തിരുവനന്തപുരം: വി ഡി സതീശന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവന്‍ പാടിയതിനെതിരെ മുഹമ്മദ് റിയാസ് രംഗത്തെത്തിയിരുന്നു. വിവാദത്തിന് പിന്നാലെ മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസിനെ ജിന്ന എന്ന് വിളിച്ച് അധിക്ഷേപിച്ച് ബിജെപി. ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് പ്രകാശ് ബാബുവാണ് അധിക്ഷേപ പരാമര്‍ശം നടത്തിയത്. റിയാസ് രണ്ടാം മുഹമ്മദലി ജിന്നയോ എന്നായിരുന്നു പ്രകാശ് ബാബുവിന്റെ പരാമര്‍ശം.
പ്രകാശ് ബാബുവിന്റെ നേതൃത്വത്തിൽ കോഴിക്കോട് ബിജെപി റിയാസിന്റെ കോലം കത്തിച്ച് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ പ്രതികരണവുമായി മുഹമ്മദ് റിയാസ് രംഗത്തെത്തി. വന്ദേമാതരം വിവാദത്തില്‍ തന്റെ വിമര്‍ശനം ശരിയായിരുന്നുവെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയെന്ന് റിയാസ് പറഞ്ഞു. മതനിരപേക്ഷ നിലപാട് ഉയര്‍ത്തിയതിന് താന്‍ വ്യക്തി അധിക്ഷേപം നേരിട്ടെന്നും ശരീരം തന്നെ കത്തിച്ചാലും മതനിരപേക്ഷ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.





