Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Uncategorized

ഉപ്പും മധുരവും കൂടിയാൽ ചുവന്ന വലിയ മുന്നറിയിപ്പ് പാക്കറ്റുകളിൽ വേണം; നിയമം കർശനമാക്കുന്നു

ന്യൂഡൽഹി: അമിതമായ ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവ അടങ്ങിയ ഭക്ഷണ പാക്കറ്റുകളിൽ മുന്നറിയിപ്പ് ലേബലുകൾ നിർബന്ധമാക്കി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI). സുപ്രിം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് ഈ നീക്കം. ഇത്തരം സാധനങ്ങൾ അടങ്ങിയിട്ടുള്ള ഭക്ഷണ പായ്ക്കറ്റുകളിൽ ചുവന്ന ഹെക്സഗണൽ ലേബൽ മുൻവശത്ത് തന്നെ പതിച്ചിരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഇതിൽ നിന്നും നെയ്യ്, എണ്ണ, ഉപ്പ്, പഞ്ചസാര, ശര്‍ക്കര,തേൻ എന്നിങ്ങനെയുള്ളവയിൽ ഒറ്റ ചേരുവ മാത്രമുള്ളവയെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കേ​​​​ര​​​​ളം […]
Read more

കാലാവധി കഴിഞ്ഞ ഭക്ഷണം വിറ്റയാളെ കൈക്കൂലി വാങ്ങി രക്ഷിച്ചു, വായിൽ ബിസ്കറ്റ് തിരുകി ജനം- VIDEO

മുംബൈ: കാലാവധി കഴിഞ്ഞ ഭക്ഷണം വിറ്റ കടയുടമയെ സംരക്ഷിക്കാൻ കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥന്റെ വായിൽ കാലാവധി കഴിഞ്ഞ ബിസ്കറ്റ് തിരുകി ജനക്കൂട്ടം. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ ജില്ലയിലാണ് സംഭവം. ഇവിടെയുള്ള ഒരു കടയിൽ നിന്നുമുള്ള ഭക്ഷണം കഴിച്ച് രണ്ട് വയസ്സുള്ള കുട്ടിക്ക് രോഗം പിടിപെട്ടിരുന്നു. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിൽ കുടുംബം പരാതി നൽകി. എന്നാൽ കടയിൽ പരിശോധിക്കാൻ എത്തിയ ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങി പരാതി ഒത്തുതീർപ്പാക്കി എന്നാണ് […]
Read more

ഇന്ന് ഗുരുദേവ ജയന്തി; ശിവഗിരിയിലും ചെമ്പഴന്തിയിലും വിപുലമായ ചടങ്ങുകള്‍

തിരുവനനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ 172-മത് ജയന്തി ആഘോഷം ഇന്ന്. ഗുരുവിന്റെ ജന്മംകൊണ്ട് പവിത്രമായ വയല്‍വാരം വീട് സ്ഥിതിചെയ്യുന്ന ചെമ്പഴന്തി ഗുരുകുലത്തിലും മഹാസമാധി സ്ഥാനമായ ശിവഗിരിയിലും വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ചെമ്പഴന്തി ഗുരുകുലത്തില്‍ വൈകിട്ട് 6.30ന് തിരുജയന്തി മഹാസമ്മേളനം മുഖ്യമന്ത്രി വിഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. വി.മുരളീധരന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ജയന്തി സന്ദേശം നല്‍കും. ട്രസ്റ്റ് ബോര്‍ഡ് അംഗം സ്വാമി സൂക്ഷ്മാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. ഡോ. ശശിതരൂര്‍ […]
Read more

മുത്തങ്ങയിൽ പൊലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസ്; പ്രതികളുടെ ശിക്ഷ മരവിപ്പിച്ചു

കൊച്ചി: മുത്തങ്ങയിൽ പൊലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിൽ എം. ഗീതാനന്ദൻ ഉൾപ്പെടെ നാല് പ്രതികളുടെ ശിക്ഷ ഹൈക്കോടതി താൽക്കാലികമായി മരവിപ്പിച്ചു. പ്രതികൾ നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ നടപടി. ഓരോ പ്രതിയും 46,000 രൂപ കെട്ടിവയ്ക്കണമെന്ന് കോടതി നിർദേശിച്ചു. അപ്പീലിൽ പിന്നീട് വിശദമായി വാദം കേൾക്കും. വിചാരണക്കോടതിയുടെ വിധിയിൽ ചില പിഴവുകൾ ഉണ്ടെന്ന് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. പൊലീസ് ഉദ്യോഗസ്ഥനായ സലാമിനെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ എം. ഗീതാനന്ദൻ ഉൾപ്പെടെ നാല് പ്രതികൾക്ക് വയനാട് ജില്ലാ പ്രിൻസിപ്പൽ […]
Read more

മുഖ്യമന്ത്രി ഫ്ളാ​ഗ് ഓഫ് ചെയ്തു; വിഴിഞ്ഞത്തെ എക്സിം പ്രവർത്തനങ്ങൾക്ക് തുടക്കം

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സമ്പൂർണ കയറ്റുമതി – ഇറക്കുമതി (എക്‌സിം) പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഇന്ന് രാവിലെ 10.45ന് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി ഡി സതീശൻ ആദ്യ എക്‌സിം കണ്ടെയ്‌നർ ഫ്ലാഗ് ഓഫ് ചെയ്തു. കേന്ദ്ര തുറമുഖമന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും എത്തിയില്ല. തിരുവനന്തപുരം കോർപറേഷൻ മേയർ വി വി രാജേഷും വിട്ടുനിന്നത് ശ്രദ്ധേയമായി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ സമ്പൂർണ എക്‌സിം (കയറ്റുമതി-ഇറക്കുമതി) പ്രവർത്തനങ്ങൾക്ക് കസ്റ്റംസ്‌ വിഭാഗത്തിന്റെ കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് […]
Read more

മൈക്രോഫിനാൻസ് തട്ടിപ്പ്: ഒരു കേസിലും കുറ്റപത്രമില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ

കൊച്ചി: മൈക്രോഫിനാൻസ് തട്ടിപ്പ് കേസുകളിൽ ഇതുവരെ ഒരു കേസിലും കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി. ശശിധരൻ ഹൈക്കോടതിയിൽ വ്യക്തമാക്കി. വെള്ളാപ്പള്ളി നടേശൻ പ്രതിയാണെന്ന് കണ്ടെത്തിയ കേസുകളിൽ ഏതൊക്കെയിലാണ് കുറ്റപത്രം സമർപ്പിച്ചതെന്ന കോടതിയുടെ ചോദ്യത്തിന് മറുപടിയായാണ് അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരായി വിശദീകരണം നൽകിയത്. എട്ട് കേസുകളിൽ പ്രതികളുടെ ഇടപെടൽ കണ്ടെത്തിയിട്ടുണ്ടെന്നും എസ്.പി. അറിയിച്ചു. പുൽപ്പള്ളി, റാന്നി കേസുകളിലെ അന്വേഷണം പൂർത്തിയായിട്ടുണ്ട്. പ്രതികളെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് സർക്കാരിന്റെ അനുമതി തേടിയിട്ടുണ്ടെന്നും അനുമതി ലഭിച്ചാൽ കുറ്റപത്രം സമർപ്പിക്കുമെന്നും […]
Read more

മെഡിസെപും പൊളിച്ചെഴുതുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ

കൊല്ലം: മെഡിസെപ് പദ്ധതി പൊളിച്ചെഴുതുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. ഇൻഷുറൻസ് കമ്പനിക്കു പണം കിട്ടാൻ വേണ്ടി മാത്രം തുടങ്ങിയ പദ്ധതി പോലെയാണ് മെഡിസെപ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഉദ്യോഗസ്ഥരിൽ നിന്നും പണം വാങ്ങിയിട്ടും പ്രധാനപ്പെട്ട ആശുപത്രികളിലൊന്നും ചികിത്സ ലഭ്യമാക്കാതെയാണ് പദ്ധതി മുന്നോട്ടു പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മെഡിസെപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്ന ആശുപത്രികളുടെ പട്ടികയിൽ കണ്ണാശുപത്രികളാണ് കൂടുതലുള്ളത്. ഇത് കണ്ടാൽ നേത്രചികിത്സയ്ക്ക് മാത്രമുള്ള പദ്ധതിയാണെന്നു തോന്നിപ്പോകുമെന്നും മുഖ്യമന്ത്രി തമാശരൂപേണ പറഞ്ഞു. കേരള സ്റ്റേറ്റ് പൊലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം […]
Read more

ബിജെപിക്ക് സുഖിക്കുന്ന വർത്തമാനം പറയുന്നത് ഒഴിവാക്കണം: കെ.സി. വേണുഗോപാൽ

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് ശശി തരൂരിന് പരസ്യമായി താക്കീതുമായി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ബിജെപിക്ക് ഗുണകരമാകുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്നതിൽനിന്ന് നേതാക്കൾ വിട്ടുനിൽക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ ജെൻസീ പ്രതിഷേധവുമായി ബന്ധപ്പെട്ട് ശശി തരൂർ നടത്തിയ പരാമർശങ്ങളുടെ പശ്ചാത്തലത്തിലാണ് വേണുഗോപാലിന്റെ പ്രതികരണം. ജെൻസികളുടെ പ്രശ്നങ്ങൾ കേൾക്കുന്നതിൽ കോൺഗ്രസിന് വീഴ്ച സംഭവിച്ചോയെന്ന് പരിശോധിക്കണമെന്നും ബിജെപിക്ക് ജെൻസികളുടെ ശബ്ദമാകാൻ കഴിഞ്ഞുവെന്നുമായിരുന്നു തരൂരിന്റെ പരാമർശം. എന്നാൽ, തന്റെ വാക്കുകൾ വളച്ചൊടിച്ചുവെന്ന് പിന്നീട് തരൂർ വിശദീകരിച്ചിരുന്നു. ജെൻസീ പ്രതിഷേധവുമായി ബന്ധപ്പെട്ട് […]
Read more

വയനാട്ടിൽ പ്രിയദര്‍ശിനി സൗജന്യയാത്ര അപകടഭീതിയെന്ന് ബസ് ജീവനക്കാര്‍

സുൽത്താൻ ബത്തേരി: സ്ത്രീകൾക്കുള്ള സൗജന്യയാത്രാ പദ്ധതി നിലവിൽ വന്നതോടെ സുൽത്താൻബത്തേരി-ഗുണ്ടൽപേട്ട് റൂട്ടിൽ യാത്രക്കാരുടെ എണ്ണം വലിയ തോതിൽ വർധിച്ചതായി ബസ് ജീവനക്കാർ. രാവിലെ ആറ് മണിക്ക് ആരംഭിക്കുന്ന സർവീസ് മുതൽ വൈകിട്ട് 4.20 വരെയുള്ള യാത്രകളിൽ ബസ് നിറഞ്ഞാണ് സർവീസ് നടത്തുന്നതെന്ന് ജീവനക്കാർ പറയുന്നു. ഗുണ്ടൽപേട്ടിലെ മുന്തിരിത്തോട്ടങ്ങളും പൂപാടങ്ങളും കാണാൻ കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നടക്കം നിരവധി പേരാണ് സുൽത്താൻബത്തേരി ബസ് സ്റ്റാൻഡിൽ എത്തുന്നത്. പ്രിയദർശിനി ബസിലാണ് ഇവരിൽ പലരും യാത്ര ചെയ്യുന്നത്. രാവിലെ ഏഴ് […]
Read more

‘അപമാനം സഹിച്ചും നാടിനായി നിലകൊള്ളും’; കാവേരി വിഷയത്തിൽ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി വിജയ്

ചെന്നൈ: ഏറെ നാളായി തുടരുന്ന കാവേരി നദീജല തർക്കത്തിൽ ഒടുവിൽ നിലപാട് വ്യക്തമാക്കി തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. അയൽ സംസ്ഥാനമായ കർണാടകയുമായി ചർച്ചയ്ക്ക് തയ്യാറായതും ബെംഗളൂരു സന്ദർശിക്കാൻ പദ്ധതിയിട്ടതും പ്രശ്നത്തിന് നല്ലൊരു പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണെന്ന് വിജയ് നിയമസഭയിൽ വ്യക്തമാക്കി. നിയമസഭയിൽ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകവെയാണ് കാവേരി വിഷയത്തിൽ തമിഴ്‌നാട് സർക്കാർ സ്വീകരിക്കുന്ന നയം മുഖ്യമന്ത്രി വിശദീകരിച്ചത്. “തമിഴ്‌നാട്ടിലെ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണെങ്കിൽ ഏത് അപമാനവും സഹിക്കാൻ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix