Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

‘റോഡപകടങ്ങൾ കൂടാൻ കാരണം യുഡിഎഫ്; യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്ത് റോഡപകടങ്ങളും മരണങ്ങളും വർധിക്കുന്നതിൽ യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് റോഡപകടങ്ങൾ കുറയ്ക്കാനും ശാസ്ത്രീയമായ ട്രാഫിക് അച്ചടക്കം ഉറപ്പാക്കാനും നടപ്പാക്കിയ പദ്ധതികളെ യുഡിഎഫ് പരിഹസിക്കുകയും എതിർക്കുകയും ചെയ്തിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.

അന്ന് ജനങ്ങളുടെ സുരക്ഷയ്ക്കായി കൊണ്ടുവന്ന സംവിധാനങ്ങളെ രാഷ്ട്രീയ ലാഭത്തിനായി തകർത്തതിന്റെ അനന്തരഫലമാണ് ഇന്ന് റോഡുകളിൽ കാണുന്ന അപകടങ്ങളും തുടർച്ചയായ ജീവനഷ്ടങ്ങളുമെന്ന് പിണറായി വിജയൻ പറഞ്ഞു.

റോഡ് സുരക്ഷയും ട്രാഫിക് നിയമങ്ങളും ഉറപ്പാക്കാൻ എൽഡിഎഫ് സർക്കാർ സ്വീകരിച്ച നടപടികളെ അന്ന് എതിർത്തവർ ഇപ്പോൾ അപകടങ്ങളുടെ പേരിൽ മുതലക്കണ്ണീരൊഴുക്കിയിട്ട് കാര്യമില്ലെന്നും അദ്ദേഹം വിമർശിച്ചു.

നാടിന്റെ റോഡ് സുരക്ഷയ്ക്ക് പ്രാധാന്യം നൽകാതെ സംവിധാനങ്ങളെ തകർത്തവർ സ്വയം തിരുത്തണം. നിയമങ്ങൾ കൃത്യമായി നടപ്പാക്കാൻ ആത്മാർഥത കാണിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് റോഡപകടങ്ങൾ വർധിക്കുന്നതും തുടർച്ചയായുണ്ടാകുന്ന മരണങ്ങളും ചർച്ചയാകുന്നതിനിടെയാണ് യുഡിഎഫ് സർക്കാരിനെതിരെ പിണറായി വിജയന്റെ വിമർശനം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix