Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Uncategorized

മൈക്രോഫിനാൻസ് തട്ടിപ്പ്: ഒരു കേസിലും കുറ്റപത്രമില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ

കൊച്ചി: മൈക്രോഫിനാൻസ് തട്ടിപ്പ് കേസുകളിൽ ഇതുവരെ ഒരു കേസിലും കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി. ശശിധരൻ ഹൈക്കോടതിയിൽ വ്യക്തമാക്കി. വെള്ളാപ്പള്ളി നടേശൻ പ്രതിയാണെന്ന് കണ്ടെത്തിയ കേസുകളിൽ ഏതൊക്കെയിലാണ് കുറ്റപത്രം സമർപ്പിച്ചതെന്ന കോടതിയുടെ ചോദ്യത്തിന് മറുപടിയായാണ് അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരായി വിശദീകരണം നൽകിയത്. എട്ട് കേസുകളിൽ പ്രതികളുടെ ഇടപെടൽ കണ്ടെത്തിയിട്ടുണ്ടെന്നും എസ്.പി. അറിയിച്ചു. പുൽപ്പള്ളി, റാന്നി കേസുകളിലെ അന്വേഷണം പൂർത്തിയായിട്ടുണ്ട്. പ്രതികളെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് സർക്കാരിന്റെ അനുമതി തേടിയിട്ടുണ്ടെന്നും അനുമതി ലഭിച്ചാൽ കുറ്റപത്രം സമർപ്പിക്കുമെന്നും […]
Read more

മെഡിസെപും പൊളിച്ചെഴുതുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ

കൊല്ലം: മെഡിസെപ് പദ്ധതി പൊളിച്ചെഴുതുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. ഇൻഷുറൻസ് കമ്പനിക്കു പണം കിട്ടാൻ വേണ്ടി മാത്രം തുടങ്ങിയ പദ്ധതി പോലെയാണ് മെഡിസെപ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഉദ്യോഗസ്ഥരിൽ നിന്നും പണം വാങ്ങിയിട്ടും പ്രധാനപ്പെട്ട ആശുപത്രികളിലൊന്നും ചികിത്സ ലഭ്യമാക്കാതെയാണ് പദ്ധതി മുന്നോട്ടു പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മെഡിസെപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്ന ആശുപത്രികളുടെ പട്ടികയിൽ കണ്ണാശുപത്രികളാണ് കൂടുതലുള്ളത്. ഇത് കണ്ടാൽ നേത്രചികിത്സയ്ക്ക് മാത്രമുള്ള പദ്ധതിയാണെന്നു തോന്നിപ്പോകുമെന്നും മുഖ്യമന്ത്രി തമാശരൂപേണ പറഞ്ഞു. കേരള സ്റ്റേറ്റ് പൊലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം […]
Read more

ബിജെപിക്ക് സുഖിക്കുന്ന വർത്തമാനം പറയുന്നത് ഒഴിവാക്കണം: കെ.സി. വേണുഗോപാൽ

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് ശശി തരൂരിന് പരസ്യമായി താക്കീതുമായി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ബിജെപിക്ക് ഗുണകരമാകുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്നതിൽനിന്ന് നേതാക്കൾ വിട്ടുനിൽക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ ജെൻസീ പ്രതിഷേധവുമായി ബന്ധപ്പെട്ട് ശശി തരൂർ നടത്തിയ പരാമർശങ്ങളുടെ പശ്ചാത്തലത്തിലാണ് വേണുഗോപാലിന്റെ പ്രതികരണം. ജെൻസികളുടെ പ്രശ്നങ്ങൾ കേൾക്കുന്നതിൽ കോൺഗ്രസിന് വീഴ്ച സംഭവിച്ചോയെന്ന് പരിശോധിക്കണമെന്നും ബിജെപിക്ക് ജെൻസികളുടെ ശബ്ദമാകാൻ കഴിഞ്ഞുവെന്നുമായിരുന്നു തരൂരിന്റെ പരാമർശം. എന്നാൽ, തന്റെ വാക്കുകൾ വളച്ചൊടിച്ചുവെന്ന് പിന്നീട് തരൂർ വിശദീകരിച്ചിരുന്നു. ജെൻസീ പ്രതിഷേധവുമായി ബന്ധപ്പെട്ട് […]
Read more

വയനാട്ടിൽ പ്രിയദര്‍ശിനി സൗജന്യയാത്ര അപകടഭീതിയെന്ന് ബസ് ജീവനക്കാര്‍

സുൽത്താൻ ബത്തേരി: സ്ത്രീകൾക്കുള്ള സൗജന്യയാത്രാ പദ്ധതി നിലവിൽ വന്നതോടെ സുൽത്താൻബത്തേരി-ഗുണ്ടൽപേട്ട് റൂട്ടിൽ യാത്രക്കാരുടെ എണ്ണം വലിയ തോതിൽ വർധിച്ചതായി ബസ് ജീവനക്കാർ. രാവിലെ ആറ് മണിക്ക് ആരംഭിക്കുന്ന സർവീസ് മുതൽ വൈകിട്ട് 4.20 വരെയുള്ള യാത്രകളിൽ ബസ് നിറഞ്ഞാണ് സർവീസ് നടത്തുന്നതെന്ന് ജീവനക്കാർ പറയുന്നു. ഗുണ്ടൽപേട്ടിലെ മുന്തിരിത്തോട്ടങ്ങളും പൂപാടങ്ങളും കാണാൻ കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നടക്കം നിരവധി പേരാണ് സുൽത്താൻബത്തേരി ബസ് സ്റ്റാൻഡിൽ എത്തുന്നത്. പ്രിയദർശിനി ബസിലാണ് ഇവരിൽ പലരും യാത്ര ചെയ്യുന്നത്. രാവിലെ ഏഴ് […]
Read more

‘അപമാനം സഹിച്ചും നാടിനായി നിലകൊള്ളും’; കാവേരി വിഷയത്തിൽ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി വിജയ്

ചെന്നൈ: ഏറെ നാളായി തുടരുന്ന കാവേരി നദീജല തർക്കത്തിൽ ഒടുവിൽ നിലപാട് വ്യക്തമാക്കി തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. അയൽ സംസ്ഥാനമായ കർണാടകയുമായി ചർച്ചയ്ക്ക് തയ്യാറായതും ബെംഗളൂരു സന്ദർശിക്കാൻ പദ്ധതിയിട്ടതും പ്രശ്നത്തിന് നല്ലൊരു പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണെന്ന് വിജയ് നിയമസഭയിൽ വ്യക്തമാക്കി. നിയമസഭയിൽ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകവെയാണ് കാവേരി വിഷയത്തിൽ തമിഴ്‌നാട് സർക്കാർ സ്വീകരിക്കുന്ന നയം മുഖ്യമന്ത്രി വിശദീകരിച്ചത്. “തമിഴ്‌നാട്ടിലെ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണെങ്കിൽ ഏത് അപമാനവും സഹിക്കാൻ […]
Read more

വിസ്മയയുടെ തുടക്കം, ഒപ്പം ലാലേട്ടനം; തുടക്കം നാളെ തിയേറ്ററുകളിൽ

തിരുവനന്തപുരം: വിസ്മയ മോഹൻലാൽ നായികയായി അരങ്ങേറ്റം കുറിക്കുന്ന ‘തുടക്കം’ നാളെ ബി​ഗ് സ്ക്രീനിലേക്ക്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രം ജൂഡ് ആന്റണി ജോസഫാണ് സംവിധാനം ചെയ്തിരിക്കുന്നത്. ‘2018’ന് ശേഷം ജൂഡ് ഒരുക്കുന്ന ചിത്രമാണിത്. കുടുംബബന്ധങ്ങളുടെ വൈകാരിക നിമിഷങ്ങളും ത്രില്ലർ രംഗങ്ങളും ചേർന്ന ചിത്രത്തിന്റെ ട്രെയിലർ ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട്. വിസ്മയയുടെ ആദ്യ സിനിമയായതിനാൽ പ്രേക്ഷകരും ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
Read more

ഗുരുവായൂരിൽ പെൺവേഷത്തിൽ എത്തിയത് കൊലപാതകത്തിനായി; അഞ്ചംഗ സംഘം അറസ്റ്റിൽ

തൃശൂർ: ഗുരുവായൂരിൽ പെൺവേഷം കെട്ടിയെത്തി യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ബുധനാഴ്ച പെൺവേഷം ധരിച്ച ഒരാൾ ഉൾപ്പെടെ അഞ്ചംഗ സംഘമാണ് ഗുരുവായൂരിലെത്തിയത്. പടിഞ്ഞാറേ നടയിൽ സംശയാസ്പദമായി പെരുമാറിയ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതക ഗൂഢാലോചന പുറത്തായത്. അറസ്റ്റിലായ സംഘത്തിലെ പ്രസാദ് (43) ആണ് പെൺവേഷം ധരിച്ച് യുവതിയുടെ താമസസ്ഥലവും ജോലിസ്ഥലവും കണ്ടെത്താൻ ശ്രമിച്ചത്. തൊടുപുഴയിലെ ഒരു സ്പായിൽ ജോലി ചെയ്തിരുന്ന യുവതിയുമായി പ്രസാദിന് നേരത്തെ അടുപ്പമുണ്ടായിരുന്നുവെന്നും ഇരുവരും ഒരുമിച്ച് താമസിച്ചിരുന്നുവെന്നുമാണ് […]
Read more

മലപ്പുറത്തും കോഴിക്കോടും പത്തനംതിട്ടയിലും സ്കൂളുകൾക്ക് നാളെ അവധി

പത്തനംതിട്ട: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഓഗസ്റ്റ് 4 (ചൊവ്വ) ന് അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, സ്‌പെഷൽ‌ ക്ലാസുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. നേരത്തെ നിശ്ചയിച്ച പരീക്ഷകൾ, ഓൺലൈൻ ക്ലാസുകൾ എന്നിവയ്ക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും സർവകലാശാല പരീക്ഷകൾക്കും മാറ്റമില്ല. കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഓഗസ്റ്റ് 4, 5 തീയതികളിൽ നടത്താനിരുന്ന ആറന്മുള വള്ളസദ്യ റദ്ദാക്കി. […]
Read more

കനത്ത മഴയും മണ്ണിടിച്ചിലും; ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോർഡ്

തിരുവനന്തപുരം: കനത്ത മഴയുടേയും പമ്പയിലെ ജലനിരപ്പുയർന്നതിന്റെയും പശ്ചാത്തലത്തിൽ ഭക്തർ ശബരിമല യാത്ര ഒഴിവാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. നിറപുത്തരി ചടങ്ങുകൾക്കായി ശബരിമല നട തുറക്കുന്ന ഓഗസ്റ്റ് 2, 3 തീയതികളിൽ ദർശനത്തിനു ധാരാളം തീർഥാടകരെത്താറുണ്ട്. അങ്ങനെ തീരുമാനിച്ചിട്ടുള്ള ഭക്തർ കഴിവതും യാത്ര ഒഴിവാക്കണമെന്നാണ് ദേവസ്വം ബോർഡിന്റെ അറിയിപ്പ്. ഓഗസ്റ്റ് 16 മുതൽ 21 വരെ ചിങ്ങമാസ പൂജകൾക്കായും 24 മുതൽ 28 വരെ ഓണത്തോട് അനുബന്ധിച്ച പൂജകൾക്കായും നട തുറക്കുന്നുണ്ട്. അപ്പോൾ ഭക്തർക്ക് ദർശനനത്തിനെത്താം. നിലവിൽ അതിതീവ്ര […]
Read more

മോദിയോട് കരഞ്ഞപേക്ഷിക്കുന്ന വിദ്യാർത്ഥി, അമിത് ഷാ രാജിവെക്കണമെന്ന് പ്രതിപക്ഷം; ഇനിയും ഒടുങ്ങാതെ ജന്തർ മന്തർ പ്രക്ഷോഭം

ഡൽഹി ജന്തർ മന്തറിൽ നീറ്റ് പ്രവേശനപരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട് രാജ്യത്തെ കുലുക്കിയ പ്രക്ഷോഭം അവസാനിച്ചിട്ട് ദിവസങ്ങളായെങ്കിലും അതിന്റെ അലയൊലികൾ ഇപ്പോഴും അലയടിക്കുകയാണ് രാജ്യമെങ്ങും. ഭരണപക്ഷ-പ്രതിപക്ഷ വാക്പോരുകൾക്കാണ് ഇപ്പോൾ രാജ്യം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയും കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർ​ഗെയും സിപിഎമ്മിന്റെ രാജ്യസഭാ എംപി ജോൺ ബ്രിട്ടാസും അടക്കമുള്ളവർ കേന്ദ്രത്തെ വിടാതെ തന്നെ പിന്തുടരുകയാണ് ഈ ദിവസങ്ങളിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായുമാണ് പ്രധാന ലക്ഷ്യം. കുട്ടികളെ വെടിവെയ്ക്കാൻ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix