ 75 ശതമാനം പിൻവലിക്കാം

ന്യൂഡൽഹി: ഇപിഎഫ് പിൻവലിക്കലുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്ന തെറ്റായ പ്രചാരണങ്ങൾക്കെതിരേ ഇപിഎഫ്ഒ. ജോലി നഷ്ടമാകുന്ന ജീവനക്കാർക്ക് തൊഴിലാളിയുടെയും തൊഴിലുടമയുടെയും വിഹിതവും പലിശയുമുൾപ്പെടെയുള്ള തുകയുടെ 75 ശതമാനവും അപ്പോൾത്തന്നെ പിൻവലിക്കാം. ബാക്കി 25 ശതമാനമാണ് 12 മാസത്തിനുശേഷം പിൻവലിക്കാൻ കഴിയുന്നത്. അതിനാകട്ടെ, പലിശയും ലഭിക്കും. നേരത്തേ, എല്ലാ അവസരങ്ങളും ഉപയോഗിച്ചാൽ ഭാഗികമായി പിൻവലിക്കാൻ കഴിയുന്നതിനെക്കാൾ കൂടുതലാണ് ഇപ്പോഴെന്ന് ഇപിഎഫ്ഒ പറഞ്ഞു. കാലാവധിയെത്തും മുൻപ് അന്തിമമായി പിഎഫ് തുക പിൻവലിക്കാനുള്ള സമയം രണ്ടുമാസത്തിൽനിന്ന് 12 മാസവും പെൻഷൻ […]
Read more

ഈ വര്‍ഷവും ഇ.പി.എഫ്.ഒ പലിശ 8.25%

ഈ വര്‍ഷവും 8.25 ശതമാനം പലിശ നല്‍കാന്‍ ഇ.പി.എഫ്.ഒ. കഴിഞ്ഞ വർഷത്തെ നിരക്ക് തന്നെ ഈ വര്‍ഷവും നല്‍കാന്‍ ട്രസ്റ്റീസ് യോഗം തീരുമാനിച്ചു. ഏഴ് കോടിയിലധികം ആളുകൾക്ക് ഇതിന്റെ നേട്ടം ലഭിക്കും. നടപ്പ് സാമ്പത്തിക വര്‍ഷം 2.05 കോടി രൂപ മൂല്യമുള്ള 5.08 കോടി ക്ലെയിമുകളാണ് ഇ.പി.എഫ്.ഒ തീര്‍പ്പാക്കിയത്. 2023-24 സാമ്പത്തിക വര്‍ഷം 4.45 ക്ലെയിമുകളിലായി 1.82 കോടി രൂപയും നല്‍കി. കേന്ദ്ര തൊഴില്‍ മന്ത്രാലയം, സംസ്ഥാന സര്‍ക്കാര്‍, തൊഴിലുടമ, ജീവനക്കാര്‍ എന്നിവരുൾപ്പെടുന്ന പ്രതിനിധികളാണ് ഇപിഎഫ്ഒയുടെ സെന്‍ട്രല്‍ […]
Read more

ആധാർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി

ഇ പി എഫ് ഒ വരിക്കാർക്ക് യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ (യുഎഎൻ) സജീവമാക്കുന്നതിനും ആധാർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിനുമുള്ള സമയപരിധി നീട്ടി. ജനുവരി 15 ആണ് പുതുക്കിയ സമയപരിധി. എംപ്ലോയ്‌മെൻ്റ് ലിങ്ക്ഡ് ഇൻസെന്റീവ് സ്കീമിന് കീഴിൽ ആനുകൂല്യങ്ങൾ ക്ലെയിം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള സമയവും നീട്ടി. 2024 ജൂലൈയിൽ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച ഇഎൽഐ പദ്ധതി ജീവനക്കാർക്ക് സാമ്പത്തിക സഹായം നൽകാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്.
Read more

Recent News

Advertisement
WhiteswanTV Footer