Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: LDF

ആര്‍എസ്എസിന്റെ പാദസേവകരായി യുഡിഎഫ് മാറി: പിണറായി വിജയന്‍

കാസർകോട്: വഖഫ് ബോർഡ് നിയമനത്തിൽ അമുസ്ലീങ്ങളെ ഉൾപ്പെടുത്താനുള്ള പുതിയ സർക്കാർ തീരുമാനത്തെ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചു. ഇടത് സർക്കാർ അധികാരത്തിലിരുന്നപ്പോൾ അമുസ്ലീങ്ങളെ ഉൾപ്പെടുത്താതെയാണ് വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ബോർഡിൽ ഭരണ സ്തംഭനമില്ലാത്ത സാഹചര്യത്തിൽ അമുസ്ലീങ്ങളെ ഉൾപ്പെടുത്തേണ്ട ആവശ്യമില്ലെന്നും പിണറായി പറഞ്ഞു. പുതിയ സർക്കാർ ആർഎസ്എസിന്റെ നിലപാടാണ് പിന്തുടരുന്നതെന്നും അദ്ദേഹം ആരോപിച്ചു. യുഡിഎഫും ആർഎസ്എസിന് അനുകൂലമായ നിലപാട് സ്വീകരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. പിഎംശ്രീ പദ്ധതിയെക്കുറിച്ചും പിണറായി വിജയൻ പ്രതികരിച്ചു. എസ്എസ്‌കെ ഫണ്ട് ലഭിക്കാനാണ് […]
Read more

കായംകുളം ന​ഗരസഭയിൽ എൽഡിഎഫ്-യുഡിഎഫ് കൗൺസിലർമാർ തമ്മിൽ കയ്യാങ്കളി

ആലപ്പുഴ: കായംകുളം നഗരസഭയിൽ എൽഡിഎഫ്, യുഡിഎഫ് കൗൺസിലർമാർ തമ്മിൽ കയ്യാങ്കളി. നഗരസഭയിലെ രണ്ടാം വാർഡിൽ പ്രവർത്തിച്ചിരുന്ന അംഗൻവാടി മറ്റൊരു വാർഡിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെയാണ് തർക്കം സംഘർഷത്തിലേക്ക് മാറിയത്. എൽഡിഎഫ് കൗൺസിലർമാർ നഗരസഭ ചെയർമാൻ ശരത് ലാൽ ബെല്ലാരിയെ തള്ളിയിട്ട് വീഴ്ത്തിയെന്നാണ് യുഡിഎഫിന്റെ ആരോപണം. സംഭവത്തിൽ പരിക്കേറ്റെന്ന് പരാതിയുമായി നാല് യുഡിഎഫ് കൗൺസിലർമാർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അതേസമയം, യുഡിഎഫ് കൗൺസിലർമാരാണ് ചെയർമാനെ തള്ളിയിട്ടതെന്ന് എൽഡിഎഫ് കൗൺസിലർമാർ ആരോപിച്ചു. സംഭവത്തിൽ ഇരുപക്ഷവും പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചു.
Read more

കോൺഗ്രസ് ചെയർപേഴ്സൺ തന്നെ പാലാ ന​ഗരസഭയിൽ ഉണ്ടാകും: ടോണി തൈപ്പറമ്പിൽ

കോട്ടയം: പാലാ നഗരസഭയിൽ അടുത്ത ചെയർപേഴ്സൺ കോൺഗ്രസിൽ നിന്നുള്ള ആളായിരിക്കുമെന്ന് കോൺഗ്രസിൽ നിന്ന് പുറത്താക്കിയ കൗൺസിലർ ടോണി തൈപ്പറമ്പിൽ പറഞ്ഞു. ആരാകും സ്ഥാനാർഥിയെന്നത് ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചെയർപേഴ്സണെതിരായ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചതിനെ തുടർന്ന് പാർട്ടി നടപടി സ്വീകരിച്ചതിൽ വിഷമമുണ്ടെന്നും ടോണി പറഞ്ഞു. എന്നാൽ, താൻ കോൺഗ്രസ് പ്രവർത്തകനായി തന്നെ തുടരുമെന്നും ആരോടും വ്യക്തിപരമായ വിരോധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാലായുടെ വികസനത്തിനായി പ്രവർത്തിക്കുന്ന ആരുടെയും പിന്തുണ സ്വീകരിക്കാൻ തയ്യാറാണെന്നും ടോണി വ്യക്തമാക്കി. അതേസമയം, വിമത […]
Read more

വഖഫ് നിയമന വിവാദം; ഇടത് സർക്കാരിനെതിരെ വിമർശനവുമായി മുസ്ലിം ലീഗ്

മലപ്പുറം: വഖഫ് നിയമന വിവാദത്തിൽ ഇടത് സർക്കാരിനെതിരെ വിമർശനവുമായി മുസ്ലിം ലീഗ്. ചന്ദ്രിക ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെയാണ് ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം സർക്കാരിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്. വഖഫ് വിഷയത്തിൽ കേന്ദ്ര സർക്കാരിന് പിന്തുണ നൽകുന്ന നിലപാടാണ് ഇടത് സർക്കാർ സ്വീകരിച്ചതെന്നാണ് പി.എം.എ സലാമിന്റെ ആരോപണം. മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്ന കാര്യങ്ങൾ വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം വിമർശിച്ചു. കേന്ദ്ര സർക്കാർ വഖഫ് ഭേദഗതി നിയമം കൊണ്ടുവരുന്നതിന് മുമ്പ് തന്നെ വഖഫ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടത് ഇടത് […]
Read more

പാലാ നഗരസഭയിൽ അവിശ്വാസം; അതിജീവിക്കാൻ അധ്യക്ഷ

പാലാ: പാലാ നഗരസഭ അധ്യക്ഷ ദിയ ബിനുവിനെതിരായ അവിശ്വാസ പ്രമേയത്തിൽ ഇന്ന് വോട്ടെടുപ്പ് നടക്കും. ഇതിന്റെ ഫലം എന്താകുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ. ഇടതുപക്ഷമാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. എന്നാൽ പ്രമേയം വിജയിക്കാൻ യുഡിഎഫിലെ രണ്ട് കൗൺസിലർമാരുടെയെങ്കിലും പിന്തുണ കൂടി ആവശ്യമാണ്. നിലവിൽ 26 അംഗ നഗരസഭയിൽ ഇടതുപക്ഷത്തിന് 12 അംഗങ്ങളാണുള്ളത്. അവിശ്വാസം പാസാകാൻ 14 വോട്ടുകൾ വേണം. അവിശ്വാസ പ്രമേയത്തിനെതിരെ വോട്ട് ചെയ്യണമെന്ന് കോൺഗ്രസ് ജില്ലാ നേതൃത്വം തങ്ങളുടെ കൗൺസിലർമാർക്ക് വിപ്പ് നൽകിയിട്ടുണ്ട്. കേരള കോൺഗ്രസ് […]
Read more

പാലാ ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി എൽഡിഎഫ്

കോട്ടയം: പാലാ നഗരസഭയിലെ ഭരണസമിതിക്കെതിരെ എൽഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. തദ്ദേശ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്ക് മുന്നിലാണ് പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവൻ നോട്ടീസ് സമർപ്പിച്ചത്. കേരള കോൺഗ്രസ് (എം), സിപിഎം കൗൺസിലർമാർ നോട്ടീസിൽ ഒപ്പുവച്ചു. യുഡിഎഫിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമായ സാഹചര്യത്തിലാണ് പ്രതിപക്ഷത്തിന്റെ ഈ നീക്കം. ഭരണം പിടിക്കാനല്ല, രാഷ്ട്രീയ ധാർമികതയുടെ അടിസ്ഥാനത്തിലാണ് അവിശ്വാസ പ്രമേയം നൽകിയതെന്ന് ബിജു പാലൂപ്പടവൻ പറഞ്ഞു. നഗരസഭയിൽ ഭരണം കാര്യക്ഷമമായി നടക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. പുതിയ ചെയർപേഴ്സൺ അധികാരത്തിലെത്തിയപ്പോൾ […]
Read more

എൽഡിഎഫിൽ കടുത്ത പ്രതിസന്ധി; പിണറായിക്കെതിരെ പരസ്യ പ്രതികരണവുമായി സിപിഐ

കാസർകോട്: പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി എൽഡിഎഫിൽ രാഷ്ട്രീയ തർക്കം ശക്തമാകുന്നു. വിഷയത്തിൽ സിപിഐയും സിപിഎമ്മും തമ്മിലുള്ള അഭിപ്രായ വ്യത്യാസം പരസ്യമായി പുറത്തുവന്നു. പ്രതിപക്ഷ ഉപനേതാവ് പദവി വേണമെന്ന നിലപാടിൽ പിന്നോട്ടില്ലെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീർ വ്യക്തമാക്കി. ഇത് ഏകപക്ഷീയമായി തീരുമാനിക്കേണ്ട കാര്യമല്ലെന്നും, പിണറായി വിജയന്റെ പ്രസ്താവന പാർട്ടിയുടെ ഔദ്യോഗിക നിലപാടാണോ എന്ന് സിപിഎം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിപിഐയുടെ അഭിപ്രായങ്ങൾ പരിഗണിച്ചിരുന്നെങ്കിൽ ഇടതുമുന്നണിക്ക് ഈ സാഹചര്യം ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. […]
Read more

തെരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ച ചെയ്യാന്‍ എല്‍ഡിഎഫ് യോഗം വിളിക്കാതെ സിപിഐഎം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവി വിശദമായി ചർച്ച ചെയ്യാൻ എൽഡിഎഫ് യോഗം ഇതുവരെ വിളിക്കാത്തതിൽ അസന്തോഷം പ്രകടിപ്പിച്ച് ഘടകകക്ഷികൾ. ജൂൺ 15ന് ശേഷം യോഗം വിളിക്കാമെന്നായിരുന്നു നേരത്തെ ധാരണയെങ്കിലും ഇതുവരെ യോഗം നടന്നിട്ടില്ല. തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം ഒരു തവണ മാത്രമാണ് എൽഡിഎഫ് യോഗം ചേർന്നത്. എന്നാൽ ആ യോഗത്തിലും വിഷയത്തിൽ വിശദമായ ചർച്ച നടന്നിരുന്നില്ല. തുടർന്ന് വീണ്ടും യോഗം വിളിച്ച് കാര്യങ്ങൾ വിലയിരുത്തുമെന്ന് സിപിഐഎം അറിയിച്ചിരുന്നുവെങ്കിലും ഇത് നടപ്പായില്ല. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി, പിഎം ശ്രീ, […]
Read more

എൽഡിഎഫ് നിയോഗിച്ച വഖഫ് ബോർഡ് അംഗങ്ങളെ പിരിച്ചുവിടണം

കൊച്ചി: എൽഡിഎഫ് സർക്കാർ നിയോഗിച്ച വഖഫ് ബോർഡ് അംഗങ്ങളെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗിലെ ഒരു വിഭാഗം ഹൈക്കോടതിയെ സമീപിച്ചു. ഉമർ ഫൈസി മുക്കം ഉൾപ്പെടെ നാല് അംഗങ്ങൾ അയോഗ്യരാണെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. വഖഫ് ബോർഡ് ചെയർമാൻ കെ.എസ്. ഹംസയെയും ഉൾപ്പെടെ മാറ്റണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. എന്നാൽ നിലവിലെ അംഗങ്ങളുടെ കാലാവധി ഇതുവരെ അവസാനിച്ചിട്ടില്ലെന്നാണ് മറുവാദം. അംഗങ്ങൾ യോഗ്യത തെളിയിക്കുന്ന രേഖകൾ സമർപ്പിച്ചിട്ടില്ലെന്നും ഉമർ ഫൈസി മുത്തവല്ലി അല്ലെന്നും ഹർജിയിൽ ആരോപിക്കുന്നു. വഖഫ് ബോർഡ് പുനസംഘടനയുമായി ബന്ധപ്പെട്ട […]
Read more

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ LDF

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ എൽഡിഎഫ് ആലോചന ആരംഭിച്ചു. നിലവിലെ സാഹചര്യത്തിൽ അവിശ്വാസ പ്രമേയത്തിന് മുൻഗണന നൽകേണ്ട സാഹചര്യം രൂപപ്പെട്ടതായി എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് എസ്.പി. ദീപക് വ്യക്തമാക്കി. ബിജെപി ഭരണസമിതിക്കെതിരെ യുഡിഎഫുമായി യോജിച്ച് പ്രതിഷേധം സംഘടിപ്പിക്കാൻ തയ്യാറാണെന്നും, പാർട്ടി ഇക്കാര്യം ഗൗരവമായി പരിഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോർപ്പറേഷനിൽ തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന്റെയും വിവാദങ്ങളുടെയും പശ്ചാത്തലത്തിൽ ബിജെപി ഭരണസമിതിക്കെതിരെ ശക്തമായ സമരം തുടരാനാണ് എൽഡിഎഫും യുഡിഎഫും തീരുമാനിച്ചിരിക്കുന്നത്. ഇതിനിടെ, തിരുവനന്തപുരം […]
Read more

Recent News

Advertisement
WhiteswanTV Footer