Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഹോർമുസ് കടലിടുക്കിൽ ഇന്ത്യയ്ക്കും ചൈനയ്ക്കും ഇറാഖിനും ഖത്തറിനും ഇളവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്രാ നിയന്ത്രണങ്ങളിൽനിന്ന് ഇന്ത്യ, ചൈന, ഇറാഖ്, ഖത്തർ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ചരക്കുകപ്പലുകളെ ഒഴിവാക്കിയതായി ഇറാൻ. ഇന്ത്യയിൽനിന്നുള്ള മരുന്നുകളുടെ വിതരണം സുഗമമാക്കുക എന്നതും ഇളവ് അനുവദിച്ചതിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. ഇറാൻ പാർലമെന്റിന്റെ ദേശീയ സുരക്ഷാ, വിദേശനയ സമിതിയുടെ ഉപാധ്യക്ഷൻ അമീർ ഹയാത്ത് മൊഗദ്ദാമാണ് ഇക്കാര്യം അറിയിച്ചത്.

ഈ നാല് രാജ്യങ്ങളിൽ നിന്നുള്ള കപ്പലുകൾക്ക് നിയന്ത്രണങ്ങളില്ലാതെ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകാൻ അനുമതിയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ചൊവ്വാഴ്ച ഇറാനിയൻ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഈ രാജ്യങ്ങളുമായുള്ള ബന്ധത്തിൽ ഇറാന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുകയാണ് ഇളവുകളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽനിന്ന് മരുന്നുകൾ ഇറക്കുമതി ചെയ്യുന്നതിനായി ഇന്ത്യൻ കപ്പലുകൾക്ക് യാത്രാസൗകര്യം ഒരുക്കുന്നുണ്ട്. ചൈനയുടെ പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ചൈനീസ് കപ്പലുകൾക്ക് ഇളവ് നൽകിയതെന്നും അദ്ദേഹം വിശദീകരിച്ചു.

അതേസമയം, ഇന്ത്യൻ, ചൈനീസ് കപ്പലുകളിൽനിന്ന് ഇറാൻ യാത്രാഫീസ് ഈടാക്കുന്നുണ്ടെന്നും ഖത്തർ കപ്പലുകൾക്ക് സൗജന്യമായി കടന്നുപോകാൻ അനുമതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇറാഖി കപ്പലുകൾക്ക് യാത്രാഫീസ് ബാധകമാണോ എന്ന കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല.

നിലവിൽ ഇന്ത്യ ഇറക്കുമതി ചെയ്യുന്ന അസംസ്കൃത എണ്ണയുടെ 30 ശതമാനത്തോളം ഹോർമുസ് കടലിടുക്ക് വഴിയാണ് എത്തുന്നത്. നേരത്തെ ഇത് ഏകദേശം 70 ശതമാനമായിരുന്നു. പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിനുശേഷം റഷ്യ, അമേരിക്ക, പടിഞ്ഞാറൻ ആഫ്രിക്ക, യു.എ.ഇയിലെ ഫുജൈറ എന്നിവിടങ്ങളിൽനിന്നുള്ള എണ്ണ ഇറക്കുമതി വർധിപ്പിച്ചതോടെയാണ് ഹോർമുസിനെ ആശ്രയിക്കുന്നത് കുറഞ്ഞത്.

ഇറാനും ഒമാനും ഇടയിൽ സ്ഥിതി ചെയ്യുന്ന ഹോർമുസ് കടലിടുക്ക് ആഗോള എണ്ണവ്യാപാരത്തിലെ പ്രധാന ജലപാതയാണ്. പടിഞ്ഞാറൻ ഏഷ്യൻ രാജ്യങ്ങളിൽനിന്ന് കടൽമാർഗം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്ന എണ്ണയുടെ ഏകദേശം 25 ശതമാനവും ഈ പാതയിലൂടെയാണ് കടന്നുപോകുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix