Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അപകടത്തിൽ മസ്തിഷ്കമരണം; ആറുപേർക്ക് പുതുജീവിതം നൽകി രുദ്രേഷ് യാത്രയായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വാഹനാപകടത്തിൽ മസ്തിഷ്കമരണം സംഭവിച്ച 17കാരൻ ആറുപേർക്ക് പുതുജീവിതം സമ്മാനിച്ച് യാത്രയായി. കരമന മേലാറന്നൂർ ചെക്കിട്ടവിളാകത്ത് വീട്ടിൽ ബി. സുരേഷ് – പി. രമ്യാദേവി ദമ്പതികളുടെ മകൻ എസ്.ആർ. രുദ്രേഷാണ് അവയവദാനത്തിലൂടെ മാതൃകയായത്. തിരുമല എഎം എച്ച്എസ്എസ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായിരുന്നു.

ഒക്ടോബർ 26ന് രാത്രി കരമന–കിള്ളിപ്പാലം റോഡിലായിരുന്നു അപകടം. സുഹൃത്തിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് ബൈക്ക് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രുദ്രേഷിനെ കരമനയിലെ പിആർഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സ നൽകിയെങ്കിലും നവംബർ രണ്ടിന് വൈകിട്ട് നാലോടെ ഡോക്ടർമാർ മസ്തിഷ്കമരണം സ്ഥിരീകരിച്ചു.

തുടർന്നാണ് കുടുംബം അവയവദാനത്തിന് സന്നദ്ധത അറിയിച്ചത്. രുദ്രേഷിന്റെ രണ്ട് വൃക്കകൾ, പാൻക്രിയാസ്, കരൾ, അബ്ഡോമിനൽ ഫാഷ്യ, രക്തക്കുഴലുകൾ, നേത്രപടലങ്ങൾ എന്നിവയാണ് ദാനം ചെയ്തത്.

ഒരു വൃക്ക തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗിക്കും രണ്ടാമത്തെ വൃക്കയും പാൻക്രിയാസും കിംസ് ഹെൽത്തിലെ രോഗിക്കും നൽകി. കരൾ, അബ്ഡോമിനൽ ഫാഷ്യ, രക്തക്കുഴലുകൾ എന്നിവയും കിംസ് ഹെൽത്തിലെ രോഗികൾക്ക് കൈമാറി. നേത്രപടലങ്ങൾ തിരുവനന്തപുരം റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജിക്കാണ് നൽകിയത്.

ഹൃദയവും ദാനം ചെയ്യാൻ കുടുംബം സന്നദ്ധത പ്രകടിപ്പിച്ചിരുന്നെങ്കിലും പരിശോധനയിൽ മാറ്റിവെക്കലിന് അനുയോജ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് അതിന് സാധിച്ചില്ല.

കെ-സോട്ടോ മുഖേനയാണ് അവയവദാന നടപടികൾ ഏകോപിപ്പിച്ചത്. മകനെ നഷ്ടപ്പെട്ട വേദനയ്ക്കിടയിലും അവയവദാനത്തിന് തയ്യാറായ കുടുംബത്തെ ആരോഗ്യമന്ത്രി കെ. മുരളീധരൻ ആദരിച്ചു. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു.

എസ്.ആർ. വിഘ്നേഷ്, എസ്.ആർ. അനന്തകൃഷ്ണൻ എന്നിവരാണ് രുദ്രേഷിന്റെ സഹോദരങ്ങൾ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix