Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ആഭ്യന്തര ക്രിക്കറ്റിലും നിരാശ; ബാബർ അസമിന് തിരിച്ചടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലാഹോർ: ആഭ്യന്തര ക്രിക്കറ്റിലൂടെ ഫോം വീണ്ടെടുക്കാനുള്ള പാകിസ്താൻ താരം ബാബർ അസമിന്റെ ശ്രമത്തിന് തുടക്കത്തിൽ തന്നെ തിരിച്ചടി. ക്വെയ്ദ് ഇ അസം ട്രോഫിയിൽ ലാഹോർ വൈറ്റ്‌സിനായി കളിക്കാനിറങ്ങിയ ബാബറിന് രണ്ട് ഇന്നിങ്‌സുകളിലും തിളങ്ങാനായില്ല. ഫത്ത ടീമിനെതിരായ മത്സരത്തിൽ 28, 42 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്‌കോറുകൾ.

രണ്ടാം ഇന്നിങ്‌സിൽ പുറത്തായതോടെ രോഷം നിയന്ത്രിക്കാനാകാതെ ബാബർ ബാറ്റ് പിച്ചിൽ അടിച്ചു. പിന്നാലെ ഗ്രൗണ്ട് വിടുകയും ചെയ്തു. 77 പന്തിൽ 42 റൺസെടുത്ത് മികച്ച രീതിയിൽ മുന്നേറുന്നതിനിടെയായിരുന്നു താരത്തിന്റെ പുറത്താകൽ. ഷാഹിദ് അസീസിന്റെ പന്തിൽ മോശം ഷോട്ട് കളിച്ച ബാബറിനെ സ്ലിപ്പിൽ ഫീൽഡർ അനായാസം ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു.

പാകിസ്താനിൽ നടന്ന ത്രിരാഷ്ട്ര പരമ്പരയിലും ബാബറിന് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായിരുന്നില്ല. അഞ്ച് മത്സരങ്ങളിൽ കളിച്ച താരത്തിന്റെ സ്‌കോറുകൾ 45, 34, 10, 29 എന്നിങ്ങനെയായിരുന്നു. ശ്രീലങ്കയ്‌ക്കെതിരായ ഫൈനലിൽ പൂജ്യത്തിനും പുറത്തായി.

തുടർച്ചയായ മോശം പ്രകടനങ്ങൾക്ക് പിന്നാലെ പാകിസ്താന്റെ മുൻ താരം മുഹമ്മദ് യൂസഫ് ബാബറിന് ഉപദേശവുമായി രംഗത്തെത്തിയിരുന്നു. ബാറ്റിങ്ങിലെ സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ വിദേശത്ത് പോയി പരിശീലനം നേടണമെന്നായിരുന്നു യൂസഫിന്റെ നിർദേശം. വെല്ലുവിളി നിറഞ്ഞ പിച്ചുകളിൽ കളിക്കുന്നത് ബാബറിന്റെ ആത്മവിശ്വാസം വർധിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix