2000 കോടി നിക്ഷേപം, 24,000 പേർക്ക് തൊഴിൽ; സംസ്ഥാനത്ത് വരുന്നു ജ്വല്ലറി പാർക്ക്
കൊച്ചി: കേരളത്തിലെ സ്വർണാഭരണ മേഖലയെ ആധുനിക വ്യവസായ മേഖലയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി ബജറ്റിൽ പ്രഖ്യാപിച്ച ജ്വല്ലറി പാർക്കിനുള്ള വിശദമായ പദ്ധതി റിപ്പോർട്ട് മുഖ്യമന്ത്രിക്കു സമർപ്പിച്ചു. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും സംസ്ഥാന ജനറൽ സെക്രട്ടറി എസ്.അബ്ദുൽ നാസറും ചേർന്നാണ് പദ്ധതി റിപ്പോർട്ട് മുഖ്യമന്ത്രിക്കു കൈമാറിയത്. 2000 കോടിയിലേറെ രൂപയുടെ നിക്ഷേപമാണ് പദ്ധതിക്ക് പ്രതീക്ഷിക്കുന്നത്. ഇതിനായി ഏകദേശം 30 ഏക്കർ സ്ഥലം ആവശ്യമാണ്. പൊതു–സ്വകാര്യ പങ്കാളിത്തത്തോടെ വിഭാവനം ചെയ്യുന്ന പദ്ധതി […]
Read more