കോട്ടയം: പാലാ യുഡിഎഫില്‍ പൊട്ടിത്തെറി. നഗരസഭാ ഭരണസമിതിക്ക് നല്‍കുന്ന പിന്തുണ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പിന്‍വലിച്ചു. ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രമേയം പാസാക്കി. സ്വതന്ത്ര കൂട്ടായ്മയുമായി യോജിച്ചു പോകാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ വ്യക്തമാക്കി. തുടര്‍കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും കൗണ്‍സിലര്‍മാര്‍ പറഞ്ഞു. പ്രമേയം ജില്ലാ നേതൃത്വത്തിന് അയക്കുമെന്നും പിന്തുണ പിന്‍വലിക്കാനുള്ള തീരുമാനം കോണ്‍ഗ്രസ് പാര്‍ട്ടി ഒന്നിച്ചെടുത്തതാണെന്നും മണ്ഡലം പ്രസിഡന്റ് തോമസ്‌കുട്ടി പ്രതികരിച്ചു.











