Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: kt jaleel

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കേൾക്കുന്ന കാര്യം; പ്രതികരിച്ച് കെടി ജലീൽ

കൊച്ചി: റിപ്പോർട്ടർ ടി വി ന്യൂസ് ഡെസ്കിലെ പൊലീസ് ഗുണ്ടായിസത്തിൽ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി കെ ടി ജലീൽ. മാധ്യമങ്ങളുടെ ന്യൂസ് ഡസ്ക് വരെ എത്തിയോ പൂക്കി പൊലീസിൻ്റെ ഇടപെടൽ എന്ന് കെ ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ പത്തുവർഷം കാണാത്തതും കേൾക്കാത്തതുമാണ് സർവ്വമേഖലകളിലും കാണുന്നതും കേൾക്കുന്നതുമെന്നും അദ്ദേഹം വിമർശിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഇത്തരം വാർത്തകൾ നാം കേട്ടിട്ടുള്ളത്. ക്യാമറക്കണ്ണുകൾ നോക്കിനിൽക്കെ വെടിവെച്ച് കൊല്ലൽ, മാധ്യമസ്ഥാപനങ്ങളുടെ വായടപ്പിക്കൽ, മാധ്യമപ്രവർത്തകരെ കൈകാര്യം ചെയ്യൽ, മാധ്യമങ്ങളെ […]
Read more

കാന്തപുരത്തെ തള്ളുന്ന വിഡി സതീശനും പിന്തുണയ്ക്കുന്ന KT ജലീലും; ഫാത്തിമ തഹ്ലിയയ്ക്ക് അഭിപ്രായം ഇല്ലേ?

സ്ത്രീകളുടെ പൊതുരംഗത്തെ സാന്നിധ്യം സംബന്ധിച്ച് സമസ്ത കാന്തപുരം വിഭാഗം നേതാവ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദമായി മാറിയിരിക്കുകയാണ്. സ്ത്രീകള്‍ പൊതുവേദികളില്‍ ഇറങ്ങുന്നത് വലിയ നാശത്തിന് കാരണമാകുമെന്നും സ്ത്രീകള്‍ വീട്ടില്‍ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നുമുള്ള കാന്തപുരത്തിന്റെ പരാമര്‍ശങ്ങളാണ് വ്യാപകമായ വിമര്‍ശനത്തിന് ഇടയാക്കിയത്. സ്ത്രീകളെ പൊതുഇടങ്ങളിലും അന്യപുരുഷന്മാര്‍ക്കിടയിലും കൊണ്ടുവരരുതെന്ന നിര്‍ദേശവുമായി കാന്തപുരം വിഭാഗം നേരത്തെ പുറത്തിറക്കിയ സര്‍ക്കുലറിന് പിന്നാലെയായിരുന്നു പുതിയ പ്രസംഗവും. എന്നാല്‍, കാന്തപുരം വിഭാഗത്തിന്റെ വിശദീകരണം മറ്റൊരു തലത്തിലാണ്. പൊതുസമൂഹം എന്ത് പറയുമെന്ന് ഭയന്ന് […]
Read more

ലീഗ് MLAമാരുടെ വീടുകൾ പരിശോധിച്ചാൽ 100 കോടിയുടെ ഹവാല രേഖകൾ കിട്ടുമെന്ന് കെടി ജലീൽ

മലപ്പുറം: മുസ്‌ലിം ലീഗ് എംഎൽഎമാർക്കെതിരെ ഗുരുതര ആരോപണവുമായി സിപിഎം നേതാവ് കെ.ടി.ജലീൽ. ലീഗ് എംഎൽഎ വീടുകൾ പരിശോധിച്ചാൽ ഏറ്റവും ചുരുങ്ങിയത് 100 കോടി ഹവാല ബിസിനസിന്റെ രേഖകൾ കിട്ടുമെന്ന് ജലീൽ ഫേസ്ബുക്കിൽ കുറിച്ചിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൻ വീണാ ടി ഹവാല ഇടപാട് നടത്തിയെന്ന ഇഡിയുടെ കണ്ടെത്തലുകൾക്ക് പിന്നാലെയാണ് ജലീലിന്റെ പുതിയ ആരോപണം. വീണയുടെ 85 ലക്ഷം ഹവാല ഇടപാടെന്നത് 85 കോടി എന്ന് ED പറഞ്ഞിരുന്നെങ്കിൽ കുറച്ചുകൂടി പഞ്ച് കിട്ടിയേനെയെന്നും അദ്ദേഹം കുറിച്ചു. […]
Read more

ഒരു വിലയുമില്ല, കോൺ​ഗ്രസിന് ലീ​ഗിനെ പാലം കടക്കുവോളം മതി; വിമർശിച്ച് കെടി ജലീൽ

തിരുവനന്തപുരം: യുഡിഎഫിൽ മുസ്‌ലിം ലീഗിന് അർഹമായ പദവികളോ അംഗീകാരമോ ലഭിക്കുന്നില്ലെന്ന വിമർശനവുമായി കെ.ടി. ജലീൽ. യുഡിഎഫിനെ ഭരണത്തിലേറ്റുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ലീഗിന് കോൺഗ്രസ് നൽകുന്നത് വെറും ‘മുഖസ്തുതി’ മാത്രമാണെന്ന് ഫേസ്ബുക്ക് കുറിപ്പിൽ കെ.ടി ജലീൽ ആരോപിക്കുന്നു. ശ്രീനാരായണ ഗുരു ഓപ്പൺ ഓപൺ സർവകലാശാല സിൻഡിക്കേറ്റിലേക്കുള്ള എട്ട് സർക്കാർ പ്രതിനിധികളെ നാമനിർദേശം ചെയ്തുള്ള ഉത്തരവിൽ ലീഗ് പ്രതിനിധികളില്ലെന്ന മാധ്യമം പത്രത്തിൽ വന്ന വാർത്ത പങ്കുവെച്ചായിരുന്നു ജലീലിന്റെ വിമർശനം. പാലം കടക്കുവോളം മാത്രമാണ് കോൺഗ്രസിന് ലീഗിനോട് പ്രതിപത്തിയുള്ളത്. അഞ്ച് മന്ത്രിസ്ഥാനങ്ങൾ […]
Read more

ചെവിയില്‍ പിടിച്ചത് തമാശയ്ക്ക്, നുള്ളുകയോ വേദനിപ്പിക്കുകയോ ചെയ്തതല്ല: കെ ടി ജലീല്‍

മലപ്പുറം: പാലക്കാട് മണ്ണാർക്കാട് നടന്ന അനുമോദന ചടങ്ങിനിടെ വിദ്യാർഥികളെ അപമാനിച്ചെന്ന പരാതിയിൽ പ്രതികരിച്ച് മുൻ മന്ത്രി കെ.ടി. ജലീൽ. അധ്യാപകനെന്ന നിലയിൽ കുട്ടികളുമായി സംവദിക്കുന്ന രീതിയിലാണ് സംസാരിച്ചതെന്നും, തമാശയുടെ ഭാഗമായാണ് കുട്ടിയുടെ ചെവിയിൽ പിടിച്ചതെന്നും കെ.ടി. ജലീൽ പറഞ്ഞു. വിദ്യാർഥിയെ നുള്ളുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും കുട്ടിക്കും അത്തരമൊരു തോന്നൽ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചടങ്ങിൽ പങ്കെടുത്ത ഏതെങ്കിലും വിദ്യാർഥിക്കോ രക്ഷിതാവിനോ അപമാനം തോന്നിയെന്ന് വ്യക്തമാക്കിയാൽ നൂറുവട്ടം ക്ഷമ ചോദിക്കാൻ തയ്യാറാണെന്നും കെ.ടി. ജലീൽ പറഞ്ഞു. വിദ്യാർഥികൾക്ക് പൊതുവായന […]
Read more

വിദ്യാര്‍ത്ഥിയുടെ ചെവിയില്‍ നുള്ളിയ സംഭവം; KT ജലീലിനെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: പാലക്കാട് മണ്ണാർക്കാട് അനുമോദന ചടങ്ങിനിടെ വിദ്യാർത്ഥിയുടെ ചെവിയിൽ നുള്ളിയ സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നടപടി. ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാറാണ് കേസെടുക്കാൻ നിർദേശം നൽകിയത്. സംഭവത്തിൽ വിശദമായ പരിശോധന നടത്തുമെന്ന് കമ്മീഷൻ അറിയിച്ചു. അതേസമയം, സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് നേരത്തെ എംഎസ്എഫ് രംഗത്തെത്തിയിരുന്നു. ജലീലിനെതിരെ കേസെടുക്കണമെന്നായിരുന്നു എംഎസ്എഫിന്റെ ആവശ്യം. ചടങ്ങിനിടെ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് വിവാദം ശക്തമായത്.
Read more

‘ലീഗിന്റെ ചുണക്കുട്ടികൾ എവിടെ?; തങ്കലിപികളാൽ’ എഴുതപ്പെടും ഈ മൗനം!’; മുസ്ലീം ലീ​ഗിനെ പരിഹസിച്ച് കെടി ജലീൽ

തിരുവനന്തപുരം: യുഡിഎഫിന്റെ മദ്യനയത്തിൽ മുസ്ലിം ലീഗിനെ പരിഹസിച്ച് മുൻ മന്ത്രി കെടി ജലീൽ. വീര്യം കുറഞ്ഞ മദ്യത്തിന് അനുമതി നൽകുന്നതിനെ മുസ്ലിം ലീഗ് എതിർക്കാതിരുന്നതോടെയാണ് പരിഹാസവുമായി ജലീൽ രംഗത്തുവന്നത്. കർണ്ണാടകയിൽ നിന്ന് തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് സ്ഥാനാർഥികൾക്ക് വേണ്ടി ഒഴുകിയ കോടികൾക്കുള്ള പ്രത്യുപകാരമാണ് വീര്യം കുറഞ്ഞ മദ്യത്തിനുള്ള അനുമതി. എന്നാണ് വീര്യം കുറഞ്ഞ മദ്യം മതത്തിൽ അനുവദനീയമായത്. മുസ്ലിംലീഗിന്റെ 22 എംഎൽഎമാരുണ്ടായിട്ടും ആരും എതിർപ്പുന്നയിച്ചില്ല. മുസ്ലിംലീഗിന്റെ ചരിത്രത്തിൽ ‘തങ്കലിപികളാൽ’ എഴുതപ്പെടും ഈ മൗനമെന്നും ജലീൽ ഫെയ്‌സ്ബുക്ക് കുറിപ്പിൽ […]
Read more

ഹിന്ദുവിനും മുസ്ലീമിനും ക്രൈസ്തവനും കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിക്കാം; കെടി ജലീൽ

മലപ്പുറം: മതാചാരങ്ങള്‍ പിന്തുടരുന്ന ഒരു വിശ്വാസിക്ക് സിപിഐഎമ്മില്‍ അംഗത്വമെടുക്കാന്‍ കഴിയില്ലെന്ന വാദങ്ങള്‍ക്ക് മറുപടിയുമായി മുന്‍ മന്ത്രി കെ ടി ജലീല്‍. ഒരു സുന്നിക്കും മുജാഹിദിനും ജമാഅത്തെ ഇസ്‌ലാമിക്കാരനും മുസ്‌ലിം ലീഗില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ആശയ ഭിന്നത തടസമല്ലെങ്കില്‍ ഒരു ഹിന്ദുവിനും മുസ്‌ലിമിനും ക്രൈസ്തവനും മതമില്ലാത്തവനും വിശ്വാസിക്കും അവിശ്വാസിക്കും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ എന്തുകൊണ്ട് ഒരുമിച്ച് പ്രവര്‍ത്തിക്കാനാവില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു. ഒരു ഹിന്ദു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വമെടുക്കരുതെന്ന് വാദിക്കുന്നത് ആര്‍എസ്എസും ബിജെപിയുമാണ്. ഒരു മുസ്‌ലിം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ […]
Read more

ബിജെപിയെ കൂട്ടുപിടിച്ച് യുഡിഎഫ് മതധ്രുവീകരണം നടത്തുന്നു: കെ.ടി. ജലീൽ

മലപ്പുറം: കേരളത്തിലെ മുസ്ലിം ലീഗ് പ്രതിസന്ധി നേരിടുമ്പോൾ പാർട്ടിക്കൊപ്പം നിലനിൽക്കുന്നത് എന്റെ ഉത്തരവാദിത്വമാണെന്ന് കെ.ടി. ജലീൽ. ബംഗാളിൽ നടന്ന സംഭവങ്ങൾ വൈകാതെ കേരളത്തിലും സംഭവിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുഡിഎഫ് ബിജെപിയുടെ സഹായത്തോടെ മതധ്രുവീകരണം നടത്തുകയാണെന്ന് ആരോപിച്ചു. മുസ്ലിം ലീഗ് എംഎൽഎമാരും മന്ത്രിമാരും അല്ലാഹുവിന്റെ നാമത്തിൽ സത്യപ്രതിജ്ഞ നടത്തിയിരുന്നുവെങ്കിലും, പിന്നീട് അല്ലാഹുവിനെ വിട്ട് ദൈവത്തിലേക്ക് മാറിയെന്നും എന്തുകൊണ്ടാണ് തൊപ്പി മാറ്റിയതെന്നും ജലീൽ ചോദിച്ചു. . സത്യപ്രതിജ്ഞാ ചടങ്ങിൽ തൊപ്പി ഒരു പ്രധാന ഘടകം അല്ല എന്നും വ്യക്തമാക്കി. […]
Read more

കുഞ്ഞാലിക്കുട്ടിയെ വീഴ്ത്തിയ ‘ഇടത് താരം’ ഇനി ഒഫീഷ്യൽ; കെടി ജലീൽ സിപിഎമ്മുകാരൻ ആവുമ്പോൾ മലപ്പുറത്ത് സംഭവിക്കുന്നത്…

ഇടതുപക്ഷ സഹയാത്രികനും മുൻമന്ത്രിയുമായ കെടി ജലീൽ സിപിഎം അംഗത്വമെടുക്കാൻ ഒരുങ്ങുന്നു. 2006 മുതൽ നാല് തവണ ഇടതുപക്ഷ സ്വതന്ത്രനായി നിയമസഭയിലെത്തിയ ജലീൽ, ആദ്യമായാണ് പാർട്ടി അംഗത്വത്തിനായി അപേക്ഷ നൽകിയത്. നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ രാഷ്ട്രീയത്തിൽ സജീവമാകുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. മലപ്പുറം ജില്ലയിൽ ലീ​ഗിന് മുകളിൽ ഒന്നും പറക്കില്ല എന്ന അവസ്ഥയുണ്ടായിരുന്ന കാലത്ത് ഇടതുപക്ഷത്തിന് ജീവവായു നൽകിയ നേതാവാണ് ജലീൽ. ലീ​ഗിൽ നിന്ന് ബാലപാഠങ്ങൾ പഠിച്ച് ലീ​ഗിനെ പൂട്ടിയ ചരിത്രമുള്ള ജലീൽ പിന്നീടിന്ന് വരെ ലീ​ഗിന്റെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix