Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: LDF

പരാജയം അവസാനമല്ല; ശക്തമായി തിരിച്ച് വരും: പിണറായി വിജയൻ

കാസർകോട്: കഴിഞ്ഞ പത്ത് വർഷക്കാലം എൽഡിഎഫിൻ്റെ നേതൃത്വത്തിൽ കേരളത്തെ മുന്നോട്ട് നയിക്കാൻ നടത്തിയ ശ്രമങ്ങളെല്ലാം നല്ല നിലയിൽ നടപ്പിലാക്കിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ജനവിധി ഞങ്ങൾ പൂർണ്ണമായും അംഗീകരിക്കുന്നു. ഇതിനും തുടർച്ച വേണം. മാലിന്യ പ്രശ്‌നം, വിദ്യാഭ്യാസ രംഗം, ആരോഗ്യ രംഗം, സ്ത്രീകളുടെയും കുട്ടികളുടേയും സുരക്ഷ തുടങ്ങിയ മേഖലകളിലെല്ലാം മുന്നേറിയിരുന്നു. എൽഡിഎഫിൻ്റേയോ സിപിഎമ്മിൻ്റേയോ അവസാനമായി ആരും കാണേണ്ട. ഞങ്ങൾ ശക്തമായി തിരിച്ച് വരുമെന്നും പിണറായി വിജയൻ പറഞ്ഞു. പുതിയ സർക്കാറിൻ്റെ ജനക്ഷേമ പരിപാടികൾക്ക് എല്ലാ പിന്തുണയും […]
Read more

ആര്യയുടെ പ്രവൃത്തികള്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടിച്ചു: വി.ശിവന്‍കുട്ടി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ മുന്‍ മേയര്‍ ആര്യാ രാജേന്ദ്രനെതിരെ മുന്‍മന്ത്രി വി.ശിവന്‍കുട്ടി. ആര്യയുടെ പ്രവൃത്തികള്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടിച്ചുവെന്നും, മേയര്‍ എന്ന നിലയില്‍ ആര്യയുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടായി. കടുത്ത രോഷമാണ് അവര്‍ക്കെതിരെ ഉണ്ടായിരുന്നതെന്നും ശിവന്‍കുട്ടി വിമര്‍ശിച്ചു. പരാജയം വിലയിരുത്താന്‍ ചേര്‍ന്ന സിപിഎം ജില്ലാ കമ്മിറ്റിയിലാണ് ശിവന്‍കുട്ടി രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. ആര്യയ്ക്കു ചുമതല കൊടുത്തിരുന്ന വാര്‍ഡില്‍ ആയിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം പ്രതീക്ഷിച്ചെങ്കിലും 5 വോട്ടിന്റെ ലീഡ് മാത്രമാണ് ഉണ്ടായതെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു. പ്രചാരണത്തിനിടെ ആര്യയെ വാഹനത്തില്‍ കയറ്റിയപ്പോള്‍ […]
Read more

വിമർശനങ്ങൾ ഉയരട്ടെ; മുൻ മുഖ്യമന്ത്രിയിലേക്ക് മാത്രം ചുരുങ്ങരുത്: എം സ്വരാജ്

മലപ്പുറം: നേതൃത്വത്തിനെതിരെ വിമർശനങ്ങൾ ഉയരുമെന്നും വിമർശനങ്ങൾ ഉയരാനാണ് യോഗം ചേരുന്നതെന്നും സിപിഎം നേതാവ് എം സ്വരാജ്. വിമർശനങ്ങൾ ഉയരുമ്പോൾ മുൻ മുഖ്യമന്ത്രിയിലേക്ക് മാത്രം ചുരുങ്ങരുത്. ഏതെങ്കിലും ഒരു വ്യക്തിയിലേക്ക് മാത്രം ചുരുങ്ങേണ്ടതല്ല വിജയ പരാജയങ്ങൾ എന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ ഏതെങ്കിലും വ്യക്തിക്ക് പറ്റിയ വീഴ്ചയാണ് തോൽവിക്ക് കാരണമെന്ന് വിലയിരുത്തുന്നത് ശരിയല്ല. യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരെ ഈ വിമർശനങ്ങൾ ഒന്നും ബാധിക്കുന്നില്ലെന്നും സ്വരാജ് കൂട്ടിച്ചേർത്തു. തോൽവി വിലയിരുത്തലിനായി ചേർന്ന യോഗത്തിൽ പുറത്ത് വരുന്ന വാർത്തകൾ യാഥാർഥ്യമല്ല. പൊട്ടും പൊടിയുമൊക്കെയാണ് […]
Read more

സൗജന്യ കെഎസ്ആർടിസി യാത്ര; വരുമാനത്തിലെ കുറവ് എങ്ങനെ പരിഹരിക്കും: ടി പി രാമകൃഷ്ണൻ

തിരുവനന്തപുരം: സ്ത്രീകളുടെ സൗജന്യ യാത്ര കെഎസ്ആർടിസിക്ക് അധിക ബാധ്യത വരുത്തും എന്ന് എല്‍ഡിഎഫ് കണ്‍വീന‍ർ ടി പി രാമകൃഷ്ണൻ. സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നതിനോട് എല്‍ഡിഎഫിന് യോജിപ്പാണ്. എന്നിരുന്നാലും, വരുമാനത്തിലെ കുറവ് എങ്ങനെ പരിഹരിക്കും എന്ന് സർക്കാർ വ്യക്തമാക്കണമെന്നാണ് ആവശ്യം. ശമ്പളം കൃത്യമായി നൽകുന്നതും ഉറപ്പുവരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആശാവർക്കർമാർക്ക് യുഡിഎഫ് വാഗ്ദാനം ചെയ്ത 21,000 രൂപ നൽകണം. 3000 രൂപ വർദ്ധിപ്പിച്ചത് സ്വാഗതാർഹമാണ്. തിരഞ്ഞെടുപ്പിലുണ്ടായ തോൽവിയിലും അദ്ദേഹം പ്രതികരിച്ചു. എഴുപതുകളിൽ 17 സീറ്റിലേക്ക് തകർന്നു പോയ […]
Read more

എൽഡിഎഫ് വീണതോടെ ചരിത്രമായി വി.ഡി. സതീശൻ സർക്കാർ; രാജ്യത്തെ ഏക കമ്മ്യൂണിസ്റ്റ് മന്ത്രി ഇനി യുഡിഎഫിനൊപ്പം

കോഴിക്കോട്: ഇന്ത്യൻ കമ്മ്യൂണിസ്റ്റ് ചരിത്രത്തിലും കേരള രാഷ്ട്രീയത്തിലും പുതിയൊരു അധ്യായം കുറിച്ചാണ് യുഡിഎഫ് നേതൃത്വത്തിലുള്ള വി.ഡി. സതീശൻ സർക്കാർ അധികാരത്തിലേറുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ദയനീയ തോൽവി സംഭവിച്ചതോടെ, 1977-ന് ശേഷം ആദ്യമായി ഇന്ത്യയിൽ ഒരു സംസ്ഥാനത്തും കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വത്തിലുള്ള (സിപിഎം/സിപിഐ) ഭരണമില്ലാതായിരിക്കുകയാണ്. പശ്ചിമ ബംഗാളും ത്രിപുരയും നേരത്തെ കൈവിട്ട ശേഷം കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ അവസാന തുരുത്തായിരുന്ന കേരളവും നഷ്ടപ്പെട്ടത് അഞ്ച് പതിറ്റാണ്ടുകാലത്തെ ചരിത്രത്തിനാണ് വിരാമമിട്ടത്. എന്നാൽ ഈ സവിശേഷ രാഷ്ട്രീയ പശ്ചാത്തലത്തിൽ, വി.ഡി. സതീശൻ […]
Read more

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വീണ ജോർജിന് വിമർശനം; തോൽപ്പിച്ചത് പെരുമാറ്റം

പത്തനംതിട്ട: സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വീണ ജോർജിനെതിരെ രൂക്ഷ വിമർശനം. ആറന്മുളയിൽ വീണ ജോർജിനെ തോൽപ്പിച്ചത് പെരുമാറ്റമാണ്, പ്രവർത്തകർ വിളിച്ചാൽ പോലും വീണ ജോർജ് ഫോൺ എടുക്കില്ലെന്നും അനാവശ്യ വിവാദങ്ങളിൽ സ്വയം തലവെച്ചുവെന്നും അംഗങ്ങൾ വിമർശിച്ചു. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിലും പിണറായി വിജയനും എംവി ഗോവിന്ദനും രൂക്ഷ വിമർശനം ഉണ്ടായി. നേതാക്കളുടെ ശൈലിയാണ് തിരിച്ചടിച്ചതെന്ന് അംഗങ്ങൾ അഭിപ്രായപ്പെട്ടു. പേരാവൂരിൽ മത്സരിക്കേണ്ടിയിരുന്നത് പിണറായി വിജയൻ ആയിരുന്നു. എന്നാൽ, ശൈലജ ടീച്ചറെ ഈഗോയുടെ പേരിൽ കുരുതി കൊടുത്തുവെന്നും […]
Read more

നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്തൽ; നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം

കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താന്‍ ചേര്‍ന്ന സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റില്‍ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനമാണ് ഉയർന്നത്. ടി കെ ഗോവിന്ദനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചില്ലെന്നും പാര്‍ട്ടി വിടുമെന്നത് മുന്‍കൂട്ടി കാണാനോ അതിനനുസരിച്ച് പ്രവര്‍ത്തിക്കാനോ കഴിഞ്ഞില്ല. പോകുന്നവര്‍ പോകട്ടെ എന്ന നിലപാടാണ് സ്വീകരിച്ചത് എന്നാണ് ഉയര്‍ന്ന വിമര്‍ശനം. സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റിലും നേതാക്കൾക്കെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. റീൽസ് പ്രചരണത്തിലാണ് ചിലർക്ക് താൽപര്യമെന്നും ചിലരുടെ ഫോട്ടോകളും വീഡിയോകളും മാത്രം സ്റ്റാറ്റസ് വെയ്ക്കുന്നതാണ് അവർക്ക് രാഷ്ട്രീയ പ്രവർത്തനമെന്നും ആരോപണമുയർന്നു. […]
Read more

നേതൃത്വത്തെ ഇകഴ്ത്തി പ്രചാരണങ്ങളും, എന്റെ പടംവെച്ചുള്ള ബോർഡുകളും വേണ്ട: പി ജയരാജൻ

കണ്ണൂര്‍: തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സിപിഐഎമ്മില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് മുതിര്‍ന്ന നേതാവ് പി ജയരാജന്‍. സോഷ്യല്‍ മീഡിയയില്‍ തന്നെ പ്രകീര്‍ത്തിച്ചും പാര്‍ട്ടി നേതൃത്വത്തിലുള്ള ചിലരെ ഇകഴ്ത്തിയുമുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നും, തന്റെ പടം വെച്ചുള്ള ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്നും പി ജയരാജന്‍ ആവശ്യപ്പെട്ടു. നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് അതീവ ഗൗരവപരമായ പരിശോധന നടത്തേണ്ടതുണ്ടെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കിയിട്ടുമുണ്ട്. അതിന്റെ തുടര്‍ച്ചയായി തിരുത്തല്‍ നടപടികളും വരും. ചില പാര്‍ട്ടി നേതാക്കളെ ലക്ഷ്യം വെച്ച് […]
Read more

തെരഞ്ഞെടുപ്പ് തോൽവി പാർട്ടി വിശദമായി ചർച്ച ചെയ്യും: എം എ ബേബി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വി പാര്‍ട്ടി വിശദമായി തന്നെ ചര്‍ച്ച ചെയ്യുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം എ ബേബി. താഴെ തട്ട് മുതലുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ കേള്‍ക്കും. പ്രവര്‍ത്തകരെ കേള്‍ക്കുന്നതാണ് എന്നും പാര്‍ട്ടി സമീപനമെന്നും എം എ ബേബി പറഞ്ഞു. തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വി അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായിരുന്നു സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്നത്. രാവിലെ പത്ത് മണിക്ക് ആരംഭിച്ച യോഗം രാത്രി പത്ത് മണി വരെ നീണ്ടിരുന്നു. തോല്‍വി അടക്കം വിശദമായ പരിശോധിക്കുമെന്ന് വ്യക്തമാക്കി […]
Read more

സ്വരാജും ജയരാജനും വരണം എം വി ഗോവിന്ദൻ്റെ മണ്ഡലത്തിൽ ഫ്‌ളക്‌സ് ബോർഡുകൾ

കണ്ണൂര്‍: തെരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്റെ തോൽവിക്ക് പിന്നാലെ,സിപിഐഎമ്മില്‍ നേതൃമാറ്റം വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ, സിപിഐഎമ്മില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മണ്ഡലത്തിൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരിക്കുകയാണ്. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എം സ്വരാജും ജില്ലാ സെക്രട്ടറിയായി പി രാജനും വരണമെന്നാണ് ഫ്‌ളക്‌സ് ബോര്‍ഡിലുള്ളത്. കുറുമാത്തൂര്‍ സഖാക്കള്‍ എന്ന പേരിലാണ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ വെച്ചിരിക്കുന്നത്. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് എം വി ഗോവിന്ദനെയും ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് കെ കെ […]
Read more
Advertisement
WhiteswanTV Footer