വന്ദേമാതരം ഈരടികൾ മാത്രം അവതരിപ്പിച്ചത് പ്രതിപക്ഷ വിജയം: മുഹമ്മദ് റിയാസ്
തിരുവനന്തപുരം: നിയമസഭയിൽ നയപ്രഖ്യാപനത്തിന് തുടക്കത്തിൽ ‘വന്ദേമാതരം’ പൂർണമായി ആലപിക്കാതെ ഭാഗികമായി മാത്രം അവതരിപ്പിച്ചതിനെ ചൊല്ലി രാഷ്ട്രീയ വിവാദം ശക്തമാകുന്നു. വിഷയത്തിൽ പ്രതികരിച്ച മുൻ മന്ത്രി പി എ മുഹമ്മദ് റിയാസ് ഇത് പ്രതിപക്ഷത്തിന്റെ വിജയം ആണെന്ന് പറഞ്ഞു. വന്ദേമാതരം മുഴുവൻ അടിച്ചേൽപ്പിക്കാനുള്ള ശ്രമത്തെ പ്രതിപക്ഷം എതിർത്തതിന്റെ ഫലമാണ് ഇപ്പോഴത്തെ നിലപാടെന്നും, മതനിരപേക്ഷ നിലപാട് സർക്കാർ അംഗീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തെ ബിജെപി രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കുന്നുവെന്നും റിയാസ് ആരോപിച്ചു. അതേസമയം, വന്ദേമാതരം ഭാഗികമായി മാത്രം ആലപിച്ചതിനെതിരെ ഗവർണർ രാജേന്ദ്ര […]
Read more

