Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

‘മുഖ്യമന്ത്രിയുടെ പരാമർശം മുഴുവൻ മുസ്‌ലിങ്ങളുടേയും മേൽ തീവ്രവാദി ചാപ്പ കുത്തും പോലെ’

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: മുസ്‌ലിം ലീഗ് ദുർബലമായാൽ കേരളത്തിൽ ആ ഇടം തീവ്രശക്തികൾ കൈയടക്കുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രസ്താവനയ്‌ക്കെതിരെ സിപിഎം നേതാവ് കെ.ടി. ജലീൽ. കോൺഗ്രസ് ഇല്ലെങ്കിൽ ഹിന്ദുക്കളെല്ലാം ആർഎസ്എസ്സാകുമോ എന്ന് മുഖ്യമന്ത്രിയോട് അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയുടെ പ്രസ്താവന മുഴുവൻ മുസ്‌ലിങ്ങളേും തീവ്രവാദി ചാപ്പ കുത്തുന്നതിന് സമാനമാണ്. പ്രസ്താവന പിൻവലിച്ച് മുഖ്യമന്ത്രി മാപ്പ് പറയണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടു.

ലീഗുകാരല്ലാത്ത, മതനിരപേക്ഷ പാർട്ടികളിൽ പ്രവർത്തിക്കുന്ന മുസ്‌ലിങ്ങളെ മുഴുവൻ മുഖ്യമന്ത്രി വി.ഡി. സതീശൻ അപമാനിച്ചിരിക്കുകയാണെന്നും കെ.ടി. ജലീൽ കുറിച്ചു. ആര്യാടൻ മുഹമ്മദ് ജീവിച്ചിരിക്കാത്തത് സതീശന്റെ ഭാഗ്യം. അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ മുഖ്യമന്ത്രിയുടെ ഈ പ്രസ്താവനക്ക് വായടപ്പൻ മറുപടി ആര്യാടൻ തന്നെ കൊടുക്കുമായിരുന്നുവെന്നും ജലീൽ കൂട്ടിച്ചേർത്തു.

മുസ്‌ലിങ്ങളെല്ലാം തീവ്രവാദ സംഘടനകളിൽ ചേക്കേറാൻ മുട്ടിനിൽക്കുന്നവരാണെന്നും അവരെ അതിലേക്ക് വീഴാതെ ഒരു അരിപ്പയായി തടഞ്ഞു നിർത്തിയിരിക്കുന്നത് ലീഗാണെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞതിന്റെ പച്ചമലയാളത്തിലുള്ള അർഥം. ലീഗില്ലാതാകുന്ന നിമിഷം ലീഗിൽ അണിനിരന്നിരിക്കുന്നവർ കോൺഗ്രസിലോ കമ്യൂണിസ്റ്റ് പാർട്ടികളിലോ മറ്റു മതേതര പാർട്ടികളിലോ ചേരാതെ, മുസ്‌ലിങ്ങളിലെ തീവ്ര ആശയക്കാരുടെ കൈകളിലമരുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന മുഴുവൻ മുസ്‌ലിങ്ങളെയും വിശിഷ്യാ മുസ്‌ലിം ലീഗുകാരെയും തീവ്രവാദി ചാപ്പ കുത്തുന്നതിന് സമാനമാണ് -കെ.ടി. ജലീൽ പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix