Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

എസ്എഫ്ഐ നേതാവിന്റെ ഡിവൈഎസ്പി നിയമനനീക്കം; അന്വേഷണത്തിന് നിർദേശം നൽകി ആഭ്യന്തരമന്ത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മാനദണ്ഡങ്ങളും ചട്ടങ്ങളും ലംഘിച്ച് എസ്.എഫ്.ഐ നേതാവിന് പ്രത്യേക നിയമനത്തിലൂടെ ഡിവൈ.എസ്.പിയായി നിയമനം നൽകാനുള്ള പി.എസ്.സിയുടെ നീക്കത്തിൽ അന്വേഷണം നടത്താൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകി.

പി.എസ്.സിയുടെ നീക്കത്തിനെതിരെ സേവ് യൂണിവേഴ്സിറ്റി ഫോറം ചെയർമാൻ ആർ.എസ്. ശശികുമാർ നൽകിയ പരാതിയിലാണ് നടപടി. ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം മേധാവി അജിതാബീഗത്തിനാണ് അന്വേഷണത്തിന് ആഭ്യന്തരമന്ത്രി നിർദേശം നൽകിയത്. ആരോപണവിധേയനായ പി.എസ്.സി ചെയർമാൻ എം.ആർ. ബൈജുവിന്റെ നേതൃത്വത്തിലാണ് നിയമനനീക്കം നടന്നതെന്നും പരാതിയിൽ ആരോപിക്കുന്നു.

എറണാകുളത്തെ എസ്.എഫ്.ഐ നേതാവായ കെ.ജെ. ജിതിനെ പ്രത്യേക നിയമനത്തിലൂടെ ഡിവൈ.എസ്.പിയായി നിയമിക്കാനാണ് പി.എസ്.സി തീരുമാനിച്ചത്. ബി.കോം പരീക്ഷയിൽ ഗ്രേസ് മാർക്കിന്റെ സഹായത്തോടെ മാത്രം വിജയിച്ച ജിതിന് പൊലീസ് കോൺസ്റ്റബിൾ പരീക്ഷയുടെ പ്രധാന റാങ്ക് പട്ടികയിൽ പോലും ഇടം നേടാനായിരുന്നില്ലെന്നാണ് പരാതിയിലെ ആരോപണം. കഴിഞ്ഞ സർക്കാർ അധികാരമൊഴിയുന്നതിന് തൊട്ടുമുമ്പ് നടപടിക്രമങ്ങൾ തിടുക്കത്തിൽ പൂർത്തിയാക്കി നിയമനം നടത്താൻ പി.എസ്.സി ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു.

17,392 പേരാണ് ഈ തസ്തികയിലേക്ക് അപേക്ഷിച്ചത്. 2025 സെപ്റ്റംബർ 10 ആയിരുന്നു അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. 2025 ഡിസംബർ 31ന് എഴുത്തുപരീക്ഷയും 2026 മാർച്ച് 16ന് കായികക്ഷമതാ പരീക്ഷയും നടത്തി. തുടർന്ന് ഏപ്രിൽ 22ന് അഭിമുഖം പൂർത്തിയാക്കി മേയ് ആറിന് അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു.

ഇത്രയും വേഗത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത് ഇടതുസർക്കാരിന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് ജിതിന് നിയമനം നൽകുക എന്ന ലക്ഷ്യത്തോടെയാണെന്നും പരാതിയിൽ ആരോപിക്കുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഒരാൾക്ക് നേരിട്ട് ഡിവൈ.എസ്.പിയായി നിയമനം നൽകുന്നത് ഗുരുതരമായ ചട്ടലംഘനവും കൃത്യവിലോപവുമാണെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix