Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ആറുമാസത്തെ യുഡിഎഫ് ഭരണം പരാജയം; ജനങ്ങൾ സർക്കാരിനെ തള്ളും: വി. ശിവൻകുട്ടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ ആറുമാസത്തെ ഭരണത്തിനെതിരെ രൂക്ഷവിമർശനവുമായി സിപിഐഎം നേതാവും മുൻ മന്ത്രിയുമായ വി. ശിവൻകുട്ടി. മുഖ്യമന്ത്രി കഴിഞ്ഞ ആറുമാസമായി ജനങ്ങളോട് പറയുന്നത് നുണകളാണെന്നും എൽഡിഎഫ് സർക്കാർ നടപ്പാക്കിയ വികസന പദ്ധതികളെല്ലാം പുതിയ സർക്കാർ മരവിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇപ്പോൾ ഒരു തെരഞ്ഞെടുപ്പ് നടന്നാൽ ജനങ്ങൾ യുഡിഎഫിനെ തള്ളിക്കളയുമെന്നും ശിവൻകുട്ടി പറഞ്ഞു.

പൊതുവിദ്യാഭ്യാസ മേഖലയിൽ അക്കാദമിക നിലവാരം തകർക്കുന്ന നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സബ്ജക്ട് മിനിമം നിർത്തലാക്കിയതും സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി സ്വകാര്യവൽക്കരിച്ചതും കെ-ഫോൺ സേവനങ്ങൾക്ക് സ്കൂളുകളിൽ പണം ഈടാക്കുന്നതും ഇതിന്റെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു. സ്കൂളുകളിൽ വർഗീയവൽക്കരണം നടക്കുകയാണെന്നും മയില്പീലി സ്കോളർഷിപ്പ് പരീക്ഷയെക്കുറിച്ച് മന്ത്രി അറിഞ്ഞില്ലെന്ന വിശദീകരണം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പി.എം. ശ്രീ പദ്ധതിക്കെതിരെ ശക്തമായ നിലപാട് പ്രഖ്യാപിച്ചവർ ഇപ്പോൾ ഒന്നും ചെയ്യുന്നില്ലെന്നും ശിവൻകുട്ടി പരിഹസിച്ചു.

മന്ത്രിമാർക്കായി പുതിയ വാഹനങ്ങൾ വാങ്ങുന്നതിനെ വിമർശിക്കേണ്ടതില്ലെന്നും എന്നാൽ അതിന്റെ പേരിൽ നടക്കുന്ന ധൂർത്ത് ന്യായീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് സർക്കാർ ഒരു വാഹനം വാങ്ങിയപ്പോൾ വലിയ വിവാദമുണ്ടാക്കിയവർ ഇപ്പോൾ മൗനം പാലിക്കുകയാണെന്നും മന്ത്രിമാർക്ക് നല്ല വീടുകളിൽ താമസിക്കാമെങ്കിൽ മുൻ സർക്കാരിലെ മന്ത്രിമാർക്കും അതിന് അവകാശമുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആറുമാസത്തിനിടെ നിരവധി അഴിമതി ആരോപണങ്ങൾ ഉയർന്നുവന്നതായും ബാർ ലൈസൻസ്, വൈദ്യുതി തുടങ്ങിയ വിഷയങ്ങളിൽ സർക്കാരിന് വ്യക്തമായ മറുപടി നൽകാനുണ്ടെന്നും ശിവൻകുട്ടി ആരോപിച്ചു.

എൽപിഎസ്ടി സമരം വഷളാക്കിയതിന് സർക്കാരിനും മുഖ്യമന്ത്രിക്കുമാണ് ഉത്തരവാദിത്തമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സമരം ആരംഭിക്കാൻ കാരണം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണെന്നും വളർമതിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്തം സതീശനാണെന്നും ശിവൻകുട്ടി ആരോപിച്ചു.

തന്ത്രപ്രധാനമായ വകുപ്പുകൾ മുഖ്യമന്ത്രി കൈവശം വെച്ചിരിക്കുന്നതിലും അദ്ദേഹം വിമർശനം ഉന്നയിച്ചു. ധനകാര്യ, തുറമുഖ വകുപ്പുകൾ മുഖ്യമന്ത്രി ഏറ്റെടുത്തതിന് പിന്നിൽ പ്രത്യേക ലക്ഷ്യങ്ങളുണ്ടെന്നും യുഡിഎഫ് ഘടകകക്ഷികൾക്ക് നൽകുന്നതിനേക്കാൾ പരിഗണന ബിജെപിക്കും ആർഎസ്എസിനുമാണ് മുഖ്യമന്ത്രി നൽകുന്നതെന്നും ആരോപിച്ചു.

മുഖ്യമന്ത്രിയുടെ അറിവോടെയാണ് സംസ്ഥാനത്തെ സർവകലാശാലകളിൽ കാവിവൽക്കരണം നടക്കുന്നതെന്നും ശിവൻകുട്ടി ആരോപിച്ചു. സർക്കാരിന്റെ നയങ്ങളും ഭരണനടപടികളും ജനവിരുദ്ധമാണെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ജനങ്ങൾ ഇതിന് മറുപടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix