Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: LDF

എൽഡിഎഫ് ശക്തമായി തന്നെ തിരിച്ചുവരും; പിണറായി വിജയൻ

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എൽഡിഎഫ് അവസാനിച്ചു എന്ന് ചിലർ കരുതുന്നുവെന്നും വലതുപക്ഷ കേന്ദ്രങ്ങളിലെ അതിരുകടന്ന ആഘോഷത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ എന്തുകൊണ്ട് മാറ്റിനിർത്തി എന്നത് വിശദമായി പരിശോധിച്ചുവരികയാണെന്നും തെറ്റുകൾ കണ്ടെത്തി തിരുത്തൽ നടപടികൾ സ്വീകരിക്കുമെന്നും പിണറായി വിജയൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നതോടൊപ്പം ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് അവസാനിച്ചു എന്ന ധാരണ തെറ്റാണെന്നും, മുൻകാലങ്ങളിലും സമാന സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. […]
Read more

പാര്‍ട്ടി അംഗമെന്ന ഔദാര്യം വേണ്ട; രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു: കെ കെ ശിവരാമൻ

എറണാകുളം: മുതിർന്ന സിപിഐ നേതാവ് കെ കെ ശിവരാമൻ 56 വർഷം നീണ്ട സജീവ രാഷ്ട്രീയ ജീവിതത്തിന് വിരാമമിട്ടു. പാർട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട ചുമതലകളിൽ നിന്ന് തന്നെ നീക്കിയതായി വാർത്തകൾ വന്നതിനെ തുടർന്നാണ് പിന്മാറ്റ തീരുമാനം പ്രഖ്യാപിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.തീരുമാനം സംബന്ധിച്ച് ഔദ്യോഗികമായി രേഖാമൂലമുള്ള അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. “തനിക്കെതിരായ വാർത്തകൾ അവാസ്തവമാണ്” എന്നും പാർട്ടിയിൽ അംഗത്വം തുടരുന്നത് തന്നെ സംബന്ധിച്ച് ബുദ്ധിമുട്ടാണെന്നും കെ കെ ശിവരാമൻ മാധ്യമങ്ങളോട് പ്രതികരിച്ചു. പാർട്ടി സെക്രട്ടറിയുടെ ഘടകത്തിൽ തുടരുന്നത് അദ്ദേഹത്തിനും […]
Read more

മിസ്റ്റർ ചീഫ് മിനിസ്റ്റർ ഇനി ഈ കള്ളം പറയരുത്, ഇതാ വിവരാവകാശ രേഖ: എ എ റഹീം

എറണാകുളം: 8793 കോടി രൂപയുടെ ചിലവ് താങ്ങാൻ ശേഷിയുള്ള ഒരു ഖജനാവിനെ നോക്കി മിസ്റ്റർ ചീഫ് മിനിസ്റ്റർ താങ്കൾക്ക് എങ്ങനെയാണ് പൂച്ച പെറ്റു കിടക്കുന്ന ഖജനാവെന്ന് വിളിക്കാൻ കഴിയുകയെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി എ എ റഹീം. “മിസ്റ്റർ ചീഫ് മിനിസ്റ്റർ ഇനി ഈ കള്ളം പറയരുത്, ഇതാ വിവരാവകാശ രേഖ” എന്ന തലക്കെട്ടോടെയാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്. റിസർവ് ബാങ്കിന്റെ 2026 മെയ് 1-ലെ ഔദ്യോഗിക ‘Daily Position’ റിപ്പോർട്ടിനെ ഉദ്ധരിച്ചാണ് എ […]
Read more

‘ഞങ്ങളുണ്ട് കൂടെ’ കണ്ണൂരില്‍ വീണ്ടും പി ജയരാജന് വേണ്ടി ഫ്‌ളക്‌സ് ബോര്‍ഡ്

കണ്ണൂര്‍: പി ജയരാജനെ അനുകൂലിച്ച് കണ്ണൂരില്‍ വീണ്ടും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നത് സിപിഐഎമ്മിനുള്ളില്‍ ചര്‍ച്ചയാകുന്നു. ഏറ്റവും പുതിയതായി കണ്ണൂരിലെ കുഞ്ഞിമംഗലം തലായിമുക്കില്‍ “ഞങ്ങളുണ്ട് കൂടെ, അഭിവാദ്യങ്ങള്‍” എന്ന സന്ദേശവുമായി പി ജയരാജന്റെ ചിത്രം ഉള്‍പ്പെടുത്തിയ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. നേതാക്കളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് ഒഴിവാക്കണമെന്ന്നേതൃത്വം നേരത്തെ നിര്‍ദേശിച്ചിരുന്നുവെങ്കിലും, അതിനെ മറികടന്നാണ് പുതിയ ഫ്‌ളക്‌സ് ഉയര്‍ന്നത്. ഇതോടെ പാര്‍ട്ടി നിര്‍ദേശങ്ങള്‍ക്കെതിരായ പ്രവര്‍ത്തനമെന്ന വിമര്‍ശനവും ശക്തമാകുന്നു. ഇതിന് മുമ്പും കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പി […]
Read more

പ്രതിപക്ഷ നേതാവ് പിണറായി തന്നെ; പി ബി തീരുമാനം കേന്ദ്ര കമ്മിറ്റി അംഗീകരിച്ചു

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവായി പിണറായി വിജയൻ തുടരുമെന്ന തീരുമാനം സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗീകരിച്ചു. പോളിറ്റ് ബ്യൂറോ എടുത്ത തീരുമാനം കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് സ്ഥിരീകരിച്ചത്. യോഗത്തിൽ പിണറായി വിജയനെയും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ ശക്തമായ വിമർശനങ്ങൾ ഉയർന്നു. നേതാക്കളുടെ പെരുമാറ്റവും പൊതുജനങ്ങളുമായി ഉള്ള അകലം പാർട്ടിയെ ബാധിച്ചുവെന്ന വിലയിരുത്തലാണ് ഉയർന്നത്. പാർട്ടിയെ കൂടുതൽ ജനകീയമാക്കണമെന്നും ജനസ്വീകാര്യതയുള്ള നേതാക്കളെ മുൻനിരയിൽ കൊണ്ടുവരണമെന്നും കേന്ദ്ര കമ്മിറ്റി നിർദേശിച്ചു. കെ കെ ശൈലജ, കെ രാധാകൃഷ്ണന്‍ എന്നിവർ […]
Read more

പൂച്ച പെറ്റ് കിടക്കുന്ന ഖജനാവല്ല; ബാക്കിയുള്ളത് 5,429 കോടി രൂപ

തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ അധികാരത്തിൽ നിന്ന് ഒഴിഞ്ഞ് യുഡിഎഫ് സർക്കാർ ചുമതലയേറ്റ സമയത്ത് സംസ്ഥാന ഖജനാവിൽ 5,429 കോടി രൂപ ബാക്കിയുണ്ടായിരുന്നുവെന്ന് ധനവകുപ്പിന്റെ വിവരാവകാശ രേഖ. ഈ മാസം ഒന്നുവരെയുള്ള കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. വിവരാവകാശ മറുപടിയുടെ പകർപ്പ് മാധ്യമങ്ങൾക്ക് ലഭിച്ചതോടെയാണ് വിവരങ്ങൾ പുറത്തായത്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് സർക്കാർ ധവളപത്രം പുറത്തിറക്കാനിരിക്കെയാണ് പുതിയ കണക്കുകൾ പുറത്തുവരുന്നത്. കേരളം സാമ്പത്തികമായി തകർന്ന സംസ്ഥാനമാണെന്ന എ കെ ആന്റണിയുടെ പരാമർശം നേരത്തെ രാഷ്ട്രീയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക […]
Read more

തളിപ്പറമ്പിലെ പരാജയം; ഉത്തരവാദിത്വം നേതൃത്വം ഏറ്റെടുക്കണം; ഏരിയാ കമ്മിറ്റി

കണ്ണൂർ: തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിൽ സിപിഐഎം സ്ഥാനാർഥി പി കെ ശ്യാമള പരാജയപ്പെട്ടതിനെ തുടര്‍ന്ന് തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയിൽ വിമർശനം. ഏരിയാ കമ്മിറ്റിയുടെ അഭിപ്രായത്തിൽ, ശ്യാമള ജനങ്ങളിലുണ്ടായ സ്വീകാര്യതയില്ലായ്മ, സ്ഥാനാർഥിയെ മാറ്റാനുള്ള മുൻകൂട്ടി മുന്നറിയിപ്പ് നിരസിച്ചത്, എന്നിവ പാർട്ടി പരാജയത്തിനും കാരണമായി. എം വി ഗോവിന്ദന്റെയും പി കെ ശ്യാമളയുടെയും ശരീരഭാഷ ഒന്നാണെന്നും അതേ ശൈലി തന്നെയാണ് ഗോവിന്ദന്റെ എംഎല്‍എ ഓഫീസിലെ ജീവനക്കാര്‍ക്കും എന്നും കമ്മിറ്റി വിമര്‍ശിച്ചു. കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാകേഷിന് നേരെയും ആരോപണങ്ങൾ […]
Read more

കെജിഎഫ് പേരിൽ പ്രതിഭയ്ക്ക് ആരാധന കൂട്ടായ്മ; കായംകുളം ഏരിയ കമ്മിറ്റിയിൽ വിമർശനം

ആലപ്പുഴ: സിപിഐഎം കായംകുളം ഏരിയ കമ്മിറ്റിയിൽ യു. പ്രതിഭക്കെതിരെ രൂക്ഷ വിമർശനങ്ങൾ. പ്രതിഭക്ക് കെജിഎഫ് എന്ന പേരിൽ ആരാധക കൂട്ടായ്മ ഉണ്ടാക്കിയെന്നും, പാർട്ടി വിരുദ്ധരും പുറത്താക്കിയവരും ഉൾപ്പെടെയുള്ള അംഗങ്ങൾ ഇതിനകം കൂട്ടായ്മയിൽ ചേർന്നെന്നും വിമർശനത്തിൽ ഉന്നയിച്ചു. പാർട്ടി സജീവ പ്രവർത്തകരെ പ്രതിഭ കാണുന്നില്ല, ഫോൺ വിളിച്ചാൽ മറുപടി നൽകുന്നില്ല, പാർട്ടിക്കുള്ള ബന്ധം പത്തുവർഷത്തോളം നിലനിന്നിട്ടില്ലെന്നും കമ്മിറ്റിയിൽ പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. സോഷ്യൽ മീഡിയയിലും പ്രതിഭയെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. ലോക്‌സഭയിൽ മൂന്നാം സ്ഥാനത്ത് പോയപ്പോഴും പാര്‍ട്ടി പണിയെടുത്ത പ്രവർത്തകർ തന്നെയല്ലേ […]
Read more

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കൽ; അത് പ്രാദേശിക വിഷയം: എം വി ഗോവിന്ദൻ

ന്യൂഡൽഹി: ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വ പുതുക്കലിനെക്കുറിച്ചുള്ള ചോദ്യത്തിൽ നിന്ന് വിട്ടുമാറി എം വി ഗോവിന്ദൻ. സംസ്ഥാന നേതൃത്വത്തെ ബാധിക്കുന്ന കാര്യം പ്രാദേശിക വിഷയമാണ് എന്നായിരുന്നു എം വി ഗോവിന്ദന്റെ മറുപടി. ബിനീഷ് അംഗത്വം പുതുക്കാത്തതിന് കാരണം വ്യക്തമാക്കിയില്ല. സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുത്തുകൊണ്ടിരിക്കെയാണ് പ്രതികരണം. 2001 മുതൽ 2020 വരെ സിപിഎം അംഗത്വമുള്ള ബിനീഷ് 2020-ൽ ലഹരിക്കേസിലെ അറസ്റ്റിനെ തുടർന്ന് പാർട്ടിയിൽ നിന്നു പുറത്തായിരുന്നു. 2023-ൽ കോടതിയിൽ നിന്നു പൂർണ കുറ്റവിമുക്തനാകുമ്പോഴും, ബിനീഷ് നാലു […]
Read more

മലയിടം തുരുത്തിലെ പൊലീസ് നടപടി ആരും പ്രതീക്ഷിച്ചില്ല: പി രാജീവ്

എറണാകുളം: മലയിടം തുരുത്തിലെ പൊലീസ് നടപടിയിൽ പ്രതികരവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി രാജീവ്. മുഖ്യമന്ത്രിയുടെ ജില്ലയിൽ ഇത്തരത്തിലൊരു പൊലീസ് നടപടി ആരും പ്രതീക്ഷിച്ചില്ലെന്നാണ് രാജീവിന്റെ പ്രതികരണം. ഇന്നലെയാണ് മലയിടം തുരുത്തിലെ കുടിയൊഴിപ്പിക്കലിൽ നാട്ടുകാർക്കെതിരെ പൊലീസ് നടപടിയുണ്ടായത്. മലയിടം തുരുത്തിലെ മുഴുവൻ പുറമ്പോക്ക് ഭൂമിയുടെയും സർവേ നടപടി ഇടതുസർക്കാർ തുടങ്ങിയിരുന്നുവെന്നും ആ സർവേ പൂർത്തീകരിച്ച് പട്ടയം നൽകാനുള്ള നടപടി സ്വീകരിക്കുന്നത് വരെ സമരം തുടരുമെന്നും പി രാജീവ് വ്യക്തമാക്കി. വേഗതയുള്ള ഗതാഗത സൗകര്യം വേണം. സിൽവർ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix