അപകടത്തിൽ മസ്തിഷ്കമരണം; ആറുപേർക്ക് പുതുജീവിതം നൽകി രുദ്രേഷ് യാത്രയായി
തിരുവനന്തപുരം: വാഹനാപകടത്തിൽ മസ്തിഷ്കമരണം സംഭവിച്ച 17കാരൻ ആറുപേർക്ക് പുതുജീവിതം സമ്മാനിച്ച് യാത്രയായി. കരമന മേലാറന്നൂർ ചെക്കിട്ടവിളാകത്ത് വീട്ടിൽ ബി. സുരേഷ് – പി. രമ്യാദേവി ദമ്പതികളുടെ മകൻ എസ്.ആർ. രുദ്രേഷാണ് അവയവദാനത്തിലൂടെ മാതൃകയായത്. തിരുമല എഎം എച്ച്എസ്എസ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായിരുന്നു. ഒക്ടോബർ 26ന് രാത്രി കരമന–കിള്ളിപ്പാലം റോഡിലായിരുന്നു അപകടം. സുഹൃത്തിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് ബൈക്ക് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രുദ്രേഷിനെ കരമനയിലെ പിആർഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സ നൽകിയെങ്കിലും […]
Read more